Image

വൈകിയെത്തുമ്പോള്‍ (കവിത: ബിന്ദു ടിജി)

Published on 27 September, 2019
വൈകിയെത്തുമ്പോള്‍ (കവിത: ബിന്ദു ടിജി)
ഇരുട്ടില്‍ വൈകിയെത്തുന്ന വെളിച്ചത്തിന്
ഹൃദയമിടിപ്പ് കൂടുതലാണ്
എല്ല് തുളയ്ക്കുന്ന മൂര്‍ച്ചയാണ്
സൂര്യനെ തൊട്ട മഞ്ഞുതുള്ളിയുടെ നിറമാണ്.

വൈകിയെത്തുന്ന പ്രേമം
ജാലകത്തിനരികില്‍ കുറെ നേരം കാത്തു നില്‍ക്കും
അഴികള്‍ വളച്ചൊടിച്ച് കിടക്കയിലേക്ക് വീഴും
മേലാകെ ആമ്പല്‍ പൂക്കള്‍ വിരിയിക്കും
ഒടുവില്‍ പോകുമ്പോള്‍ ഇറ്റു വെളിച്ചം
ജന്നല്‍ പഴുതില്‍ കുടുങ്ങി നില്‍ക്കും
തനിച്ചു പോകാനാവാതെ .

നേരം പുലര്‍ന്നുവല്ലോ എന്ന് ഞാന്‍ പറയും
"ഇല്ല,  സ്വപ്‌നത്തിലാവും
പുറത്ത്  മുഴുവന്‍ കനത്ത മഞ്ഞ് ഉണരാത്ത സൂര്യനും
വെളുക്കാന്‍ ഇനിയും ഉറങ്ങണം" എന്ന് നീയും
അപ്പോള്‍ നിറയെ പൂമ്പാറ്റകള്‍
തലയിണ വിട്ടു പറന്നകലും
അതെ  സ്വപ്‌നമായിരുന്നു എന്ന് ഞാനും !
Join WhatsApp News
amerikkan mollakka 2019-09-28 20:22:12
ബൈകിയെത്തുന്ന എല്ലാറ്റിനും ധൃതി കാണും.ഓൻ 
ബാതിൽ ബഴി വരില്ല. അഴികളൊക്കെ ബളച്ചൊടിക്കും.
രതിയുടെ പൂതി മാറാത്ത ചൊങ്കൻ  നേരം 
ബെളുത്തിട്ടില്ലെന്നു ബാശി പിടിക്കുന്നു. ഞമ്മക്ക് 
അറിയാൻ ബയ്യ അബടെ പൂമ്പാറ്റകൾക്ക് 
എന്ത് കാര്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക