Image

യു.പിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും മദ്യമാഫിയ വെടിവെച്ചു കൊന്നു

Published on 18 August, 2019
യു.പിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും മദ്യമാഫിയ വെടിവെച്ചു കൊന്നു
ലഖ്‌നോ: യു.പിയിലെ ശരണ്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും പട്ടാപ്പകല്‍ വീട്ടില്‍ കയറി വെടിവെച്ചുകൊന്നു. പ്രമുഖ ഹിന്ദി ദിനപ്പത്രത്തിലെ ലേഖകനായ ആശിഷ് ജാന്‍വാനിയും സഹോദരന്‍ അശുതോഷുമാണ് കൊല്ലപ്പെട്ടത്. ആശിഷ് ജാന്‍വാനി നേരത്തെ പലതവണ മദ്യ മാഫിയയില്‍ നിന്ന് ഭീഷണി നേരിട്ടിരുന്നു.

സഹോദരന്‍ സംഭവസമയത്തും ആശിഷ് ജാന്‍വാനി ആശുപത്രിയിലുമാണ് മരിച്ചത്. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തനിക്ക് നേരെയുണ്ടായ ഭീഷണിയെ കുറിച്ച് ആശിഷ് പലതവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പൊലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഉപേന്ദ്ര അഗര്‍വാള്‍ സംഭവസ്ഥലത്തെത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക