Image

ആനക്കൊമ്പ് തങ്ങൾക്ക് വേണ്ട, അത് മോഹൻലാലിന്റേത് തന്നെ; വനംവകുപ്പ് സത്യവാങ്മൂലം

കല Published on 21 July, 2019
ആനക്കൊമ്പ് തങ്ങൾക്ക് വേണ്ട, അത് മോഹൻലാലിന്റേത് തന്നെ; വനംവകുപ്പ് സത്യവാങ്മൂലം

വിവാദമായ മോഹൻലാലിന്റെ ആനക്കൊമ്പിൽ ഇനി ആരും അവകാശം ഉന്നയിക്കില്ല. ആനക്കൊമ്പ് പരമ്പരാഗതമായി മോഹൻലാലിന് കൈമാറി ലഭിച്ചതാണെന്നും അതിനാൽ അത് മോഹൻലാലിന്റെ മാത്രം സ്വത്താണെന്നും വനംവകുപ്പ് കോടതിയിൽ സത്യവാങ്മൂലം നൽകി. 
2012ൽ ആദായവകുപ്പ് നടത്തിയ പരിശോധനയിൽ മോഹൻലാലിന്റെ വസതിയിൽ നിന്നും ആനക്കൊമ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് കേസെടുത്തുവെങ്കിലും 2016ൽ ആനകൊമ്പുകളുടെ അവകാശം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റോടെ മോഹൻലാലിന് വനംവകുപ്പ് നൽകി. ഇതിനെതിരെ എറണാകുളം സ്വദേശി എ.എ പൗലോസാണ് കോടതിയെ സമീപിച്ചത്. 
മോഹൻലാലിന് വനംവകുപ്പ് അനധികൃതമായിട്ടാണ് സർട്ടിഫിക്കറ്റ് നൽകിയത് എന്നായിരുന്നു ഹർജിക്കാരന്റെ വാദം. 
എന്നാൽ സ്വകാര്യ ഹർജിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും ആനക്കൊമ്പ് മോഹൻലാലിന് പരമ്പരാഗതമായി ലഭിച്ചതാണെന്നും ഹർജിക്കാരൻ പബ്ലിസിറ്റിക്ക് വേണ്ടി നൽകി പരാതിയാണിതെന്നും ഇത് തള്ളണമെന്നുമാണ് വനംവകുപ്പ് സത്യവാങ്മൂലം നൽകിതയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക