Image

ഡിയര്‍ കോമ്രേഡ്‌' : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 23 July, 2019
ഡിയര്‍ കോമ്രേഡ്‌' : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി


വിജയ്‌ ദേവരകൊണ്ട, റാഷ്‌മിക മന്ദന എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്‌ ഡിയര്‍ കോമ്രേഡ്‌ . ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഭരത്‌ കമ്മ സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയകഥ ആണ്‌ പറയുന്നത്‌.

തെലുഗ്‌, തമിഴ്‌, മലയാളം,കന്നഡ ഭാഷകളിലാണ്‌ ചിത്രം പ്രദര്‍ശനത്തിന്‌ എത്തുന്നത്‌. സുജിത്ത്‌ സാരംഗ്‌ ഛായാഗ്രഹണവും ശ്രീജിത്ത്‌ സാരംഗ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍ ആണ്‌. ചിത്രം നിര്‍മിച്ചിരിക്കുന്നത്‌ മൈത്രി മേക്കേഴ്‌സ്‌ ആണ്‌. ചിത്രം ജൂലൈ 26 -ന്‌ പ്രദര്‍ശനത്തിന്‌ എത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക