Image

ആര്‍ത്തവ വേദനയും പരിഹാരങ്ങളും

Published on 05 October, 2019
ആര്‍ത്തവ വേദനയും പരിഹാരങ്ങളും
സ്ത്രീകളെ അലട്ടുന്ന ആര്‍ത്തവ വേദനയ്ക്ക് നമ്മുടെ തൊടിയില്‍ നിന്നുതന്നെ പരിഹാരം. രാവിലെ ഒരു ഗ്ലാസ്സ് പാല്‍ കുടിക്കുന്നത് വേദന കുറയാന്‍ സഹായിക്കും. പാലിലെ കാത്സ്യം വേദനയില്‍ നിന്നും ആശ്വാസം നല്‍കാന്‍ സാഹായിക്കും. പാല്‍ കുടിക്കില്ല എങ്കില്‍ ആര്‍ത്തവകാലത്ത് കാത്സ്യം ഗുളികകള്‍ കഴിക്കുന്നത് വേദന കുറയ്ക്കാന്‍ നല്ലതാണ്.

പപ്പായ

ആര്‍ത്തവത്തിന് മുമ്പായി ഏറെ പപ്പായ കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവകാലത്തെ വേദന കുറയ്ക്കാന്‍ ഫലപ്രദമാണ്. ആര്‍ത്തവ സമയത്തെ രക്തം ഒഴുക്ക് എളുപ്പത്തിലാക്കാന്‍ ഇത് സഹായിക്കും.

കാരറ്റ്

കാരറ്റ് കണ്ണിന് മാത്രമല്ല നല്ലത് മറിച്ച് ആര്‍ത്തവ കാലത്തെ വയര്‍ വേദനയില്‍ നിന്നും ഇവ ആശ്വാസം നല്‍കും. ഈ സമയത്ത് ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിക്കാന്‍ ഗൈനക്കോളജിസ്റ്റുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്. ആര്‍ത്തവ കാലത്തെ രക്തമൊഴുക്ക് ശരിയായ രീതിയില്‍ ആവാന്‍ ഇത് സഹായിക്കും.

കറ്റാര്‍ വാഴ

എല്ലാ ശരീര വേദനകള്‍ക്കും കറ്റാര്‍ വാഴ പരിഹാരമാണ്, ആര്‍ത്തവകാലത്തെ വേദനയ്ക്കും ഇത് പരിഹാരം നല്‍കും. ഒരു സ്പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര് ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും.

കര്‍പ്പൂരവള്ളി

വേദന സംഹാരി എന്ന നിലയില്‍ കര്‍പ്പൂര വള്ളി പ്രശസ്തമാണ്. ആര്‍ത്തവ സമയത്ത് വയറിന് ചുറ്റും കര്‍പ്പൂര തൈലം പുരട്ടുന്നത് വേദന കുറയ്ക്കാന്‍ സഹാിക്കും.

തുളസി

ആര്‍ത്തവ കാലത്ത് തുളസി കഴിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള കഫെയ്ക് ആസിഡ് നല്ലൊരു വേദന സംഹാരിയാണ്. സുഗന്ധവ്യജ്ഞനങ്ങള്‍ക്കൊപ്പമോ ഔഷധ ചായയിലോ ചേര്‍ത്ത് കഴിക്കുക.

ചൂടുവെള്ളത്തില്‍ കുളി

വയറിനും ചുറ്റുമുള്ള ഭാഗത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കി ചൂടുവെള്ളത്തില്‍ കുളിക്കുക. ഈ ഭാഗത്തെ രക്തയോട്ടം ക്രമീകരിക്കാനും വേദന കുറയ്ക്കാനും ഇത് സഹായിക്കും.

ഇഞ്ചി

ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കും ക്രമരഹിതമായ ആര്‍ത്തവം ക്രമത്തിലാകാനും ഇഞ്ചി സഹായിക്കും. മികച്ച ഫലം ലഭിക്കുന്നതിന് ഇഞ്ചി ചായ രൂപത്തില്‍ കൂടിക്കുന്നതാണ് നല്ലത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക