വാഷിംഗ്ടണ്‍ ഡിസി: ഓഗസ്റ്റ് ഒന്നു മുതല്‍ ആറുവരെ ന്യൂയോര്‍ക്കില്‍ നിന്ന്
പുറപ്പെടുന്ന കാര്‍ണിവല്‍ ഗ്ലോറി എന്ന ആഢംബര കപ്പലില്‍ വെച്ച് നടക്കുന്ന ഫോമയുടെ
മൂന്നാമത് അന്തര്‍ദേശീയ കണ്‍വെന്‍ഷനിലേക്ക് അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍
നിരുപമ റാവുവിനെ ഫോമാ നേതൃത്വം ക്ഷണിച്ചു.
മെയ് നാലിന് വാഷിംഗ്ടണിലെ
ഇന്ത്യന്‍ അംബാസിഡരുടെ ഔദ്യോഗിക വസതിയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഫോമാ
നേതൃത്വം അംബാസിഡര്‍ റാവുവിനെ കണ്‍വെന്‍ഷന്റെ മുഖ്യാതിഥിയായി ക്ഷണിച്ചത്.
ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്, ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്മാന്
തോമസ് ജോസ്, നാഷണല്‍ കമ്മിറ്റിയംഗം രാജ് കുറുപ്പ്, റീജിയണല്‍ ട്രഷറര്‍ ഷാജി
പടിയാനിക്കല്‍ എന്നിവരാണ് ഫോമയെ പ്രതിനിധീകരിച്ച് അംബാസിഡര്‍ റാവുവിനെ
സന്ദര്‍ശിച്ചത്.
ഫോമയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി ചോദിച്ച്
മനസിലാക്കിയ അംബാസിഡര്‍ റാവു ഫോമയുടെ ക്ഷണം പരിഗണിക്കുന്നതാണെന്ന് അറിയിച്ചു.