ബിജു മേനോന് കേന്ദ്രകഥാപത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ 'ആദ്യരാത്രി'യുടെ ട്രെയിലര്‍ പുറത്ത്. 'വെളളിമുങ്ങ,'മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍'എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ജബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആദ്യരാത്രി'
ഇതിനോടകം ആറ് ലക്ഷത്തിനു മുകളില്‍ ആളുകളാണ് ട്രെയിലര്‍ കണ്ടത്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയയായ അനശ്വര രാജനാണ് ചിത്രത്തിലെ നായിക. പ്രശ്സത ഛായാഗ്രാഹകനായ ജിബു ജേക്കബിന്റെ ആദ്യ സംവിധാന ചിത്രമായമായ വെളളിമൂങ്ങയിലും ബിജു മേനോനായിരുന്നു നായകന്. മനോജ് ഗിന്നസ്, അജു വര്‍ഗ്ഗീസ്, വിജയരാഘവന്, ബിജു സോപാനം , സര്‍ജാനോ ഖാലിദ് , വിനോദ് കൊടാമംഗലം , നസീര്‍ സംക്രാന്തി, പ്രശാന്ത് മുഹമ്മ, പൗളി വത്സന്, മാല, പാര്‍വ്വതി, സ്നേഹ, വീണ നായര്‍, ശോഭ സിംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
നര്‍മ്മത്തിനു പ്രധാനം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കയിരിക്കുന്നത് ക്വീന്‍ ഫെയിം ഷാരീസ് ജെബിന് എന്നിവരാണ്. 'ഒരു ഇന്ത്യന്‍ പ്രണയകഥ' എന്ന ചിത്രത്തിനു ശേഷം സെന്‍ട്രല്‍ പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സാദ്ദീഖ് കബീറാണ്.