Image

ഇപ്പോള്‍ ബ്യൂട്ടിബാര്‍ലറില്‍ പോലും പോകാറില്ല, ബെന്‍സ് വിറ്റു : അമല പോള്‍ മനസ്സു തുറക്കുന്നു

Published on 23 July, 2019
 ഇപ്പോള്‍ ബ്യൂട്ടിബാര്‍ലറില്‍ പോലും പോകാറില്ല, ബെന്‍സ് വിറ്റു : അമല പോള്‍ മനസ്സു തുറക്കുന്നു

പതിനേഴാമത്തെ വയസ്സില്‍ സിനിമയിലേയ്ക്ക് എത്തിയ ആളാണ് ഞാന്‍. എനിക്ക് ഒന്നും അറിയില്ലായിരുന്നു. അതിനിടെ വിവാഹം. ആ വിവാഹ ജീവിതം പരാജയപ്പെട്ടപ്പോള്‍ എനിക്ക് അത് കൈാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കാരണം, ലോകം മുഴുവന്‍ എതിരായിരുന്നു. ഞാന്‍ ഒറ്റയ്ക്ക് ആണെന്നും എങ്ങോട്ടെങ്കിലും ഓടിപ്പോകാമെന്നും വരെ തോന്നി. വല്ലാത്ത വേദന നിറഞ്ഞ നിമിഷങ്ങള്‍. പിന്നീടങ്ങോട്ട് എന്നെ തന്നെ കുറ്റപ്പെടുത്തി കാലം കഴിച്ചു

ഇതിനിടെ, 2016 ല്‍ നടത്തിയ ഒരു ഹിമാലയന്‍ യാത്രയാണ് ജീവിതം മാറ്റി മറിച്ചത്. ഒരു ബാക്ക്പാക്കില്‍ വസ്ത്രങ്ങളും സണ്‍സ്‌ക്രീനും ലിപ് ബാമുമായി ഇറങ്ങിയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. മൊശെബല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ ടെന്റില്‍ ഉറങ്ങി. അവിടെ ഞാന്‍ എന്നെ തന്നെ കണ്ടെത്തുകയായിരുന്നു. 

ഒരു മാസം 20,000 രൂപയാണ് എന്റെ ജീവിതച്ചെലവ്. ബെന്‍സ് വിറ്റു. അത് എന്റെ അഹംബോധത്തെ വെറുതെ ഊട്ടി വളര്‍ത്തുന്ന ഒന്നായിരുന്നു. സൈക്കിളില്‍ യാത്ര ചെയ്ത് വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങും. യോഗയും പൂന്തോട്ടവുമാണ് ജീവിക്കാനുള്ള ഊര്‍ജ്ജം തന്നിരുന്നത്. 

എനിക്ക് ഹിമാലയത്തില്‍ ജീവിക്കാനായിരുന്നു ആഗ്രഹം. അതിന് കഴിയാത്തതുകൊണ്ട് പോണ്ടിച്ചേരി തെരഞ്ഞെടുത്തു. അവിടെയുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കും, നൃത്തം ചെയ്യും, പാട്ടുപാടും,ഗിത്താര്‍ വായിക്കും. ആയുര്‍വേദ ഭക്ഷണ രീതിയാണ് പിന്തുടരുന്നത്. 

ഇപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ പോലും പോകാറില്ല. മുള്‍ട്ടാണിമിട്ടിയും ചെറുപയര്‍പൊടിയും മാത്രമാണണ് സൗന്ദര്യവര്‍ധക വസ്തുക്കളായി ഉപയോഗിക്കാറുള്ളത്. എല്ലാ ദിവസവും കടല്‍ത്തീരത്ത് പോകും. ശുദ്ധവായു ആസ്വദിക്കും. ഇപ്പോള്‍ ഞാന്‍ പ്രണയത്തിലാണ്. അയാളെ വിവാഹം കഴിക്കാനും കുഞ്ഞുണ്ടാകാനും കുഞ്ഞുങ്ങളെ ദത്തെടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

Join WhatsApp News
വിദ്യാധരൻ 2019-07-23 22:15:16
അടിതെറ്റിയാൽ ആനയും വീഴും 
അയാൾ കുഞ്ഞിനെ ഉണ്ടാക്കി തന്നിട്ട് സ്ഥലം വിട്ടാലോ ?
അയാൾക്ക് കുഞ്ഞു ഉണ്ടായി കഴിഞ്ഞിട്ട് ദത്തെടുക്കേണ്ടയെന്നു  പറഞ്ഞാലോ ?
അല്ലെങ്കിൽ ദത്തെടുത്തു കഴിഞ്കുഞ് ഞ്ഞുണ്ടാകുമ്പോൾ ദത്തെടുത്തതിനെ കളയാൻ പറഞ്ഞാലോ ?
ഇങ്ങനെ ഉത്തരം കിട്ടാത്ത എത്ര എത്ര ചോദ്യങ്ങളുടെ ആകെ തുകയാണ് ജീവിതം 

ആകെപ്പാടെ വിമർശിച്ചറിയുവതിൻസാ-
                 ദ്ധ്യങ്ങളാകുന്നു നാനാ -
പാകം പറ്റുന്ന ദിവ്യപ്രകൃതിയുടെ വികാ-
                 രങ്ങൾ വിശ്വോത്തരങ്ങൾ 
'ലോകം രംഗം നരന്മാർ നടരിതു വളരെ-
                 സ്സാരമാം തത്ത്വ മെങ്ങോ 
പോകട്ടെ; മാംസമേദോമലകലിതമൂടൽ 
                 കെട്ടിതുൽകൃഷ്ടമാണോ ?  (ഒരു വിലാപം -വി .സി .ബാലകൃഷ്ണപ്പണിക്കർ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക