Image

ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്തത് ഇറാനിയന്‍ വനിതയെന്ന് വെളിപ്പെടുത്തല്‍

Published on 23 July, 2019
ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്തത് ഇറാനിയന്‍ വനിതയെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: മലയാളികള്‍ അടക്കമുള്ള ജീവനക്കാര്‍ ഉള്‍പ്പെട്ട ബ്രിട്ടീഷ് കപ്പല്‍ സ്‌റ്റെനാ ഇംപാരോ പിടിച്ചെടുത്തത് ഇറാനിയന്‍ വനിതയെന്ന് വെളിപ്പെടുത്തല്‍. കപ്പലിലെ ചീഫ് എന്‍ജിനീയറായ തൃപ്പൂണിത്തുറ സ്വദേശി സിജു ഷേണായിയുടെ കുടുംബമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാലു ദിവസമായി ഇറാന്റെ പിടിയിലാണ് കപ്പല്‍ 

സ്‌റ്റെനാ ഇംപാരോയില്‍ സിജു ഷേണായി ഉണ്ടെന്ന വിവരം കമ്പനിയുടെ മുംബൈ ഓഫീസില്‍ നിന്നാണ് കുടുംബത്തെ അറിയിച്ചത്. '19ന് രാത്രി 11.45ഓടെയാണ് വിവരം ലഭിച്ചത്. ഒരു ഇറാനിയന്‍ വനിത കപ്പലില്‍ ഇറങ്ങി കപ്പല്‍ പിടിച്ചെടുത്തു എന്നായിരുന്നു സന്ദേശം' സിജുവിന്റെ അമ്മ ശ്യാമള ഷേണായി പറഞ്ഞു.

19 വര്‍ഷമായി ഈ മേഖലയിലുള്ള ആളാണ് സിജോ. 2016ലാണ് ബ്രിട്ടീഷ് കപ്പലായ സ്‌റ്റെനാ ഇംപാരോയില്‍ എത്തിയത്. രണ്ടോ മൂന്നോ മണിക്കൂറിന്റെ ഇടവേളയില്‍ കമ്പനി അവിടത്തെ വിവരങ്ങള്‍ അറിയിക്കുന്നുണ്ടെന്ന് സിജോയുടെ അച്ഛന്‍ വിറ്റല്‍ വി ഷേണായി പറഞ്ഞു. മോചനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് പുതിയ വിവരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക