Image

സുനിയെപ്പോലെയല്ല യഥാര്‍ഥ ജീവിതത്തിലെ ബിജു!! ജീവിതത്തില്‍ താന്‍ ഇങ്ങനെയാണ്.. വെളിപ്പെടുത്തി താരം

Published on 23 July, 2019
സുനിയെപ്പോലെയല്ല യഥാര്‍ഥ ജീവിതത്തിലെ ബിജു!! ജീവിതത്തില്‍ താന്‍ ഇങ്ങനെയാണ്.. വെളിപ്പെടുത്തി താരം

സിനിമകളില്‍ നിന്ന് മദ്യപാനവും പുകവലിയും ഒഴിവാക്കണമെന്നുള്ള നിയമസഭാ സമിതിയുടെ ശുപാര്‍ശയെ വിമര്‍ശിച്ച്‌ നടന്‍ ബിജു മേനോന്‍. ശുപാര്‍ശ നടപ്പിലാക്കിയാല്‍ ഭക്തിപടങ്ങള്‍ മാത്രം എടുക്കേണ്ടി വരുമെന്ന് താരം പറഞ്ഞു . ശുപാര്‍ശയെക്കുറിച്ച്‌ സിനിമ മേഖല ഒരുമിച്ച്‌ ആലോചിച്ച്‌ തീരുമാനമെടുക്കണമെന്നും ബിജുമേനോന്‍ ആവശ്യപ്പെട്ടു.


സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ കഥാപാത്രമായ സുനിയുമായി ജീവിതത്തില്‍ ഒരു ബന്ധവും ഇല്ലെന്നും താരം പരിപാടിയില്‍ പറഞ്ഞു.


സുനിയും ബിജു മേനോനും രണ്ടാണ്

സിനിമയിലെ സുനി എന്ന കഥാപാത്രവും ജീവിതത്തിലെ ബിജുമോനോന്‍ എന്ന കുടുംബനാഥനും രണ്ടാണ്. സിനിമയില്‍ കുടുംബത്തോട് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന ആളാണ് സുനി. എന്നാല്‍ ജീവിതത്തില്‍ കുടുംബത്തോട് നല്ല ഉത്തരവാദിത്വമുളള ആളാണ് താനെന്നും ബിജു മേനോന്‍ പറഞ്ഞു,


സിനിമയുടെ പേര് വിജയത്തിനു പിന്നിലെ പ്രധാന ഘടകമാണ്. ഈ പേരായിരുന്നില്ല ആദ്യം ചിത്രത്തിന് ഉദ്യോശിച്ചതെന്ന് സംവിധായകന്‍ സജീവ് പഴൂര്‍ പറയുന്നു. പിന്നീട് സിനിമയുടെ തുടര്‍ച്ച ചര്‍ച്ചകളില്‍ നിര്‍മ്മാതാവ് സന്ദീപ് സേനയാണ് ഈ പേര് നിര്‍ദേശിച്ചത്. കേട്ടപ്പോള്‍ തന്നെ പേര് ഇഷ്ടമായെന്നും പിന്നീട് അത് മതിയെന്ന് തീരുമാനിക്കുകയായിരുന്നു സംവിധായകന്‍ പറയുന്നു.

ഒരു അഭിനേതാവ് എന്ന നിലയില്‍ എല്ലാത്തരം കഥാപാത്രങ്ങളും ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് അലന്‍സിയര്‍ പറഞ്ഞു. ശരീര ഭാഷയാണ് ഒരു നടന്റെ പ്രധാനപ്പെട്ട ഘടകം ശരീര ഭാഷയെ കഥാപാത്രത്തിന് അനിയോജ്യമക്കി മാറ്റുക എന്നതാണ് നടന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സിനിമയില്‍ തനിയ്ക്ക് പറ്റുന്ന കഥാപാത്രം മാത്രമേ താന്‍ തിരഞ്ഞെടുക്കാറുള്ളുവെന്ന് അലന്‍സിയര്‍ അഭിമുഖത്തില്‍ പറഞ്ഞു.സിനിമയിലെ താമര എന്ന കഥാപാത്രത്തെ മലയാളികള്‍ ഏറ്റെടുത്തതില്‍ വലിയ സന്തോഷമുണ്ടെന്ന് നടന്‍ സുധി കോപ്പ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക