Image

കുമ്മനം രാജശേഖരന്‍ ഓഗസ്റ്റ് മുപ്പതു മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു

പ്രസാദ് പി. Published on 17 August, 2019
കുമ്മനം രാജശേഖരന്‍ ഓഗസ്റ്റ് മുപ്പതു മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു
ലോസ്ആഞ്ചെലെസ്: മിസോറം മുന്‍ ഗവര്‍ണറും, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ  കുമ്മനം രാജശേഖരന്‍ ഹൃസ്വസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്നു. ഓഗസ്റ്റ് മുപ്പതു മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ ന്യൂജേഴ്‌സിയില്‍ വെച്ച ുനടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് ദൈ്വവാര്‍ഷിക ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തുന്ന അദ്ദേഹം ഓഗസ്റ്റ് ഇരുപത്തിരണ്ടു മുതല്‍ സെപ്റ്റംബര്‍ ഒമ്പതുവരെ അമേരിക്കയിലെ വിവിധ സംസ്ഥ ാനങ്ങളില്‍ സന്ദര്‍ശനം നടത്തും.

ഇരുപത്തിരണ്ടിനു വാഷിങ്ടണ്‍ ഡിസിയിലെത്തുന്ന അദ്ദേഹം ഹൂസ്റ്റണ്‍, ഡാളസ്, ഫ്‌ളോറിഡ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയാ, ലോസ്ആഞ്ചെലെസ്, സാന്‍ഡിയാഗോ, സാന്‍ഫ്രാസിസ്‌കോ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ അദ്ദേഹം അമേരിക്കയിലെ വിവിധവിദ്യാഭ്യാ ഗവേഷണകേന്ദ്രങ്ങളും പരിസ്ഥിതി സംരക്ഷണകേന്ദ്രങ്ങളും സന്ദര്‍ശിക്കും.

സെപ്റ്റംബര്‍ അഞ്ചിന് ലോസ്ആഞ്ചലസിലെത്തുന്ന അദ്ദേഹം ആറിന് സാന്‍ഡിയാഗോയിലെത്തും.  അവിടെ ജനിതകരോഗ ഗവേഷണകേന്ദ്രത്തിലെ അര്‍ബുദവിഭാഗം സന്ദര്‍ശിച്ചു ഈരംഗത്തെ ആധുനികസാങ്കേതിക വിദ്യകളെക്കുറിച്ചു മനസിലാക്കും. അവിടത്തെ കേരള കള്‍ച്ചറല്‍ ആന്‍ഡ് ലിറ്റററിക്ലബ്ബിന്റെ ലോഗോ പ്രകാശനത്തിനുശേഷം അവരുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മലയാളംക്‌ളാസിലെ പഠിതാക്കകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

പിന്നീടദ്ദേഹം സാന്റിയാഗോയിലുള്ള മലയാളി സമൂഹവുമായി സംവേദിക്കും.  സെപ്റ്റംബര്‍ എഴിന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ട്രാഫിക് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗം സന്ദര്‍ശിച്ചശേഷം ലോസ്ആഞ്ചലസിലെ മലയാളി അസോസിയയേഷനായ 'കല' യുടെ ഓണാഘോഷങ്ങളില്‍ മുഖ്യാതിഥിയായ ിപങ്കെടുക്കും.   

വൈകിട്ട് ഇര്‍വയിനില്‍ വെച്ചുപ്രവാസിഭാരതീയരുടെ കുടുംബസംഗമത്തിലും അദ്ദേഹം പങ്കെടുക്കും.     ബിജെപി എന്‍ആര്‍ഐ സെല്‍ സംസ്ഥാന സമിതിഅംഗം രാജേഷ് നായരാണ് അമേരിക്കയിലെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. രവിവെള്ളത്തേരിയാണ് ലോസ്ആഞ്ചലസിലെ പരിപാടികള്‍ക്ക് മേല്‍നോട്ടംവഹിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: രവി വെള്ളത്തേരി (949 419 7115 ), രാജേഷ് നായര്‍( 408 203 1087), ശ്യാം  (716 986 3003).


Join WhatsApp News
josecheripuram 2019-08-17 13:21:53
Do you have that pen A priest gave you?
renji 2019-08-17 14:09:28
Here is Kummanam coming to these shores to spread the communal poison. Why these RSS guys are here in the first place? They should stay in their Hindu Rashtra spreading hate and bigotry! Wonder why US even giving these visas to these crazies? The people who sponsor these types are a threat to America, no doubt!
വലതൻ 2019-08-17 14:57:17
 കാരശ്ശേരിയെ  എങ്ങനേലും നാട്ടിൽ പറഞ്ഞു വിടാൻ ശ്രമിക്കുകയാണ് അന്നേരമാണ് കുമ്മനം ഇങ്ങോട്ട് വരുന്നത് . ഇനി ഇദ്ദേഹം എങ്ങനാണോ മുണ്ടു ഉടുക്കുന്നത് . ദയവായി എയർപോർട്ടിൽ വച്ച് തന്നെ പാന്റ്സ് ഇടീപ്പിച്ചിട്ട് പുറത്തേക് കുണ്ടുവന്നാൽ മതി 


ദൈവം 2019-08-17 18:09:26
" ദൈ്വവാര്‍ഷിക ഗ്ലോബല്‍ കണ്‍വെന്‍ഷൻ "

ഇതെന്തു കൺവെൻഷനാണ് ; ഞാനില്ലത്ത ഒരു കൺവെൻഷൻ ?


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക