Image

സബര്‍മതി' രമ്യ ഹരിദാസ് എംപിക്ക് ആലത്തൂരില്‍ ഓഫീസ് ആയി

Published on 18 August, 2019
സബര്‍മതി' രമ്യ ഹരിദാസ് എംപിക്ക് ആലത്തൂരില്‍ ഓഫീസ് ആയി

പാലക്കാട്: ആലത്തൂരിലെ എംപി രമ്യാ ഹരിദാസിന് ഓഫീസ് ആയി. സബര്‍മതിയെന്നാണ് ഓഫീസിന് നല്‍കിയിരിക്കുന്ന പേര്. ആലത്തൂര്‍ ടിബിക്ക് സമീപം വാടകയ്‌ക്കെടുത്ത വീടിന്റെ താഴത്തെ നിലയിലാണ് എംപിക്ക് ഓഫീസ് ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ വിഎസ് വിജയരാഘവന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.


ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെടുന്ന ഗാന്ധിയന്‍ ചിന്തകളിലൂന്നിയാണ് ഓഫീസിന് സബര്‍മതിയെന്ന് പേരിട്ടതെന്ന് രമ്യ ഹരിദാസ് എംപി പ്രതികരിച്ചു. എംപിക്കു വേണ്ടിയുളള യൂത്ത് കോണ്‍ഗ്രസിന്റെ കാര്‍ വാങ്ങല്‍ വിവാദത്തില്‍ കലാശിച്ചു. ഇതേ തുടര്‍ന്ന് രമ്യയുടെ യാത്രയ്ക്ക് ഇനിയും സ്ഥിരം വാഹനമായിട്ടില്ല. ഓഫീസെടുത്തതിന് പിന്നാലെ എംപിയുടെ ഇടപെടല്‍ തേടി നിരവധി അപേക്ഷകളും ലഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക