Image

കോണ്‍ഗ്രസ്മാന്‍ റോ ഖന്ന പാക്കിസ്ഥാന്‍ കോക്കസില്‍ ചേര്ന്നു

Published on 14 August, 2019
കോണ്‍ഗ്രസ്മാന്‍ റോ ഖന്ന പാക്കിസ്ഥാന്‍ കോക്കസില്‍ ചേര്ന്നു
വാഷിംഗ്ടണ്‍, ഡി.സി: സിലിക്കോണ്‍ വാലിയില്‍ നിന്നുള്ള ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസ്മാന്‍ റോ ഖന്ന കോണ്‍ഗ്രസിലെ പാകിസ്ഥാന്‍ കോക്കസില്‍ ചേര്‍ന്നു. ഇന്ത്യാ കോക്കസിലും ഖന്ന അംഗമാണ്. പാക്ക് കോക്കസില്‍ ചേരുന്ന ആദ്യ ഇന്ത്യന്‍ കോണ്‍ഗ്രസ്മാനാണ്.

ശക്തമായ യുഎസ്-ഇന്ത്യ ബന്ധവുംമേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യമിട്ടാണ് ഇതെന്ന്അദ്ധേഹം പറഞ്ഞു.

കോണ്‍ഗ്രസ്‌വുമണ്‍ ഷീലാ ജാക്‌സണ്‍ ലീ (ഡെമോക്രാറ്റ്), കോണ്‍ഗ്രസ്മാന്‍ ജിം ബാങ്ക്‌സ് (റിപ്പബ്ലിക്കന്‍) എന്നിവരാണു പാക്ക് കോക്കസിന്റെ അധ്യക്ഷര്‍. ലീയും ഇന്ത്യാ കോക്കസിലെ അംഗമാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി വിദേശനയം, ദേശീയ സുരക്ഷാ എന്നിവയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഖന്ന, 42, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കഴിഞ്ഞ മാസത്തേ യുഎസ് സന്ദര്‍ശനത്തിന് ശേഷമാണുപാകിസ്ഥാന്‍ കോക്കസില്‍ ചേരാന്‍ തീരുമാനിച്ചത്.

'ഇന്ത്യ കോക്കസിലെ അംഗമായിരിക്കുന്നതില്‍ അഭിമാനിക്കുന്നു. കശ്മീരിലെ തീവ്രവാദി ബോംബാക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ താനും അനുകൂച്ചതാണ്.അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ശക്തമായ പ്രതിരോധ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും നിയമനിര്‍മ്മാണത്തെ പിന്തുണച്ചിട്ടുണ്ട്, ഖന്ന പറഞ്ഞു.

അതേസമയം, ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ എല്ലാ പ്രാദേശിക കക്ഷികളെയും ബന്ധപ്പെടുത്തി അഫ്ഗാനിസ്ഥാനെ സുസ്ഥിരമാക്കുകയുംയുഎസിന് സൈന്യത്തെ പിന്‍വലിക്കാന്‍ കഴിയുകയും വേണം.ശക്തമായ യുഎസ്-ഇന്ത്യ ബന്ധത്തിന്റെയും സമാധാനത്തിന്റെയും അമേരിക്കന്‍ ലക്ഷ്യങ്ങള്‍ തുടരും-ഖന്ന പറഞ്ഞു
ഈമെയ് മാസത്തിലാണ് ലീയും ബാങ്ക്‌സും പാകിസ്ഥാന്‍ കോക്കസ് രൂപീകരിക്കുന്നത്

പാക്കിസ്ഥാന്‍ കോക്കസില്‍ ചേര്‍ന്നതിന് ഖന്നയോട് യുഎസിലെ പാകിസ്ഥാന്‍ അംബാസഡര്‍ ആസാദ് എം ഖാന്‍ നന്ദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക