Image

കനത്തമഴ: എം ജി യൂണിവേഴ്‌സിറ്റി 16ന്‌ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

Published on 14 August, 2019
കനത്തമഴ: എം ജി യൂണിവേഴ്‌സിറ്റി 16ന്‌ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
എറണാകുളം:  എംജി യൂണിവേഴ്‌സിറ്റി ആഗസ്‌ത്‌ 16 വെള്ളിയാഴ്‌ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ്‌ പരീക്ഷകള്‍ക്ക്‌ മാറ്റം ഉണ്ടായത്‌. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍ ബുധനാഴ്‌ച റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. അതിനിടെ കേരളത്തിലെ വെള്ളപ്പൊക്ക ബാധിതര്‍ക്ക്‌ 10,000 രൂപ ആദ്യ സഹായമായി നല്‍കും.

സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചശേഷമാകും തുക വിതരണം ചെയ്യുക. പഞ്ചായത്ത്‌ സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്ന്‌ ഇതിനായുള്ള പട്ടിക പ്രസിദ്ധീകരിക്കും.

മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ നാലു ലക്ഷം രൂപ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്‌. വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക്‌ 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം ലഭിക്കും. 

വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം തീരുമാനിക്കുന്നതു മന്ത്രിസഭാ ഉപസമിതിയായിരിക്കും. വെള്ളപ്പൊക്കമേഖലയിലും തീരദേശത്തും സൗജന്യറേഷനായി 15 കിലോ അരിയും നല്‍കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക