Image

ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍; ആന്ധ്രയില്‍ പലയിടത്തും അക്രമം

Published on 11 September, 2019
ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍; ആന്ധ്രയില്‍ പലയിടത്തും അക്രമം

അമരാവതി:മുന്‍ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രിയും തെലുങ്ക്‌ ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനേയും മകന്‍ നാരാ ലോകേഷിനേയും വീട്ടുതടങ്കലിലാക്കി. ഒപ്പം നിരവധി ടിഡിപി നേതാക്കളും വീട്ടുതടങ്കലിലാണ്‌. 

അറസ്റ്റില്‍ പ്രതിഷേധിച്ച്‌ ആന്ധ്രയുടെ പലഭാഗങ്ങളിലും അക്രമം നടക്കുന്നുണ്ട്‌. നരസറാവു പേട്ട,സട്ടേനപ്പള്ളി,പാല്‍നാട്‌,ഗുരജാല എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ ടിഡിപി ആസൂത്രണം ചെയ്‌ത റാലി ബുധനാഴ്‌ച നടക്കാനിരിയ്‌ക്കെയാണ്‌ അറസ്റ്റ്‌. 

ഭരണ കക്ഷിയായ വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക്‌ നേരെ ആക്രണങ്ങള്‍ നടത്തുന്നതായി ആരോപിച്ച്‌ ടിഡിപി വന്‍ പ്രതിഷേധ പരിപാടികളാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.

ടിഡിപി നേതാക്കളായ ദേവിനേനി അവിനാഷ്‌, കെസിനേനി നാനി, ഭൂമ അഖില്‍പ്രിയ എന്നീ ടിഡിപി നേതാക്കളും വീട്ടുതടങ്കലിലാണ്‌. 

ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അധികാരമേറ്റ്‌ നൂറു ദിവസത്തിനുള്ളില്‍ ടിഡിപിയുടെ എട്ട്‌ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നാണ്‌ ടിഡിപി പറയുന്നത്‌. ടിഡിപിയാണ്‌ അക്രമം അഴിച്ചുവിട്ടതെന്ന്വൈ എസ്‌ ആര്‍ കോണ്‍ഗ്രസും പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക