Image

കാലവര്‍ഷം; കാസര്‍കോട്‌ ജില്ലയില്‍ 5 മരണം, 14 വീടുകള്‍ തകര്‍ന്നു

Published on 23 July, 2019
കാലവര്‍ഷം; കാസര്‍കോട്‌ ജില്ലയില്‍ 5 മരണം, 14 വീടുകള്‍ തകര്‍ന്നു

കാസര്‍കോട്‌: കാസര്‍കോട്‌ ജില്ലയില്‍ ജൂലൈ 24 മുതല്‍ മൂന്നു ദിവസം (ജൂലൈ 24, 25, 26) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചു. യേല്ലോ അലേര്‍ട്ട്‌ നല്‍കുന്നതിലൂടെ ഉദ്ദേശിക്കുന്നത്‌ മുന്നറിയിപ്പ്‌ പുതുക്കിക്കൊണ്ടിരിക്കുകയും നിരീക്ഷിക്കുകയയും എന്നതാണ്‌. ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ടെങ്കിലും അതിശക്തമായതോ അതിതീവ്ര മഴയ്‌ക്കോ സാധ്യയില്ല.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതു വരെ നാലു വീടുകള്‍ പൂര്‍ണമായും 136 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 30 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്‌. 204.28705 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക്‌ നാശമുണ്ടായിട്ടുണ്ട്‌.

 മണ്‍സൂണ്‍ ആരംഭിച്ചത്‌ മുതല്‍ ഇതുവരെ ജില്ലയില്‍ 1531.3025 മില്ലി മീറ്റര്‍ മഴ ലഭിച്ചു. 22 രാവിലെ 10 മുതല്‍ 23 (ചൊവ്വ) രാവിലെ 10 വരെ 129.5375 മില്ലി മീറ്റര്‍ മഴയാണ്‌ ലഭിച്ചത്‌. കാലവര്‍ഷവുമായി ബന്ധപ്പെട്ട്‌ ഇതുവരെ അഞ്ച്‌ പേര്‍ മരിച്ചു. 

കേരള തീരത്തേക്ക്‌ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ്‌ വീശാനുള്ള സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക