Image

ഫോമാ ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ 26-നു ഡാളസില്‍

(പന്തളം ബിജു തോമസ്, പി ആര്‍. ഓ) Published on 24 August, 2019
ഫോമാ ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ 26-നു ഡാളസില്‍
ഡാളസ്: ഫോമായുടെ ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി, ഒക്ടോബര്‍26 ശനിയാഴ്ച ഡാളസിലെ എര്‍വിങ്ങ് സിറ്റിയിലുള്ള ഏട്രിയം ഹോട്ടലില്‍ നടത്തും.

ഉച്ചയ്ക്ക് കൃത്യം മൂന്നു മണിയ്ക്ക് ആരംഭിക്കുന്ന ജനറല്‍ ബോഡിയില്‍ പത്തിന അജണ്ടകളാണ്അവതരിപ്പിക്കുന്നത്. ഫോമായുടെ മുഖ്യധാരാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനോടൊപ്പം ഭാവികാര്യങ്ങളും പ്രധാന ചര്‍ച്ചാവിഷയങ്ങളാകും.

ഒരു അംഗസംഘടനയില്‍ നിന്നും ഏഴു പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന പ്രതിനിധികളുടെ വ്യക്തിഗത വിവരങ്ങളടങ്ങിയ പട്ടിക സെപ്റ്റംബര്‍ മുപ്പതാം തീയതിയ്ക്കകം ജനറല്‍ സെക്രട്ടറിക്ക് കിട്ടിയിരിക്കണം. പ്രതിനിധികള്‍, സര്‍ക്കാര്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് പ്രവേശന സമയത്ത്ഹാജരാക്കേണ്ടതാണ്. കാലഹരണപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍പരിഗണിക്കുന്നതല്ല.

ഫോമായുടെ ഒഴിവു വരുന്ന തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളും, അതിനുള്ള നടപടിക്രമങ്ങളും യഥാക്രമം ഈ യോഗത്തില്‍ അനുവര്‍ത്തിക്കുന്നതായിരിക്കും.  യോഗത്തിന്റെ വിശദമായ വിവരങ്ങളും,രേഖകളും, ഫോറങ്ങളും എല്ലാ അംഗസംഘടനകള്‍ക്കും ഇതിനോടകം നേരിട്ട് അയച്ചു കൊടുത്തിട്ടുണ്ട്.

ഏതെങ്കിലും സാങ്കേതിക തടസ്സത്താല്‍ പ്രസ്തുത അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലാത്തവര്‍ ദയവായി നേരിട്ട് ബന്ധപ്പെടുവാന്‍  ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം അഭ്യര്‍ത്ഥിച്ചു. ഫോമയുടെ പരമോന്നത സഭയാണ് ജനറല്‍ ബോഡി, ഇതിന്റെ ഭാഗഭാക്കാവുകയെന്നത് നമ്മളോരോരുത്തരുടേയും കടമയും, കര്‍ത്തവ്യവുമാണന്നും, അതു കൊണ്ടുതന്നെ എല്ലാ അംഗസംഘടനയില്‍ നിന്നും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ഫോമാ എക്‌സിക്യൂട്ടീവിനു വേണ്ടി അഭ്യര്‍ത്ഥിച്ചു.

ടെക്‌സസ്സിലെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത്വിമാനത്താവളത്തില്‍ നിന്നും ആറ്മൈലും, ലവ് ഫീല്‍ഡ് വിമാനത്താവളത്തില്‍ നിന്നും പന്ത്രണ്ടര മൈലും മാത്രമേ എര്‍വിങ്ങ് സിറ്റിയിലുള്ള ഏട്രിയം ഹോട്ടലിലേക്ക് ദൂരമുള്ളു.

പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനായി,ഫോമാ ദക്ഷിണ റീജിയന്‍ വൈസ് പ്രസിഡന്റ് തോമസ് ഓലിയാംകുന്നേല്‍, നാഷണല്‍ കമ്മറ്റിയങ്ങളായ രാജന്‍ യോഹന്നാന്‍, പ്രേംദാസ് മമ്മഴിയില്‍, അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസണ്‍ , കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ബേബി മണക്കുന്നേല്‍, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സുനില്‍ തലവടി, ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്സാം മത്തായിഎന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ -469 877 7266
ജനറല്‍ സെക്രെട്ടറി ജോസ് ഏബ്രഹാം- 718 619 7759
ബിജു തോമസ് ലോസന്‍ -972 342 0568
സുനില്‍ തലവടി- 214 543 7576
സാം മത്തായി- 469 450 0718 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക