നടുവൊടിക്കുംപാതയിലെ കുഴിയില്‍ ഓണപ്പൂക്കളം ഒരുക്കി പ്രതിഷേധം
Published on 11 September, 2019
മൊഗ്രാല്‍:കാസര്‍കോട് മുതല്‍ തലപ്പാടി വരെയുള്ള ദേശീയപാതയില്‍ രൂപംകൊണ്ട വന്‍ ഗര്‍ത്തങ്ങളിലെ യാത്രാ ദുരിതത്തില്‍ അധികൃതര്‍ കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധമറിയിച്ച് തിരുവോണനാളില്‍ മൊഗ്രാലില്‍ ദേശീയ വേദി പ്രവര്‍ത്തകര്‍ റോഡിലെ കുഴിയില്‍ 'ഓണപ്പൂക്കളം' ഒരുക്കി.
പ്രതിഷേധ പരിപാടിയില്‍ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ് മാന്‍ അധ്യക്ഷത വഹിച്ചു.
ഹമീദ് പെര്‍വാഡ്, എം എ മൂസ, ടി കെ അന്‍വര്‍, സി എച്ച് ഖാദര്‍, നാസിര്‍ മൊഗ്രാല്‍, അക്‌ബര്‍ പെര്‍വാഡ്, ടി പി അനീസ്, പി വി അന്‍വര്‍, ആരിഫ് കൊപ്ര ബസാര്‍, എം എ ഇഖ്‌ബാല്‍, ഇസ്‌മാഈല്‍ മൂസ, എം വിജയകുമാര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ശിഹാബ് കൊപ്പളം, കെ പി മുഹമ്മദ്, നാഫിഹ് എം എം, ഖാദര്‍ മൊഗ്രാല്‍, എം എ സിദ്ദീഖ് അബ്‌കോ, ഫൈസല്‍ കടപ്പുറം, അഷ്‌ഫാദ് വലിയവളപ്പ്, എച്ച് എ ഖാലിദ്, മൊയ്‌തീന്‍ പെര്‍വാഡ്, ഹാരിസ് ബാഗ്‌ദാദ്, എം എസ് മുഹമ്മദ് കുഞ്ഞി,സിദ്ദീഖ് മാന്‍കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എം എം റഹ് മാന്‍ സ്വാഗതം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല