Image

പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍

ഷാജി എണ്ണശേരില്‍ Published on 17 August, 2019
പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി ഹ്രസ്വ സന്ദര്‍ശനത്തിന് അമേരിക്കയില്‍
ന്യൂയോര്‍ക്ക്: പ്രശസ്ത സുവിശേഷകനും, ഗ്രന്ഥകാരനും, വേദ പണ്ഡിതനുമായ പാസ്റ്റര്‍ പ്രിന്‍സ് തോമസ് (റാന്നി) ദൈവവചന പ്രഘോഷണത്തിന് ന്യൂയോര്‍ക്കില്‍ എത്തുന്നു. ഓഗസ്റ്റ് 19-നും 20-നും (തിങ്കള്‍, ചൊവ്വ) വൈകിട്ട് ഏഴു മണിയോടെ പാസ്റ്റര്‍ പ്രിന്‍സ് തോമസ് ദൈവവചനത്തില്‍ നിന്നു സംസാരിക്കും.

ഹെര്‍ബോണ്‍ ഗോസ്പല്‍ അസംബ്ലി നടത്തിവരാറുള്ളതും, പാസ്റ്റര്‍ ജോണ്‍ തോമസിന്റെ അശ്രാന്ത പരിശ്രമംകൊണ്ട് വര്‍ഷങ്ങളായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മുടക്കംവരാതെ വര്‍ഷത്തിലെ 12 മാസങ്ങളിലും നടത്തപ്പെടുന്ന അനുഗ്രഹീത മീറ്റിംഗാണ് 328 Meacham Avenue, Elmond, Newyork-ല്‍ നടന്നുപോരുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്ത് സ്വന്തം ഭവനവും ആരാധനാലയവും പ്രളയബാധിതര്‍ക്കുവേണ്ടി തുറന്നുകൊടുക്കുക, ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിവ നല്‍കി അവര്‍ക്ക് സാന്ത്വനമാകുകയും ചെയ്തു. കാരുണ്യത്തിനുവേണ്ടി കേഴുന്നവരെ സഹായിക്കാനുള്ള വലിയ മനസ്സിന്റെ ഉടമകൂടിയാണ് ഈ ദൈവ ദാസന്‍. പി.സി.എന്‍.എ,കെയുടെ മുഖ്യ പ്രഭാഷകനുംകൂടിയാണ് ഇദ്ദേഹം. Watch Online: solidactionstudio.com

Join WhatsApp News
ദൈവ ജനമേ 2019-08-18 07:07:58
 ദൈവ വചനം എന്നാല്‍ മറ്റു പണികള്‍ ചെയ്യുവാന്‍ മടി ഉള്ളവര്‍ വിളിച്ചുകൂവി മറ്റുള്ളവരെ പറ്റിക്കുന്ന പണി. ഇവരെ വചന തൊഴിലാളികള്‍, വചനം കൊണ്ട് ഉപജീവനം നടത്തുന്നവര്‍, വേദ പുസ്തക തൊഴിലാളികള്‍ എന്നൊക്കെ വിശേഷിപ്പിക്കാം. ഏതായലും നല്ല വരുമാനം ഉള്ള പറ്റിക്കല്‍ തൊഴില്‍ തന്നെ. സ്തോത്രം, ഹല്ലെലുയ്യ, സ്തോത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക