Image

റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ചു നടുറോഡില്‍ സദ്യ വിളമ്‌ബി പ്രതിഷേധം

Published on 11 September, 2019
റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ചു നടുറോഡില്‍ സദ്യ വിളമ്‌ബി പ്രതിഷേധം
കൊച്ചി: തകര്‍ന്ന റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താതില്‍ പ്രതിഷേധിച്ചു നടുറോഡില്‍ സദ്യ വിളമ്‌ബി ഐഎന്‍ടിയുസി പ്രതിഷേധം. ഐഎന്‍ടിയുസി നായരമ്‌ബലം മണ്ഡലം കമ്മറ്റിയാണ്‌ ഉത്രാട നാളില്‍ വ്യത്യസ്‌ത പ്രതിഷേധം സംഘടിപ്പിച്ചത്‌. 

നെടുങ്ങാട്‌ ഹെര്‍ബര്‍ട്ട്‌ പാലത്തിന്റെയും അപ്രോച്ച്‌ റോഡിന്റെയും ശോചീനിയാവസ്ഥയില്‍ പ്രതിഷേധിച്ചായിരുന്നു നടുറോഡില്‍ സദ്യ വിളമ്‌ബിയത്‌.

മണ്ഡലം പ്രസിഡന്റ്‌ ശ്രീജിത്ത്‌ സത്യന്‍ അധ്യക്ഷത വഹിച്ച സമരം നായരമ്‌ബലം പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ്‌ ജോബി വര്‍ഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക