Image

കെഎസ്‌ആര്‍ടിസിയെ ദേശീയ നിലവാരത്തില്‍ എത്തിക്കും: മുഖ്യമന്ത്രി

Published on 23 September, 2019
കെഎസ്‌ആര്‍ടിസിയെ ദേശീയ നിലവാരത്തില്‍ എത്തിക്കും: മുഖ്യമന്ത്രി

ഉല്‍പ്പാദനക്ഷമതയില്‍ കെഎസ്‌ആര്‍ടിസിയെ ദേശീയ നിലവാരത്തിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കെഎസ്‌ആര്‍ടിസി സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കണം.


അതല്ലാതെ പ്രശ്നങ്ങള്‍ തീരില്ല. വിദഗ്ധ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കണം. പ്രാഫഷണലായി പ്രവര്‍ത്തിക്കണം. ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍, കാര്യക്ഷമത, സേവനസന്നദ്ധത എന്നിവയില്‍ ശ്രദ്ധവേണം.


മാനേജ്മെന്റും കോര്‍പറേഷനും പ്രൊഫഷണലാകണമെങ്കില്‍ അതിനുള്ള നടപടി എടുക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്ബോള്‍ 3,100 കോടി രൂപയുടെ കടബാധ്യതയാണ് കെഎസ്‌ആര്‍ടിസിക്ക് ഉണ്ടായിരുന്നത്.

പ്രതിദിന വരുമാനമായ അഞ്ച് കോടി 40 ലക്ഷം രൂപയില്‍നിന്ന് മൂന്ന് കോടിരൂപ കടം തിരിച്ചടവിന് നല്‍കേണ്ട അവസ്ഥയായിരുന്നു.


ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു. പലിശ കുറഞ്ഞ ദീര്‍ഘകാല വായ്പയായി ഇതിനെ മാറ്റി. കെഎസ്‌ആര്‍ടിസിയുടെ പ്രതിമാസ ചെലവില്‍ 65 കോടി രൂപയുടെ കുറവ് വരുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക