Image

മലയാളമേ ...(ലളിതഗാനം: ബിന്ദു ടിജി)

Published on 25 August, 2019
മലയാളമേ ...(ലളിതഗാനം: ബിന്ദു ടിജി)
മലയാളമേ … എന്‍  മധുര തേന്‍  വാണി യേ…
മലയാളമേ … എന്‍  മധുര തേന്‍  വാണി യേ…

ഹരിതവര്‍ണ്ണ    കഞ്ചുകം                        
മൃദുല മാന്ത്രിക  നടന ലാസ്യം
ഹസിത മോഹന  വദനാംബുജം
 അലിവെഴുതിയ നീല  മിഴികളും
ചേര്‍ന്നഴകിലൊഴുകുമൊരു
തരുണി  യാണെന്നരുമ  മലയാളം

കലയുടെ  കൊഞ്ചല്‍  നാണിച്ചു  വിടരും
നിളയുടെ  നുണക്കുഴി  കവിളുകളും
പതിഞ്ഞ  താളത്തില്‍  പദം പാടി  
കഥയാടും  കമല  കോമള  വേഷങ്ങളും
നെഞ്ചില്‍  ധനുമാസ  കുളിരും
 വേണിയില്‍  ദശ  പുഷ്പ ഹാരവും ചൂടി

അഴകായ്  … നിറവായ് … നിനവായൊഴുകുമൊരു
തരുണി  യാണെന്നരുമ മലയാളം .

മലയാളമേ … എന്‍  (മധുര )തേന്‍  വാണി യേ…
മലയാളമേ … എന്‍  (മധുര )തേന്‍  വാണി യേ…



Join WhatsApp News
Sudhir Panikkaveetil 2019-08-26 10:31:57
ഭാഷയെ കവയിത്രി  പ്രേമിച്ചപ്പോൾ ജന്മനാടിന്റെ 
ഭംഗികൂടി കൂട്ടിനു വന്നു. കുറച്ചുകൂടി 
പറയാമായിരുന്നു എന്ന് വായനക്കാരൻ ആശിക്കുന്നു.
മലയാളത്തിന്റെ പ്രിയകവി വള്ളത്തോൾ എഴുതി 
നമ്മുടെ മാതാവ് കൈരളി പണ്ടൊരു പൊന്മണി 
പൈതലായ് വാണകാലം. ഇപ്പോൾ അവൾ 
"അഴകായ്  … നിറവായ് … നിനവായൊഴുകുമൊരു
തരുണി  യാണെന്നരുമ മലയാളം " എന്ന്  ഈ കാലഘട്ടത്തിലെ 
ശ്രീമതി ബിന്ദു.കവയിത്രിക്ക് ഭാവുകങ്ങൾ. 
Bindu Tiji 2019-08-26 17:47:44
Thank you for reading. Sudhir Sir. Wrote to make a semi - Classical song for a dance. So lines must have some abhinaya scope in it and can not be too long. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക