Image

സന്ധിവേദനയ്ക്ക് വെളുത്തുള്ളി പരിഹാരം

Published on 10 October, 2019
സന്ധിവേദനയ്ക്ക് വെളുത്തുള്ളി പരിഹാരം
റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് രോഗ ലക്ഷണങ്ങളായ സന്ധിവേദനയും നീര്‍വീക്കവും മറ്റും കുറയ്ക്കുന്നതിനു വെളുത്തുളളി സഹായകം. അതുപോലെതന്നെ ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും വെളുത്തുളളി ഉത്തമം. ശരീരത്തില്‍ നിന്നു വിഷമാലിന്യങ്ങളെ പുറന്തളളുന്നതിനു കരളിനെ സഹായിക്കുന്നു. കരളിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നു.
 
ബാക്ടീരിയ, വേദന എന്നിവ തടയുന്ന വെളുത്തുളളിയുടെ ഗുണങ്ങള്‍ പല്ലുവേദനയില്‍ നിന്ന് താത്കാലിക ആശ്വാസത്തിന് ഉതകും. വെളുത്തുളളി ചതച്ചു വേദനയുളള ഭാഗത്തു വയ്ക്കുക. എന്നാല്‍ വെളുത്തുളളിയുടെ സാന്നിധ്യം ചിലപ്പോള്‍ മോണയില്‍  അസ്വസ്ഥതകള്‍ക്ക് ഇടയാക്കും.

വെളുത്തുളളിയിലുളള വിറ്റാമിനുകളായ സി, ബി6, ധാതുക്കളായ സെലിനിയം, മാംഗനീസ് എന്നിവ പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. വൈറസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരേ പോരാടുന്നതിനാല്‍ ചുമ, തൊണ്ടയിലുണ്ടാകുന്ന മറ്റ് അസ്വസ്ഥതകള്‍ എന്നിവയുടെ ചികിത്സയ്ക്കു വെളുത്തുളളി ഫലപ്രദം. ശ്വസനവ്യവസ്ഥയിലെ അണുബാധയുടെ തീവ്രത കുറയ്ക്കുന്നതിനും സഹായകം. വെളുത്തുളളി ചേര്‍ത്ത ഭക്ഷണം ശീലമാക്കിയാല്‍ ഇടയ്ക്കിടെ ജലദോഷം വരുന്നത് ഒഴിവാകും. അതിലുളള ആന്‍റിഓക്‌സിഡന്‍റുകള്‍ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു.
  
വെളുത്തുളളി ചേര്‍ത്ത ചായ ശീലമാക്കുന്നതും ഉചിതം. പനി തടയുന്നതിനും പനിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായകം.  ശ്വസനവ്യവസ്ഥയിലെ തടസങ്ങള്‍ നീക്കി ശ്വസനം സുഗമമാക്കുന്നതിനും വെളുത്തുളളി ഗുണപ്രദം. മഞ്ഞുകാലത്തു ചുണ്ടിനു സമീപം ഉണ്ടാകുന്ന പഴുത്ത കുരുവില്‍ നിന്ന് ആശ്വാസമേകുന്നതിനും വെളുത്തുളളി സഹായകം. അല്പം വെളുത്തുളളി ചതച്ചു പഴുത്ത കുരുവില്‍ നേരിട്ടു പുരട്ടുക. നീരും വേദനയും കുറയും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക