Image

കരച്ചിലും പല്ലുകടിയുമായി മലങ്കര യാക്കോബായ സഭ ! (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 10 October, 2019
കരച്ചിലും പല്ലുകടിയുമായി  മലങ്കര യാക്കോബായ സഭ ! (ലേഖനം: ജയന്‍ വര്‍ഗീസ്)
തൊണ്ണൂറ് വര്‍ഷങ്ങള്‍ക്കു മേല്‍ ജീവിച്ചിരുന്ന്  മരണമടഞ്ഞ എന്റെ മാതാപിതാക്കളെ ഓര്‍ത്ത് വേദനിക്കേണ്ടതില്ലാ എന്ന് എന്റെ  മനസ്സ് തന്നെ എന്നെ പറഞ്ഞു പഠിപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും ഇവിടെ ഞാന്‍ ഒരു കൊച്ചു കുട്ടിയായി തരം താഴുന്നത് ഞാനറിയുന്നു. പള്ളിക്കേസുകളില്‍ ഉള്‍പ്പെട്ടു ഇടിഞ്ഞു വീണു തുടങ്ങിയ ചാത്തമറ്റം കര്‍മ്മേല്‍ പള്ളിയുടെ സെമിത്തേരിയും, അവിടുത്തെ ചുവന്ന മണ്ണും എന്റെ മനസിലെ സജീവ ഇടങ്ങളായി മാറിക്കഴിഞ്ഞു. സദാ ചലന സാന്നിധ്യമായി ഞങ്ങളുടെ വീടുകളില്‍ ഓടി നടന്ന അപ്പനമ്മമാരുടെ സജീവ ചിത്രങ്ങള്‍ മുന്‍പ് ഓര്‍ത്തിരുന്നത് വീടുകളുടെയും, പരിസരങ്ങളുടെയും പരിച്ഛേദങ്ങളില്‍ ആയിരുന്നെങ്കില്‍ ഇന്നത് ആ ശവക്കോട്ടയിലേക്കു മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു. ജീവിത സാഹചര്യങ്ങളുടെ ചിറകുകളില്‍ ഇര തേടി പറന്നകലുന്ന ഓരോ പ്രവാസിയും നാട്ടിലെ തന്റെ കൂട്ടില്‍ കാത്തിരിക്കുന്ന തന്റെ പ്രിയപ്പെട്ടവര്‍ അവിടെ ഉണ്ട് എന്ന വിശ്വാസത്തിന്റെ ആശ്വാസത്തിലാണ് ഓരോ നിമിഷവും പറന്നു കൊണ്ടേയിരിക്കുന്നത് എന്നെതിനാല്‍ ആ വിശ്വാസം നഷ്ടപ്പെടുന്‌പോള്‍ ഉണ്ടാവുന്ന വേദന ഒഴിവാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഒരു കാലത്ത് ഞങ്ങളുടെ കുഗ്രാമത്തിന്റെ സാംസ്കാരിക പരിസരം കൂടിയായിരുന്നു കര്‍മ്മേല്‍ പള്ളി. ' ആത്മീക തീര്‍ത്ഥ യാത്ര ഭൗതിക വഴികളിലൂടെ ' എന്ന തത്വം പ്രായോഗിക പരിപാടികളിലൂടെ നടപ്പിലാക്കിയ മഹാനുഭാവന്‍ ആയിരുന്നു പടിഞ്ഞാറേക്കുടിയില്‍ മത്തായി കത്തനാര്‍ എന്ന ഞങ്ങളുടെ വല്യച്ചന്‍. അത് കൊണ്ടാണ് നാട്ടില്‍ ഒരു റോഡും, സ്കൂളും ഉണ്ടാക്കുന്നതില്‍ അദ്ദേഹം മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ച് അത് നടപ്പിലാക്കിയത്. പള്ളിയോടു ചേര്‍ന്നുള്ള സണ്‍ഡേ സ്കൂള്‍ കെട്ടിടത്തിന്റെ ഒരു മുറിയിലായിരുന്നു അദ്ദേഹത്തിന്‍റെ താമസം. ഒരിക്കലും പൊട്ടിച്ചിരിച്ചു കേട്ടിട്ടില്ലാത്ത അദ്ദേഹം ഒരു കൊച്ചു പയ്യനായ എന്നോട് വലിയ സ്‌നേഹം കാണിച്ചിരുന്നു. ഒരു പക്ഷെ,  അറിയപ്പെടാതെ കാല യവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞ അദ്ദേഹത്തെ  അക്ഷരങ്ങളിലൂടെ ഇത് പോലെ അനുസ്മരിക്കാനുള്ള എന്റെ നിയോഗം അന്നേ അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുമോ ?

പള്ളിയുടെ മുറ്റത്ത് വല്യച്ഛന്‍ താമസിക്കുന്ന മുറിയുടെ മുന്നില്‍ ഒരു മുതുക്കന്‍ വെട്ടിമരം നിന്നിരുന്നു. നൂറിഞ്ചോളം ചുറ്റളവ് വരുന്ന ആ വെട്ടി മരത്തില്‍ നിന്ന് സമൃദ്ധമായ തണല്‍ മാത്രമല്ലാ, മഞ്ഞച്ചുവപ്പന്‍ വെട്ടിപ്പഴങ്ങളും പൊഴിഞ്ഞു വീണിരുന്നു. വല്യച്ചന്റെ മൗനമായ അനുഗ്രഹങ്ങളോടെ രണ്ടു നാടകങ്ങള്‍ പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച്   അവതരിപ്പിച്ചപ്പോള്‍ അതില്‍ ഞാനും അഭിനയിക്കാനുണ്ടായിരുന്നു. എസ്. എല്‍. പുരം സദാനന്ദന്റെ  ' ഒരാള്‍ കൂടി കള്ളനായി ' എന്ന നാടകമായിരുന്നു ആദ്യ വര്‍ഷം.  സ്കൂള്‍ അധ്യാപകരായി വന്നു ചേര്‍ന്ന ഗോപാല കൃഷ്ണന്‍ സാറും, സോമന്‍സാറും ഒക്കെ ആയിരുന്നു മുഖ്യ നടന്മാര്‍. ജീവിതായോധനത്തിന്റെ ഭാഗമായി പില്‍ക്കാലത്ത് പുരോഹിതനായിത്തീര്‍ന്ന കദളിക്കണ്ടത്തിലെ കറിയാന്‍കുഞ്ഞും, ഞാനുമായിരുന്നു നാടകത്തിലെ പെണ്‍ വേഷക്കാര്‍. സ്ത്രീധനം കിട്ടാഞ്ഞിട്ട് ഭര്‍ത്താവ് തിരിച്ചയച്ച ത്രേസ്യാമ്മ എന്ന കഥാപാത്രത്തെ അന്ന് ടീനേജറായിരുന്ന ഞാന്‍ നന്നായി അവതരിപ്പിച്ചു എന്നാണു ആളുകള്‍ പറഞ്ഞു കേട്ടത്.

പിറ്റേ വര്‍ഷം അവതരിപ്പിച്ച ' ഡോക്ടര്‍ ' എന്ന നാടകത്തില്‍ ആശുപത്രിയിലെ അറ്റന്റര്‍ ആയ കുമാരന്റെ വേഷമാണ് ഞാന്‍ ചെയ്തത്. മുറി മീശയും, ബഹദൂര്‍ സ്‌റ്റൈലില്‍ മിഴിപ്പിച്ച കണ്ണുകളുമൊക്കെയായി ഞാന്‍ എന്ന കുമാരന്‍ ആളുകളെ വല്ലാതെ ചിരിപ്പിച്ചുവെന്ന് അവര്‍ പറയുന്‌പോള്‍ അന്നും, ഇന്നും ഞാനതു വിശ്വസിക്കുന്നില്ല. തീരെ ചിരിക്കാത്ത ഒരാള്‍ എന്ന് ഭാര്യയും മക്കളും വരെ ഇന്നും എന്നെ കുറ്റപ്പെടുത്തുന്‌പോള്‍ എനിക്കെങ്ങനെ മറ്റുള്ളവരെ ചിരിപ്പിക്കാന്‍ കഴിയും എന്നാണു എന്റെ സംശയം.

തന്റെ മുറുക്കാന്‍ ചെല്ലവുമായി വല്യച്ചന്‍ റിഹേഴ്‌സല്‍ കാണാനിരിക്കും. തന്റെ നരച്ചു നീണ്ട വെള്ളത്താടി തലോടി മുറുക്കാന്‍ ചവച്ചിരിക്കുകയല്ലാതെ അഭിപ്രായം ഒന്നും പറയുകയില്ല. നാടക അവതരണ വേളകളില്‍ മുന്‍നിരയില്‍ തന്നെ ഒരു കസേരയില്‍ ഇരുന്ന് ഒരു ക്യാപ്റ്റനെപ്പോലെ കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ടിരിക്കും. വല്യച്ചന്റെ കാലത്തു തന്നെ അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ച പള്ളിയും സ്വത്തുക്കളും  പൊതു ജനങ്ങള്‍ക്ക് അവകാശപ്പെടുത്തിക്കൊടുത്തിരുന്നു. ഭക്തി കച്ചവടം ചെയ്‌യുന്ന കള്ളക്കാപാലികരുടെ കൈകളില്‍ എത്തിച്ചേര്‍ന്നു  പോയ ആ സാംസ്കാരിക കേന്ദ്രം കോടതി വ്യവഹാരങ്ങളില്‍ അകപ്പെട്ട് ഇടിഞ്ഞു പൊളിഞ്ഞ് കാട് കയറി നശിച്ച് നാമാവശേഷമാവുന്‌പോള്‍, മുതുക്കന്‍ വെട്ടി മരം പൊഴിച്ചിട്ട മഞ്ഞച്ചുവപ്പന്‍ വെട്ടിപ്പഴങ്ങളില്‍ നിന്നും, വല്യച്ചന്റെ സ്‌നേഹ വായ്പുകളില്‍ നിന്നും ഒരു പോലെ മധുരം നുണഞ്ഞിരുന്ന ഞാന്‍ ഇന്നും ഇവിടെയിരുന്നും തേങ്ങിപ്പോകുന്നു, ആവലും തടത്തില്‍ കുര്യന്‍ എന്ന എന്റെ വല്യ വല്യാപ്പന്‍ സംഭാവന ചെയ്ത ഈ സ്ഥലത്ത് ഓര്‍ത്ത് വയ്ക്കാന്‍ എന്റെ പ്രിയപ്പെട്ടവര്‍ ഉറങ്ങുന്ന ഒരു ശവക്കോട്ട എങ്കിലും ബാക്കിയുണ്ടല്ലോ എന്ന ആശ്വാസത്തോടെ !

കോടതി വ്യവഹാരങ്ങളില്‍പ്പെട്ട് ആ ശവക്കോട്ട പോലും നാളെ നഷ്ടപ്പെടുമോ എന്നതാണ് ഇന്നത്തെ നില. ക്രിസ്തു തന്റെ അനുയായികളെ ഭരിക്കാനും, നടത്താനുമായി പ്രധാന ശിഷ്യനായ പത്രോസിനെ ചുമതലപ്പെടുത്തുന്നതായി ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു ശിഷ്യന്മാരായ തോമാസിനേയോ, അന്ത്രയോസിനെയോ, മറ്റാരെയെങ്കിലുമോ ഇപ്രകാരം ചുമതലപ്പെടുത്തിയതായി കാണുന്നുമില്ല. ക്രിസ്തുവിന്റെ വാക്കുകള്‍ പിന്തുടര്‍ന്ന ആദിമ സഭ പത്രോസിന്‍റെ നേതൃത്വത്തില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ലോകത്താദ്യമായി സോഷ്യലിസ്റ്റു സന്പ്രദായം നടപ്പിലാക്കിയത് പത്രോസിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ആദിമ സഭയില്‍ ആയിരുന്നു എന്ന് ബൈബിള്‍ പ്രഖ്യാപിക്കുന്നു. അംഗങ്ങള്‍ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റും, അല്ലാതെയും പൊതുവായി സൂക്ഷിക്കുകയും, അങ്ങിനെ പൊതുവായിത്തീരുന്ന സ്വത്തില്‍ നിന്ന് ആവശ്യക്കാരന്‍ ആവശ്യത്തിന് എടുക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്.

മനുഷ്യന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ എവിടെയും അവന്‍ സ്വാര്‍ത്ഥമതി ആയിരുന്നു എന്നതിന് തെളിവുകളുണ്ട്. ആദിമ സഭയിലും ഈ സ്വാര്‍ത്ഥത മറനീക്കി പുറത്തു വന്നതായി കാണാം. തങ്ങളുടെ സ്വത്തില്‍ നിന്ന് ഒരുഭാഗം രഹസ്യമായി സൂക്ഷിച്ചിട്ട് ബാക്കിയുമായി എത്തിയ ആദ്യ ദന്പതികളായി അനന്യാസും, സഫീറയും പിടിക്കപ്പെട്ടതോടെ ക്രമേണ ആദ്യ സോഷ്യലിസ്റ്റു സന്പ്രദായം തകര്‍ന്നടിഞ്ഞു. ( സോഷ്യലിസ്റ്റ് ഇന്ത്യയിലെ ഭരണകൂട മേലാളന്മാര്‍ തങ്ങളുടെ രഹസ്യ സന്പത്ത് സ്വിസ്സ് ബാങ്കുകളില്‍ ഒളിപ്പിച്ച് കൊണ്ട് നമ്മെ നയിക്കുന്നതിന്റെ ആദ്യ പതിപ്പ് ആദിമ സഭയില്‍ അരങ്ങേറുകയായിരുന്നിരിക്കാം ? )

അപ്പസ്‌തോലന്മാര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ക്രിസ്തു ശിഷ്യമാരുടെ കാല ശേഷം വന്ന ആദിമ നൂറ്റാണ്ടുകളില്‍ തന്നെ ലോക െ്രെകസ്തവ സമൂഹം ' പാത്രിയര്‍ക്കീസ് ' എന്ന് സ്ഥാനപ്പേര് സ്വീകരിച്ച അഞ്ചു സഭാ പിതാക്കന്മാരുടെ കീഴില്‍ ഭരിക്കപ്പെട്ടിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍, യെരുശലേം, അലക്‌സാന്‍ഡ്രിയന്‍,  റോമന്‍, അന്ത്യോക്യന്‍ എന്നിവയായിരുന്നു ആ പാത്രിയര്‍ക്കീസുമാര്‍. സ്വന്തം വാക്കുകളാല്‍ തന്നെ സഭാ ഭരണത്തിന്റെ ചുമതല ക്രിസ്തു നേരിട്ട് ഏല്‍പ്പിച്ചു കൊടുത്ത പത്രോസിന്റെ പിന്തുടര്‍ച്ചയിലാണ് ഈ പാത്രിയര്‍ക്കീസുമാര്‍ സഭയെ ഭരിച്ചിരുന്നത്. മറ്റൊരു ശിഷ്യന്മാരെയും സഭാ ഭരണത്തിന്റെ ചുമതല ക്രിസ്തു ഏല്‍പ്പിച്ചിരുന്നില്ലാ എന്നത് കൊണ്ട് തന്നെ ആരെങ്കിലും, എവിടെയെങ്കിലും സഭകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ കൂടിയും ആ സഭകള്‍ പത്രോസിന്റെ ശ്ലൈകിക സിംഹാസനത്തിന്‍ കീഴിലാണ് ഭരിക്കപ്പെടേണ്ടത് എന്ന നിര്‍ദ്ദേശമായിരിക്കുമല്ലോ ക്രിസ്തുവിന്റെ വാക്കുകളില്‍ ഉള്‍ച്ചേര്‍ന്നിരുന്നത് ?

പിന്നീട് വന്നു പോയ നൂറ്റാണ്ടുകളില്‍ ലോകത്തുണ്ടായ അധികാര പരവും, രാഷ്ട്രീയ പരവും, സാമൂഹ്യ പരവുമായ അടിയൊഴുക്കുകളില്‍ അകപ്പെട്ട് പല പാത്രിയര്‍ക്കീസുമാരും തകര്‍ന്നടിഞ്ഞു. പിന്നീട് നിലനിന്ന രണ്ടു പാത്രിയര്‍ക്കീസുമാരില്‍ ( ഒന്ന് : ) പത്താം നൂറ്റാണ്ടിനു ശേഷം സംഭവിച്ചതും, ചരിത്ര കാരന്മാര്‍ ' ഗ്രെറ്റ് സിസം ' എന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭിന്നിപ്പിനെ തുടര്‍ന്ന്   ലോക കത്തോലിക്കാ സമൂഹത്തിന്റെ തലവനായി 'പോപ്പ് ' എന്ന സ്ഥാനപ്പര് സ്വീകരിച്ചു കൊണ്ട് നില നിന്ന റോമന്‍ പാത്രിയര്‍ക്കീസും, ( രണ്ട് : ) കത്തോലിക്കര്‍ ഒഴികെയുള്ള ലോക െ്രെകസ്തവരുടെ നേതാവും, ആത്മീക ഭരണാധികാരിയുമായി അന്ത്യോഖ്യയില്‍ വാണരുളിയ ഇഗ്‌നാത്തിയോസ് എന്ന് സ്ഥാനപ്പേരുള്ള പാത്രിയര്‍ക്കീസും ആയിരുന്നു എന്ന് ചരിത്രം പറയുന്നു. ' അന്ത്യോഖ്യായുടേയും, കിഴക്കൊക്കെയുടെയും ശ്ലൈഹീക സിംഹാസനത്തില്‍ വാണരുളുന്ന പരിശുദ്ധനായ ഇഗ്‌നാത്തിയോസ് പാത്രിയര്‍ക്കീസ് ' എന്നാണ് ചരിത്ര രേഖകളില്‍ ഇദ്ദേഹം പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.

പോര്‍ച്ചുഗീസ് കാരുടെ ഇന്ത്യയിലേക്കുള്ള വരവോടെയാണ് ഇന്ത്യയിലെ െ്രെകസ്തവ സഭകളില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. അതുവരെ വത്തിക്കാനിലെ പോപ്പിന്റെയും, അന്ത്യോഖ്യായിലെ പാത്രിയര്‍ക്കീസിന്റെയും ആത്മീയ നേതൃത്വം അംഗീകരിച്ചു ജീവിച്ചു  വരികയായിരുന്നു കേരളത്തിലെ ക്രിസ്ത്യാനികള്‍. കച്ചവടക്കപ്പലുകളില്‍ നിന്ന് കരക്കിറങ്ങിയ പോര്‍ച്ചുഗീസുകാര്‍ അവരുടെ ഒരു ചരക്ക് കൂടി ഇവിടെ ഇറക്കി. റോമന്‍ പോപ്പിന്റെ രഹസ്യ അംബാസഡര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന പോര്‍ച്ചുഗീസ് ബിഷപ്പുമാരായിരുന്നു ആ ചരക്ക്. ഈ ബിഷപ്പുമാര്‍ തങ്ങളുടെ രാഷ്ട്രീയ അധികാരികളുടെ പിന്‍ബലത്തോടെ റോമന്‍ കത്തോലിക്കാ വിശ്വാസ രീതികള്‍ കത്തോലിക്കര്‍ അല്ലാത്തവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതോടെ അത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിമരുന്നിട്ടു.

അക്കാലത്ത് കത്തോലിക്കര്‍ അല്ലാത്ത െ്രെകസ്തവരുടെ സഭാ ഭരണത്തിന്റെ നേതൃത്വം വഹിച്ചിരുന്നത് ' മാര്‍ത്തോമ്മാ ' എന്ന സ്ഥാനപ്പേരുള്ള അര്‍ക്കിദിയോക്കാന്‍മാര്‍ എന്ന സഭാ മൂപ്പന്മാര്‍ ആയിരുന്നു. ( ഇവര്‍ ബിഷപ്പിന്റെ ആത്മീയ അധികാരങ്ങള്‍ ഇല്ലാത്ത അഡ്മിനിസ്‌ട്രേറ്റര്‍ മാത്രമായിരുന്നു ) ഒന്നാം മാര്‍ത്തോമ്മാ ആയിരുന്ന ഗീവറുഗീസ് അര്‍ക്കിദിയോക്കോന്‍ 1637 ല്‍ മരണമടഞ്ഞതോടെ അധികാരത്തില്‍ വന്ന രണ്ടാം മാര്‍ത്തോമ്മായായി അറിയപ്പെട്ടിരുന്ന  തോമസ് അര്‍ക്കിദിയോക്കന്‍ പോര്‍ച്ചുഗീസ് ബിഷപ്പുമാരുടെ ഇത്തരം നടപടികളെ തുറന്നെതിര്‍ത്തു കൊണ്ടേയിരുന്നു. തങ്ങളുടെ പരന്പരാഗതമായ വിശ്വാസ  ആചാര രീതികള്‍ പഠിപ്പിക്കുന്നതിനും, നില നിര്‍ത്തുന്നതിനായി ശീമയില്‍ നിന്നുള്ള പിതാക്കന്മാരെ മലങ്കര  ( കേരളം )  സഭയിലേക്ക് അയക്കണമെന്ന് നിരന്തരമായി അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനോട് അദ്ദേഹം അപേക്ഷിച്ചു കൊണ്ടിരുന്നു. ഇത്തരം അപേക്ഷകള്‍ സ്വീകരിച്ച അതാതു കാലത്തെ പാത്രിയര്‍ക്കീസുമാര്‍ വിശ്വാസ തീഷ്ണതയുള്ള പിതാക്കന്മാരെ മലങ്കരയിലേക്ക് അയച്ചുവെങ്കിലും, തങ്ങളുടെ രീതികള്‍ തിരുത്താന്‍ വരുന്ന ശത്രുക്കള്‍ എന്ന നിലയില്‍ അവരെ പരിഗണിച്ച പോര്‍ച്ചുഗീസ് ഭരണാധികാരികള്‍ അവരെയെല്ലാം തന്നെ പിടി കൂടി അതി ക്രൂരമായി വധിച്ചു കളഞ്ഞു.

ഈ സാഹചര്യത്തില്‍ മലങ്കരയിലേക്ക് വരാന്‍ ശീമയില്‍ നിന്നുള്ള പിതാക്കന്മാര്‍ ഭയപ്പെട്ടുവെങ്കിലും, കടുത്ത വിശ്വാസ തീഷ്ണതയുള്ള ചില പിതാക്കന്മാര്‍ മലങ്കരയിലേക്ക് ഇറങ്ങി പുറപ്പെടുക തന്നെ ചെയ്തു. അങ്ങിനെ പുറപ്പെട്ട ആദ്യകാല പിതാക്കന്മാരില്‍ മലങ്കരയില്‍ എത്തിച്ചേര്‍ന്ന ഒരു പിതാവാണ് കോതമംഗലം ചെറിയ പള്ളിയില്‍ കബറടങ്ങിയിട്ടുള്ള മാര്‍ ബസോലിയോസ് ബാവ. കേരളത്തിന്റെ പശ്ചിമ തീരത്ത് പോര്‍ച്ചുഗീസുകാരുടെ ശക്തമായ സായുധ കാവല്‍  ഉണ്ട് എന്ന് അറിയാമായിരുന്നത് കൊണ്ടാണ് അദ്ദേഹം അറബിക്കടലും, ഇന്ത്യന്‍ മഹാ സമുദ്രവും, ബംഗാള്‍ ഉള്‍ക്കടലും ചുറ്റി തമിഴ് നാടിന്റെ കിഴക്കന്‍ തീരത്ത് കരക്കിറങ്ങിയതും തമിഴ്‌നാട് വട്ടം ചവിട്ടിക്കടന്ന് കേരളത്തില്‍ എത്തിച്ചേര്‍ന്നതും. തന്റെ സഹായികളായി ഉണ്ടായിരുന്ന വളരെപ്പേര്‍ക്ക് ഈ സാഹസിക യാത്രക്കിടയില്‍ ജീവന്‍ വെടിയേണ്ടി വന്നുവെങ്കിലും, വൃദ്ധനായ ആ പിതാവും, ഒരു സഹായിയും കോതമംഗലത്ത് എത്തിച്ചേരുകയും അധികം വൈകാതെ അവിടെ വച്ച് കാലം ചെയ്യുകയും ആണുണ്ടായത്.

മാര്‍ ബസേലിയോസ് ബാവാ കോതമംഗലത്ത് എത്തിച്ചേരുന്നതിനും മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് , കൃത്യമായി പറഞ്ഞാല്‍ മുപ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  1653 ല്‍  മറ്റൊരു വഴിയിലൂടെ മലങ്കരയില്‍ എത്തിച്ചേരാന്‍ ശ്രമിക്കുകയും, പോര്‍ച്ചുഗീസ് അധികാരികളാല്‍ പിടിക്കപ്പെട്ടു ക്രൂരമായി വധിക്കപ്പെടുകയും ചെയ്ത മറ്റൊരു പിതാവായിരുന്നു മാര്‍ അഹത്തുള്ളാ ബാവ. പടിഞ്ഞാറന്‍ തീരത്തെ പോര്‍ച്ചുഗീസ് കാവല്‍ ഭയന്ന് അതി രഹസ്യമായി അദ്ദേഹം ഗുജറാത്തിലെ സൂററ്റില്‍ വന്നിറങ്ങി. വിവരം മണത്തറിഞ്ഞ ഗോവയിലെ  ഇങ്കിസിറ്റര്‍ ജനറല്‍ പടയാളികളെ അയച്ച് അദ്ദേഹത്തെ പിടികൂടി
കരമാര്‍ഗ്ഗം മദ്രാസിലെത്തിച്ച് അവിടെ മൈലാപ്പൂരിലെ മാര്‍ തോമാ ശ്ലീഹായുടെ പേരിലുള്ള പള്ളിയിലെ ഒരു ചെറിയ രഹസ്യ മുറിയില്‍ അടച്ചിട്ടു.

അന്ന് മൈലാപ്പൂരിലെ പള്ളി സന്ദര്‍ശിക്കാന്‍ എത്തിയ കുറവിലങ്ങാട്ടും, ചെങ്ങന്നൂരും നിന്നുള്ള രണ്ടു ശെമ്മാശന്മാര്‍ പള്ളിയും, പരിസരങ്ങളും കണ്ടു നടക്കുന്നതിനിടയില്‍ തടവില്‍ കിടന്ന ബാവയെ കണ്ടു മുട്ടുകയും ആശയ വിനിമയം നടത്തുകയും ചെയ്!തു. ' മലങ്കരയിലേക്കുള്ള യാത്രാ മദ്ധ്യേ താന്‍ തടവിലാക്കപ്പെട്ടിരിക്കുകയാണെന്നും, ഇവിടെ നിന്ന് അടുത്ത വ്യാഴാഴ്ച തന്നെ കൊച്ചിയിലേക്കും, അവിടെ നിന്ന് ഗോവയിലേക്കും കൊണ്ടുപോകുമെന്നും, കഴിയുമെങ്കില്‍ കൊച്ചിയില്‍ എത്തുന്ന തന്നെ വിശ്വാസികള്‍ ഒത്തുക്കൂടി രക്ഷിക്കണമെന്നും, രക്ഷ പെടുകയാണെങ്കില്‍ തോമസ് അര്‍ക്കിദിയോക്കോനെ മെത്രാനായി വാഴിച്ചു കൊള്ളാമെന്നും, അഥവാ രക്ഷപ്പെടുന്നില്ലെകില്‍ തോമസ് അര്‍ക്കിദിയോക്കോനെ കൈവെപ്പ് ( ആത്മീയമായ അധികാരപ്പകര്‍ച്ച ) ഒഴികെയുള്ള അധികാരങ്ങളോടെ മെത്രാനായി വാഴിച്ചിരിക്കുന്നുവെന്നും '  കാണിച്ചുള്ള ഒരു കത്തും പ്രസ്തുത ശെമ്മാശന്മാര്‍ വശം കൊടുത്തയച്ചു.

വിവരം അറിഞ്ഞ തോമസ് അര്‍ക്കിദിയോക്കോനും. കഠിനമായ യാത്രാ ക്ലേശങ്ങള്‍ സഹിച്ച് മലങ്കരയുടെ വിവിധങ്ങളായ പ്രദേശങ്ങളില്‍ നിന്ന് കാല്‍നടയായും, അല്ലാതെയും എത്തിച്ചേര്‍ന്ന ഇരുപത്തയ്യായിരം വരുന്ന ജനക്കൂട്ടവും കൊച്ചി കോട്ടയിലെത്തി. അപ്പോള്‍ അവിടെയുണ്ടായിരുന്ന മുന്നൂറ് പറങ്കിപ്പടയാളികള്‍ തങ്ങളുടെ കെട്ടും ഭാണ്ഡവുമായി കൊച്ചി രാജാവിനെ അഭയം പ്രാപിച്ചു.

രാത്രിയായപ്പോള്‍ കപ്പല്‍ കൊച്ചിയിലെത്തി. വിശ്വാസികള്‍ തങ്ങളുടെ ആവശ്യം രാജാവിനെ അറിയിച്ചു. " സുറിയാനിക്കാരുടെ യജമാനനായ ഈ മഹര്‍ഷിയെ അവര്‍ക്കു വിട്ടു കൊടുത്ത് കൂടെ ? "എന്ന് രാജാവ് കല്‍പ്പിച്ചെങ്കിലും, പറങ്കികളുമായി സൈനിക  സാന്പത്തിക ചങ്ങാത്തത്തിലായിരുന്ന കൊച്ചി രാജാവിന് അവരെ അനുസരിപ്പിക്കാന്‍ സാധിച്ചില്ല. ഇനിയും ഈ ശീമക്കാരനെ ജീവനോടെ വയ്ക്കുന്നത് പന്തിയല്ലെന്ന് മനസിലാക്കിയ പറങ്കികള്‍ ആ രാത്രിയില്‍ തന്നെ അദ്ദേഹത്തിന്‍റെ കഴുത്തില്‍ ഒരു വലിയ കല്ല് കെട്ടി ആ വിശുദ്ധ പിതാവിനെ കൊച്ചീക്കായലിന്റെ ആഴങ്ങളിലേക്ക് താഴ്ത്തിക്കളഞ്ഞു. ( തുരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ' ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് മാനുവല്‍ ' എന്ന ഔദ്യോഗിക ചരിത രേഖാ ഗ്രന്ഥത്തിന്റെ നൂറ്റി അറുപത്തി രണ്ടാം പുറം മുതല്‍ ഈ ചരിത്ര സംഭവങ്ങള്‍ വിശദമായി പ്രതിപാദിച്ചുട്ടുണ്ട്. )

ഇത്തരുണത്തില്‍ കൊച്ചിയില്‍ ഒത്തു കൂടിയ ഇരുപത്തയ്യായിരം മനുഷ്യരുടെ നിസ്സഹായാവസ്ഥ ഒന്ന് വിലയിരുത്തുക.  1653 ജനുവരി  മാസം  മൂന്നാം  തീയതി വെള്ളിയാഴ്ച്ച പുലര്‍ന്നു. പറങ്കിപ്പടയാളികളുടെ നിറതോക്കുകളും, രാജകീയ കുതിരപ്പടയുടെ കുളന്പടികളും നിറഞ്ഞു നിന്ന് മരവിച്ച പ്രഭാതം. ഇരുപത്തയ്യായിരം പേര്‍ ഒരുമിച്ചു നിന്നിട്ടു പോലും രക്ഷിച്ചെടുക്കാനാവാതെ പോയ തങ്ങളുടെ വന്ദ്യ പിതാവിനെയോര്‍ത്തു തേങ്ങിപ്പോയ അടിമകളുടെ ആ കൂട്ടായ്മയാണ്, മട്ടാഞ്ചേരിയിലെ വലിയ കല്‍ക്കുരിശില്‍ നിന്ന് നാനാ ഭാഗത്തേക്കും വലിച്ചു കെട്ടിയ വലിയ ആലത്തുകളില്‍ മുറുകെ പിടിച്ചു കൊണ്ട് " ഞങ്ങളും, ഞങ്ങളുടെ സന്തതി പരന്പരകളും ഉള്ള കാലത്തോളവും, ഞങ്ങള്‍ റോമന്‍ പാപ്പയെ അംഗീകരിക്കില്ലാ, ഞങ്ങള്‍ അംഗീകരിക്കുന്ന ഞങ്ങളുടെ  ആത്മീയ പിതാവ് അന്ത്യോഖ്യായില്‍ വാണരുളുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ആയിരിക്കും ഇത് സത്യം, ഇതുസത്യം, ഇത് സത്യം." എന്ന് തോമസ് അര്‍ക്കിദിയോക്കോന്‍ ചൊല്ലിക്കൊടുത്ത ചരിത്ര പ്രസിദ്ധമായ ' കൂനന്‍ കുരിശ് സത്യം ' ഏറ്റു ചൊല്ലിയത്.

 ആ കൂട്ടത്തില്‍ മലങ്കരയിലെ കത്തോലിക്കര്‍ ഒഴികെയുള്ള മുഴുവന്‍ ക്രിസ്ത്യാനികളുടെയും പ്രപിതാമഹന്മാര്‍ ഉണ്ടായിരുന്നു  എന്നത് കൊണ്ട്, ഇന്ന് അവകാശത്തര്‍ക്കവുമായി തെരുവിലിറങ്ങിയിട്ടുള്ള കാതോലിക്കോസുമാരുടെയും വല്യ വല്യാപ്പന്മാര്‍ ഉണ്ടായിരുന്നുവെന്നും, അന്നവര്‍ സത്യം ചെയ്തിട്ടുള്ളത് അവര്‍ക്കു വേണ്ടി മാത്രമല്ലാ, അവരുടെ സന്തതി പരന്പരകളായി ഇന്ന് ജീവിച്ചിരിക്കുന്ന നിങ്ങള്‍ക്കും കൂടി വേണ്ടിയായിരുന്നു  എന്നും മനസിലാക്കുന്‌പോളാണ്, നിങ്ങള്‍ വഴക്കടിക്കുന്നതിന്റെ അര്‍ത്ഥശൂന്യത എത്രയെന്ന് നിങ്ങളെങ്കിലും തിരിച്ചറിയേണ്ടത് ? ഇവിടെ നിഷ്പക്ഷമതികളായ പൊതു സമൂഹം മനസിലാകുന്ന ഒന്നുണ്ട് : നിങ്ങളുടെ പ്രശ്‌നം വിശ്വാസത്തിന്റേത് ഒന്നുമല്ലാ, പണത്തിന്റേതാണ്  അതുണ്ടാക്കുവാനുള്ള അടങ്ങാത്ത ആര്‍ത്തിയുടേതാണ്.

പതിനേഴാം നൂറ്റാണ്ടു വരെ വലിയ പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞു വന്ന കേരളത്തിലെ ക്രിസ്ത്യാനികളിലെ കത്തോലിക്കര്‍ ഒഴികെയുള്ള  മുഴുവന്‍ പേരും കൂനന്‍ കുരിശു സത്യത്തോടെ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനാല്‍ ഭരിക്കപ്പെടുന്ന ആകമാന സുറിയാനി സഭയുടെ ഭാഗമായിത്തീരുകയും, മാറ്റമില്ലാത്ത വിശ്വാസങ്ങളെ മുറുകെപ്പിടിക്കുന്ന ' ഓര്‍ത്തഡോക്‌സിസം ' പിന്തുടരുന്ന രീതിയില്‍ വളര്‍ന്നു വരികയുമായിരുന്നു. 

കൂനന്‍ കുരിശു സത്യം നടന്ന കാലം വരെ മലങ്കര സഭയുടെ ആത്മീയ അധികാര പകര്‍ച്ചകള്‍ ( കൈവയ്പ്പ്, മൂറോന്‍ മുതലായവകള്‍ ) അന്ത്യോഖ്യയില്‍ നിന്നോ, അവിടെ നിന്ന് അയക്കപ്പെട്ട ആധികാരിക പ്രതി നിധികള്‍ വഴിയോ ആണ് നിര്‍വഹിക്കപ്പെട്ടിരുന്നത്. മലങ്കര സഭക്ക് പരിശുദ്ധ പാത്രിയര്‍ക്കീസിന്റെ കീഴില്‍ സ്വദേശിയായ ഒരു മെത്രാപ്പോലീത്താ വേണം എന്ന ആവശ്യത്തെ തുടര്‍ന്ന് കൂനന്‍ കുരിശു സത്യത്തിനും ശേഷം പന്ത്രണ്ട് സംവത്സരങ്ങള്‍ കഴിഞ്ഞ്
1665ല്‍ അന്നത്തെ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ആയിരുന്ന ' ഇഗ്‌നാത്തിയോസ് ഇരുപത്തി മൂന്നാമനാല്‍ അയക്കപ്പെട്ട മാര്‍ ഗ്രീഗോറിയോസ് ബാവാ മലങ്കരയില്‍  എത്തിച്ചേര്‍ന്ന്, ക്രമ പ്രകാരവും, ഓര്‍ത്തഡോക്‌സ് പരവും, സത്യ വിശ്വാസ പരവുമായ കൈവയ്പ്പ് നല്‍കിക്കൊണ്ട് തോമസ് അര്‍ക്കിദിയോക്കോനെ മലങ്കരയിലെ ആദ്യത്തെ മെത്രാപ്പോലീത്തയായി വാഴിക്കുക ആണുണ്ടായത്.  അതേ  കൈവയ്പ്പിന്റെ പിന്തുടര്‍ച്ചയിലാണ് ഇന്ന് അടി കൂടുന്ന കാതോലിക്കോസുമാര്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ബിഷപ്പുമാരും ചുവന്ന കുപ്പായത്തിനുള്ളില്‍ ആയിരിക്കുന്നത്  എന്നതല്ലേ സത്യം ?

സഭ ശക്തമാവുകയും, അംഗ സംഖ്യ വര്‍ധിക്കുകയും ഒക്കെ ചെയ്തപ്പോള്‍ സ്വാഭാവികമായും പള്ളികളില്‍ സ്വത്തുക്കള്‍ അടിഞ്ഞു കൂടി. 1912 ല്‍ കിഴക്കിന്റെ കാതോലിക്കോസ് എന്ന സ്ഥാനപ്പേരോടെ മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിച്ചത് പാത്രിയര്‍ക്കീസാണ്. ( ഇതിനിടയില്‍ ചില ഉടക്കിന്റെയും, മുടക്കിന്റെയും ഒക്കെ കഥകളുണ്ട്, അത് വിടുക ) മലങ്കര സഭക്ക് സ്വന്തമായി ഒരു ഭരണ ഘടന വേണം എന്ന ആവശ്യവുമായി അന്ന് ഒന്നിച്ചു നിന്ന പള്ളികളിലേക്ക് കാതോലിക്കോസ് അയച്ചു കൊടുത്ത രേഖയില്‍ മുഴുവന്‍ വിശ്വാസികളും സന്തോഷത്തോടെ ഒപ്പിട്ടു കൊടുത്തു. " മലങ്കര സഭ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമായിരിക്കുമെന്നും, സഭയുടെ പരമാധികാരി അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ആയിരിക്കുമെന്നും " സഭാ ഭരണ ഘടനയുടെ ഒന്നാം ഖണ്ഡമായി തന്നെ രേഖപ്പെടുത്തിയിട്ടുള്ള പ്രസ്തുത രേഖയില്‍ അപാകതയൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നതിനാലാവണം, നിഷ്കളങ്കരായ മുഴുവന്‍ വിശ്വാസികളും അതില്‍ ഒപ്പിട്ടു കൊടുത്തത്.

സഭാ ഭരണം ഒരു സുഖമുള്ള ഏര്‍പ്പാടാണേ ?   കൊട്ടാര സദൃശ്യമായ അരമനകളില്‍ പാര്‍പ്പ്, ഇഷ്ട ഭക്ഷണം വിളന്പാന്‍ പരിചാരകര്‍, അകന്പടിക്കാരായി ആശ്രിത പാരസൈറ്റുകള്‍,  കൈ മുത്താന്‍ കാത്തു നില്‍ക്കുന്ന കുഞ്ഞാട്ടിന്‍ കൂട്ടങ്ങള്‍, മഹാ രാജാക്കക്കന്മാര്‍ക്ക് പോലും ലഭിക്കാത്ത സാമൂഹ്യ റെസ്‌പെക്ട്, . എത്തിപ്പെടുന്ന ഇടങ്ങളിലെല്ലാം വന്പന്‍ സ്വീകരണങ്ങള്‍, ഇതിലെല്ലാമുപരിയാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ തണലില്‍ വളരുന്ന സര്‍വീസ് മേഖലയിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള പിന്‍വാതില്‍ കോഴകളില്‍ നിന്ന് ലഭ്യമാവുന്ന കോടികളുടെ ജോര്‍ജുകുട്ടികള്‍.

' എന്തിന് പാത്രിയര്‍ക്കീസിനെ നന്പണം ' എന്ന സാധാരണ മനുഷ്യന്റെ ചിന്ത കാതോലിക്കോസിനും ഉണ്ടായത് സ്വാഭാവികം. "  അയല്‍ വീട്ടിലെ അടുപ്പില്‍ നിന്ന് തീ വായ്പ വാങ്ങി കഞ്ഞി വച്ചു എന്ന് കരുതി ആ കഞ്ഞിയുടെ വീതം അയല്‍ക്കാരന് കൊടുക്കണമോ ? " എന്ന വാദവുമായി ആസ്ഥാന പണ്ഡിത  ശകുനിമാരുടെ  ഒരു നിര തന്നെ പിന്തുണയുമായി എത്തിയതോടെ കോട്ടയം കാതോലിക്കോസിന്റെ പൂച്ച പുറത്തു ചാടി : " ഞങ്ങള്‍ സ്വതന്ത്ര സഭയാണ്, ഞങ്ങള്‍ പാത്രിയര്‍ക്കീസിന്റെ അണ്ടറിലല്ലാ, ഞങ്ങള്‍ തോമാ ശ്ലീഹ സ്ഥാപിച്ച സഭയാണ്, ഞങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയാണ്. ( ഓര്‍ത്തഡോക്‌സ് എന്ന പദത്തിന്റെ നിഘണ്ടുവിലെ അര്‍ത്ഥം ഇവര്‍ പരിശോധിച്ചിട്ടുണ്ടോ ആവോ ? )അപ്പോള്‍ പത്രോസാകുന്ന പാറമേല്‍ ക്രിസ്തു സ്ഥാപിച്ച സഭയോ ? എന്നാരെങ്കിലും ചോദിച്ചാല്‍,  " ഓ! ക്രിസ്തുവോ ?  ഒറ്റ വസ്ത്രവുമായി ജീവിച്ച ആ ദരിദ്രവാസിയെ ആര്‍ക്കു വേണം? " എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് തുബ്ദേനില്‍ ഞങ്ങള്‍ അനുസ്മരിക്കുന്നുണ്ടല്ലോ എന്ന് സമാധാനം. 

സ്വതന്ത്ര സഭാ വാദം ഉയര്‍ത്തിയ കാതോലിക്കോസിന് പകരം പാത്രിയര്‍ക്കീസിനെ അംഗീകരിക്കുന്ന മറ്റൊരു കാതോലിക്കോസിനെ പാത്രിയര്‍ക്കീസ് വാഴിച്ചു. അങ്ങിനെ രണ്ടു കാതോലിക്കാമാര്‍ നിലവില്‍ വന്നു. കോട്ടയത്തെ ദേവലോകം  കേന്ദ്രമാക്കിയ മാര്‍ തോമായുടെ സിംഹാസനത്തില്‍ ( ?) ആരൂഢനായ ? ) ഒരു കാതോലിക്കായും, ഇപ്പോള്‍ പുത്തന്‍ കുരിശ് കേന്ദ്രമാക്കിയ പാത്രിയര്‍ക്കാ സെന്ററില്‍ ( വാഴുന്ന ? ) മറ്റൊരു കാതോലിക്കായും. മലങ്കര സഭയിലെ തെക്കന്‍ ഭാഗത്തുള്ളവര്‍ തോമാ കാതോലിക്കായുടെ കൂടെയും, വടക്കന്‍ ഭാഗത്തുള്ളവര്‍ പത്രോസ് കാതോലിക്കായുടെ കൂടെയും പാറ പോലെ ഉറച്ചു നിന്നു.

 ഇടക്ക് അനുരഞ്ജന ചര്‍ച്ചകളും, ഒത്തു തീര്‍പ്പുകളും ഒക്കെ ഉണ്ടായി എന്ന് കേട്ടിരുന്നു. ഒരിക്കല്‍ മിക്ക പത്രങ്ങളുടെയും വെണ്ടക്കകളില്‍ " മേലാല്‍ നാം രണ്ടല്ലാ, ഒന്നാണ് " എന്ന തലക്കെട്ടുകളില്‍ വെളുക്കെ ചിരിച്ചു നില്‍ക്കുന്ന  ബിഷപ്പുമാരുടെ വെള്ളത്താടിച്ചിത്രങ്ങള്‍ കണ്ടതായും ഓര്‍മ്മയിലുണ്ട്.

സമൂഹ സന്പത്തിന്റെ ഏറ്റവും വലിയ തുണ്ടുകള്‍ സ്വന്തം മാളത്തിലേക്ക് കടിച്ചു വലിക്കുന്ന സാമൂഹ്യ പെരുച്ചാഴികളുടെ പിന്തുണയോടെ ഓരോ  കൂട്ടരും മത്സരിച്ച് സ്വത്ത് സന്പാദിക്കുന്നു. ഈ സ്വത്ത് ഓരോ വിഭാഗത്തിലെയും നിഷ്കളങ്കരായ വിശ്വാസികളുടെ വിയര്‍പ്പായിരരുന്നുവെങ്കിലും അതിന്റെ ഗുണ ഭോക്താക്കള്‍ പുരോഹിത വര്‍ഗ്ഗവും, അവരുടെ പാരസൈറ്റുകളും മാത്രമായിരുന്നു എന്നതാണ് സത്യം. ' മത ന്യൂന പക്ഷങ്ങള്‍ക്ക് ' ലഭ്യമായ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇവര്‍ ആരംഭിച്ച സര്‍വീസ് മേഖലകള്‍ കഴുത്തറുപ്പന്‍ കച്ചവട സ്ഥാപനങ്ങളാവുന്നതാണ് നമ്മള്‍ കണ്ടത്. ആശുപത്രികളുടെയും, കോളേജുകളുടെയും ഇടനാഴികളില്‍ കോഴയുടെയും, കൊള്ളയുടെയും ദുര്‍ഗന്ധങ്ങള്‍ വഴിഞ്ഞൊഴുകി.

സ്വത്തുക്കളില്‍ കണ്ണ് വച്ച് കൊണ്ടുള്ള മൂപ്പിളമ തര്‍ക്കം കൊടുന്പിരിക്കൊണ്ടപ്പോള്‍ വിഷയം കോടതി കയറി. കാഞ്ഞ ബുദ്ധി കയറ്റുമതി ചെയ്‌യാന്‍ പ്രാപ്തരായ മധ്യകേരള മാപ്പിള വക്കീലന്മാര്‍ തന്ത്ര പൂര്‍വം സൃഷ്ടിച്ച പഴയ ഭരണഘടന പരിശോധിച്ച സുപ്രീം കോടതി ജഡ്ജി അന്തിമ വിധി പറഞ്ഞു : " മുഴുവന്‍ കോഴികളും  ഒരു കുറുക്കന്റെ  മാത്രം വകയാണ്. അവനിഷ്ടം പോലെ പിടിച്ചു തിന്നാം "

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം നില നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത് തങ്ങളുടെ സ്വന്തം ഭവനങ്ങളില്‍ ഇടിച്ചു കയറാന്‍ അയല്‍ക്കാരന് അവകാശം കൊടുക്കുന്ന ഈ കോടതികള്‍ ഏതു നീതിന്യായം ആണ് നടപ്പിലാക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നുമില്ല.

വിശ്വാസവും ഒരാളുടെ സ്വകാര്യ സ്വത്താണ് എന്നിരിക്കെ, ആ വിശ്വാസം പടുത്തുയര്‍ത്തിയ സ്വത്തുക്കള്‍ അപഹരിക്കപ്പെടുന്‌പോള്‍ ഉണ്ടാവുന്ന സ്വാഭാവിക കരച്ചിലും, പല്ലുകടിയുമാണ് മലങ്കര സഭയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. " നിയമം മനുഷ്യന് വേണ്ടിയാണ് " എന്ന മാനവികതയുടെ മഹത്തായ മന്ത്രം തിരുത്തിക്കൊണ്ട് " മനുഷ്യന്‍ നിയമത്തിനു വേണ്ടിയാണ് " എന്ന് വിശ്വസിക്കുന്നവരുടെ വലിയ കൂട്ടങ്ങള്‍ അപകടകരമസയി വളര്‍ന്നു വരികയാണ് ലോക സമൂഹങ്ങളില്‍ എന്നതിനാല്‍, നിസ്സഹായരായി നോക്കി നില്‍ക്കുവാന്‍ മാത്രമേ നമുക്കും കഴിയുന്നുള്ളു ?

നിരപ്പും സമാധാനവും വിഭാവനം ചെയ്‌യുന്ന െ്രെകസ്തവ തത്വദര്‍ശനം, ക്രിസ്തുവിന്റെ പേരില്‍ കെട്ടിപ്പൊക്കിയ െ്രെകസ്തവ സഭകളില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ സംജാതമായ സാമൂഹിക ദുരന്തത്തിന്റെ ദുരനുഭവങ്ങളാണ് ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ എന്ന നിലയില്‍  നമ്മളും അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

എന്റെ വല്യാമ്മ,, അപ്പന്‍,അമ്മ,  കൊച്ചപ്പന്‍, കൊച്ചമ്മ, അനീഷ്, കുഞ്ഞമ്മ, മറ്റു പ്രിയപ്പെട്ടവര്‍ എല്ലാവരും ഉറങ്ങുന്ന ആ ചുവന്ന മണ്ണില്‍ മനസ്സിലെ മരിക്കാത്ത ഓര്‍മ്മകളുടെ വര്‍ണ്ണച്ചെപ്പുമായി  ഓടിയെത്തുന്ന എന്നെപ്പോലും കോടതി വിധിയുടെ പിന്‍ബലത്തോടെ എത്തിച്ചേരുന്നവര്‍  അടിച്ചോടിക്കുമോ എന്ന ഭയം ഉള്ളിലുള്ളത് കൊണ്ടാണ് ഇത്രയും എഴുതിപ്പോയത്.

( ' പാടുന്നു പാഴ് മുളം തണ്ടു പോലെ ' എന്ന അനുഭവക്കുറിപ്പുകളില്‍ നിന്ന്.)
Join WhatsApp News
Anthappan 2019-10-10 23:11:26
       In Mathew Chapter 24,  the first verse is very thought provoking. It says, "  Jesus left the temple and was walking away when his disciples came up to him to call his attention to its buildings. “Do you see all these things?” he asked. “Truly I tell you, not one stone here will be left on another; every one will be thrown down."  And, this is true in what is happening around the world with churches and people duped by it's leaders.  Churches were built by the wicked and cunning people in the name of a man who believed in humanity. He was brutally tortured and crucified.  Then, they made so many fake stories about him and started selling it to the brain dead people.  Then they started injecting that virus into   millions of people's brain around the world. This is true in every religion. Whoever got that virus got confused and started following the people injected it like zombies.  These zombies are very dangerous. it is easy to identify them. Most of them believe Trump is the incarnation of the one they crucified.  They keep on praise him.    They carry bible, quo-ran, Bhagvath geetha and all kind of religious books  around and speak gibberish.  Some of them speak intelligently and eloquently. Some of them speak some language which is foreign to many people.   If they talk about Trump please stay away. They are confused people and can be harmful to anyone come in contact with them. 

It looks like the Lords spirit came upon this writer and he started speaking truth.  I hope, the truth he finds out, will sett him free. 

“To find yourself, think for yourself.” - Socrates
Vayanakkaran 2019-10-11 01:19:13
സത്യത്തെ എങ്ങനെ വളച്ചൊടിക്കാം എന്നുള്ളതിന് ഇതില്പരം ഒരു ഉദാഹരണമില്ല.ലേഖനത്തിൽ ആദി മുതൽ അന്തംവരെ അതാണ് നിഴലിക്കുന്നത്. ബൈബിളിൽ എവിടെയാണ് പത്രോസിനെ മാത്രം ഇതുമിഴുവൻ ഏല്പിച്ചു എന്ന് പറയുന്നത്? “പത്രോസേ നീ പാറയാകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും” എന്ന് പറഞ്ഞതാണോ? എങ്കിൽ അതിന്റെ തൊട്ടടുത്ത വാക്യം കൂടി വായിക്കണം. യേശു പത്രോസിനോടു പറയുന്നു, “സാത്താനെ പുറത്തു പോകൂ” എന്ന്. അതും മറ്റൊരു ശിഷ്യനോടും പറഞ്ഞിട്ടില്ല. ആദിമ സഭയിലെ അഞ്ചു പാത്രിയർക്കീസന്മാരും സ്വയംഭരണ അവകാശമുള്ളവർ ആയിരുന്നു. എല്ലാം പത്രോസിന്റെ കീഴിലായിരുന്നില്ല. അതുപോലെ പതിനേഴാം നൂറ്റാണ്ടുവരെ പാത്രിയർക്കീസുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അന്നുവരെയുള്ള അർക്കദിയാക്കന്മാരെല്ലാം മാർത്തോമ്മായുടെ പാരമ്പര്യത്തിലാണ് പിന്തുടർന്നത്. അന്ന് ആവശ്യത്തിന് സഹായിച്ചത് പാത്രിയാക്കീസായിരുന്നു. ആ നന്ദി മലങ്കര സഭയ്ക്കുണ്ട്. പക്ഷെ, “അച്ഛന്റെ അടിയന്തിരത്തിനു വിളമ്പാൻ വന്നവൻ അമ്മയ്ക്ക് നായരായി” എന്നു പറയുന്നതുപോലെയായി. ജയൻ എഴുതിയത് മുഴുവൻ പാത്രിയർക്കീസിന് വേണ്ടി കൂലിക്കെഴുതിയതുപോലെയായി. അതുകൊണ്ടു കൂടുതൽ വിശദീകരിക്കുന്നതിൽ അർഥമില്ല.
Historical Fallacies 2019-10-11 07:33:02

Your narration is beautiful but there are several Historical Fallacies in the article.

Peter to Pope story is not history. The fable was fabricated by Flavian Dynasty to claim the continuity of the Jewish Messiah. Flavians claimed to be the new Messiah of the Jews. Titus is the Son god and Flavian is the Father god. The supremacy of the Roman Pope was also a later claim.

So far there is no clear evidence, when and where Christianity originated in Kerala. Probability is by the late 3rd or 4th cent by the Syrian Merchants.

Malankara Orthodox Church was Autonomous and is very unique with its own traditions & liturgy. Patriarch had no administrative authority over the Malankara church. The church invited the Syrian patriarch & his church as a sister church and respected his spiritual authority. The patriarch was never the supreme head of the Malankara church.- andrew

Anthappan 2019-10-11 08:02:02
correct and read 'They keep on praising him.'

"സത്യത്തെ എങ്ങനെ വളച്ചൊടിക്കാം എന്നുള്ളതിന് ഇതില്പരം ഒരു ഉദാഹരണമില്ല.ലേഖനത്തിൽ ആദി മുതൽ അന്തംവരെ അതാണ് നിഴലിക്കുന്നത്. ബൈബിളിൽ എവിടെയാണ് പത്രോസിനെ മാത്രം ഇതുമിഴുവൻ ഏല്പിച്ചു എന്ന് പറയുന്നത്? “പത്രോസേ നീ പാറയാകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും” എന്ന് പറഞ്ഞതാണോ? എങ്കിൽ അതിന്റെ തൊട്ടടുത്ത വാക്യം കൂടി വായിക്കണം. യേശു പത്രോസിനോടു പറയുന്നു, “സാത്താനെ പുറത്തു പോകൂ”
Very good observation by vayanakkaran 
Boby Varghese 2019-10-11 08:28:45
Mr. Jayan Varghese, please don't assume that you are a church historian, which you are not.
[1] Jesus established the church on the Apostolic community, not upon an individual Apostle.
[2]Christian Church was there in India during the very early days of Christianity, the relationship with the Syriac Orthodox church occurred only in the 17th century.
[3]The fundamental characteristic of an Orthodox Church is that the church is autocephalus, which means not subject to external authority.
[4]Malankara Orthodox church will always be thankful and obligated to the Syriac Church for all the help. The Patriarch will receive the due respect as long as he is elected with the particpation of the Malankara Church.
[5] Please advise the Patriarch not to insult the supreme court of India.

Onlooker 2019-10-11 08:58:13
If malankara church is autocephalus why claim throne of st Thomas, which never existed
MK 2019-10-11 09:36:57
New jokes... Anyone can write anything... Your church is there, your cemetery is there, no one is going to stop you- just accept the vicar and official according to supreme court verdict. Don't think that you are a genius. Without thorough research and study, supreme court would not have these verdicts again and again.
Observer 2019-10-11 09:21:00
Where is his godfather?  He can twist things around and make it work for Jayan.  Bobby Guilini is already pissed off,
onlooker 2019-10-11 09:58:09
മലങ്കര സഭ പത്രോസിന്റെ പ്രധാന്യം അംഗീകരിക്കുന്നില്ല. യാക്കോബായക്കാർ അംഗീകരിക്കുന്നു. അതിനര്ഥം ഇത് രണ്ട് സഭ ആണെന്നല്ല? സുപ്രീ കോടതിക്ക് അത് മനസിലാകാത്തതിന് ആര് പിഴച്ചു?
യേശു 2019-10-11 10:00:53
ഞാൻ  പറഞ്ഞ വിപ്ലവാത്മ ചിന്തകളിൽ ഊന്നി മനുഷ്യ ജീവിതത്തെ ധന്യമാക്കാൻ എഴുതേണ്ടതിന്  പകരം , മതം എന്ന കറുപ്പടിച്ചു ഭ്രാന്ത് വിളിച്ചുപറയുന്ന തന്റെ താലന്ത് ഞാൻ എടുത്ത് കളയും . തനിക്ക് തന്ന താലന്ത് പള്ളിക്കടിയിൽ കൊണ്ടുപോയി കുഴിച്ചുമൂടിയ തന്റെ താലന്ത് ഞാൻ എടുത്ത്  മറ്റുള്ളവർക്ക് കൊടുക്കും . ഞാൻ ക്രിസ്ത്യൻ സഭ സ്ഥാപിച്ചിട്ടില്ല .  സഭ എന്നതിനെ വളച്ചൊടിച്ച് കച്ചവടം നടത്തുന്ന വർഗ്ഗത്തിന് കൂട്ട് നിൽക്കുന്ന തന്നെപോലുള്ളവർ, മനോഹരമായ ഒരു ഭാഷയെ മനുഷ്യരിൽ വിദ്വേഷവും വൈരാഗ്യവും വളർത്താൻ ഉപയോഗിക്കയാണ് . ഒരൊറ്റ ബിഷപ്പുമാരും അവരുടെ ശിങ്കിടികളും സ്വർഗ്ഗത്തിൽ കടക്കില്ല . താൻ എന്റെ വാക്കുകൾ വായിച്ചിട്ടില്ലേ ? ഇതാ തനിക്കായി ഒന്നുകൂടി ഇവിടെ എഴുതുന്നു 

മത്തായി 23 
 അനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:
2 “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.
3 ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.
4 അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കെണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല.
5 അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു.
6 അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും
7 അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വളിക്കുന്നതും അവർക്കു പ്രിയമാകുന്നു.
8 നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു;
9 നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.
10 നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.
11 നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
12 തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.
13 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;)
14 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.
15
16 ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം.
17 മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?
18 യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു.
19 കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗ പീഠമോ?
20 ആകയാൽ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.
21 മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
22 സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.
23 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.
24 കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
25 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
26 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക.
27 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.
28 അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.
29 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു:
30 ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു.
31 അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ.
32 പിതാക്കന്മാരുടെ അളവു നിങ്ങൾ പൂരിച്ചു കൊൾവിൻ.
33 പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?

അവിശ്വാസി 2019-10-11 11:06:36
കേരളത്തിലെ ഒരേ വിശ്വാസവും ഒരേ ആചാരങ്ങളുമുള്ള രണ്ടു ക്രിസ്ത്യൻ വിഭാഗങ്ങളുടെയിടയിലുള്ള ഈ അടിപിടി കഷ്ടമാണ്. ഇതിൽ ഏറ്റവും സന്തോഷിക്കുന്നത് ചാണകത്തെ പൂജിക്കുന്ന ഹിന്ദുമതത്തിന്റെ പുതിയ വിഭാഗമായ വർഗീയ ഹിന്ദുത്വ വാദികളെന്നതിലും സംശയമില്ല. രണ്ടു ക്രിസ്ത്യൻ ഗ്രുപ്പുകൾ തമ്മിൽ അടി കൂടുമ്പോൾ അവരുടെ 'ഘർ വാപസിയിലേക്ക്' ആളെക്കൂട്ടാമെന്നും  കണക്കു കൂട്ടുന്നുണ്ടാവാം. 

ഇവിടെ സുപ്രീം കോടതി സ്ഥാപിച്ച ഓർത്തോഡോക്സ്കാരും പീറ്ററിന്റെ കാലം മുതലുണ്ടായിരുന്ന അന്ത്യോക്യൻ പാരമ്പര്യമുള്ള ക്രിസ്ത്യാനികളും തമ്മിലാണ് അടിപിടി. സുപ്രീം കോടതി ക്രിസ്ത്യാനികൾ തത്ത്വത്തിൽ അന്ത്യോഖ്യ ബാവയെ അംഗീകരിച്ചിട്ടുണ്ടെങ്കിലും പണത്തിന്റെ കാര്യം വരുമ്പോൾ അവരുടെ തീരുമാനങ്ങൾ എടുക്കുന്നത് ഇന്ത്യയുടെ സുപ്രീം കോടതി ബാവയാണ്. 

നാണമില്ലേ ക്രിസ്ത്യാനികളെ, അദ്ധ്യാത്‌മികതയിൽ നിന്നും സ്വരൂപിച്ച പണം ഒരു സുപ്രീം കോടതിയുടെ തീരുമാനത്തിന് വിടാൻ? പീറ്ററിന്‌ ലഭിച്ചിരുന്ന പണം സൂക്ഷിച്ചിരുന്നതും സാമ്പത്തികകാര്യങ്ങളുടെ ചുമതലകൾ വഹിച്ചിരുന്നതും പീറ്ററായിരുന്നു. 

യഹൂദനായി ജീവിക്കാനാഗ്രഹിച്ച പീറ്ററിറിനെ പോൾ ശകാരിക്കുന്നുമുണ്ട്. അതിൽനിന്നു തന്നെ ആദ്യ ക്രിസ്ത്യാനികളുടെ നേതാവ് പീറ്ററെന്നും വ്യക്തമാണ്. പോൾ മറ്റാരുടെയും പേരുകൾ സൂചിപ്പിച്ചിട്ടുമില്ല. 

സെന്റ്. തോമസ് ഒരിക്കലും കോട്ടയത്തുള്ള മലങ്കരയിൽ വന്നിട്ടില്ല. ഈ കള്ളകഥയുണ്ടായത് തന്നെ ഇരുപതാം നൂറ്റാണ്ടിനു ശേഷമാണ്. ഇങ്ങനെ ക്രിസ്ത്യാനികൾ തമ്മിൽ അടിപിടി കൂടിയാൽ കേരളം ഒരു സിറിയാ ആവും. 

സുപ്രീം കോടതി പറയുന്നത് കേൾക്കാതെ ആദ്യമ സഭയുടെ അദ്ധ്യാത്മികതയിൽ ഉണരൂ മെത്രാൻ കക്ഷിക്കാരെ! മനോരമയും മാമ്മൻ മാപ്പിളയും അന്നത്തെ കുബുദ്ധികളായ മെത്രാൻ കക്ഷിയും വാസ്തവത്തിൽ ആദ്യമസഭയായ അന്ത്യോഖ്യൻ പാത്രിയർക്കീസ് കീഴിലുള്ള സഭയെ ചതിക്കുകയായിരുന്നുവെന്ന് ചരിത്രം പഠിക്കുന്നവർക്ക് മനസിലാകും. ഇരു കൂട്ടരിലെയും കുപ്പായമിട്ട തിരുമേനിമാർ എന്നു പറയുന്ന വെള്ളത്താടിക്കാരാണ് ഈ വഴക്കുകൾക്കെല്ലാം കാരണം. വിഡ്ഢികളായ വിശ്വാസികൾ അവർക്ക് ചൂട്ടും പിടിക്കുന്നു. ഈ ക്രിസ്ത്യാനികൾക്ക് ബോധം വരുന്നവരെ അടി നടക്കട്ടെ! അന്യന്റെ വസ്തുക്കളെ ആഗ്രഹിക്കരുതെന്ന പ്രമാണവും തെറ്റിക്കുന്നു. 
JOSY KAVIYOOR 2019-10-11 12:02:36

മി.ജയൻ വര്ഗീസ്,ചാത്തമറ്റം പശ്ചാത്തലം ആക്കിയുള്ള
താങ്കളുടെ സഭാചരിത്രം വികലവും വസ്തുതകൾക്ക്
നിരക്കാത്തതുമാണ്.പത്രോസിനു മാത്രമാണ് അധികാരം
എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്?.പത്രോസേ നീ
പാറയാകുന്നു,പാറമേൽ സഭയെ പണിയും എന്ന്
പറഞ്ഞാൽ പാറപോലെ ഉറച്ച വിശ്വാസത്തിന്റെ
പുറത്തു സഭെയെ പണിയും എന്നാണ്.അല്ലാതെ
പത്രോസ് എന്ന വ്യക്തിക്കല്ല പ്രാധാന്യം.സാത്താനെ
എന്നെ വിട്ടു പോ എന്നുകൂടി പറഞ്ഞിട്ടുണ്ട്.
അതുകൊണ്ടു പത്രോസ് സാത്താനാണെന്നു ആരും
പറയുമെന്ന് തോന്നുന്നില്ല .മലങ്കര സഭ
തോമാസ്ലീഹായാൽ സ്ഥാപിതമായതാണ്.1665 ഇൽ
മാത്രമാണ് ഒരു അന്ത്യോക്യന് മെത്രാൻ എത്തുന്നത്.1876 ഇൽ ആണ് ആദ്യമായി ഒരു പാത്രിയർക്കിസ് മലങ്കരയിൽ എത്തുന്നത്.അതിനുമുമ്പും മലങ്കരയിൽ സഭ ഉണ്ടായിരുന്നു.1958 ലെ സുപ്രീം കോടതി വിധിയെതുടർന്ന് ഒന്നായ സഭയിൽ വീണ്ടും കലഹത്തിന്റെ വിത്ത് വിതച്ചത് സ്ഥാന
മോഹികളായ രണ്ട് അച്ചന്മാരെയായിരുന്നു.അവരിൽ
ഒരാൾ ഇന്ന് "സ്രേഷ്ടനായി"വാഴുന്നു. രാഷ്ട്രീയ-
ഗുണ്ടാ പിൻബലത്തിൽ കയ്യേറിയ മലങ്കര സഭയുടെ
പള്ളികളെ നിയമത്തിന്റെ പിൻബലത്തിൽ മോചിപ്പിക്കു
ക മാത്രമാണ് ചെയ്യുന്നത്.അതിനു പല്ലുകടിച്ചിട്ടോ കരഞ്ഞിട്ടോ കാര്യമില്ലാ.                                 
   
 
  

SchCast 2019-10-11 13:18:16

Let me say in the beginning itself, it is a tragedy that is happening with the situation in the churches in Kerala today. Instead of seeking solution based on brotherly love that Jesus taught his disciples (John17) , they are at each others throat. It gives the chance for wolfs to enter the field to lick the blood that flows from the division. These wolfs deliberately blind themselves to the truth that the real church is being built by Jesus himself with his real followers are in every church and even in those who are outside the church. The church's one foundation is Jesus Christ our Lord, and not any apostle as is wrongly claimed by certain so-called historians. The rock on which Jesus is building the church is the "Rock of Ages', not anyone else.

ചരിത്രസത്യം -by andrew 2019-10-11 17:12:22


Who wrote the gospels?. So far the source is unknown. There are a new line of scholars including Joseph Atwill are of opinion that the gospels are written by scribes under the supervision of Flavius Josephus. Josephus was a Zealot leader but later he Joined the Romans and worked as a mediator between the Revolting Jews & the ruling Romans. Josephus's message to the Zealots was to accept Titus as the Messiah of the Jews. The synoptic gospels introduce the Father god & Son god concept to the Jews; which was totally new to the Jews. The zealots never accepted the idea of Flavian Messiah.

The gospels were edited, added, certain parts removed several times to justify the political thoughts of the early Christianity. The existence of a Jesus as seen in the gospels is a myth, mystery & fabricated. So is the supremacy of Peter of which is continued through the pope. Rome had political power and the pope tried through centuries to hold on to that power. The Churchanity part of the Christianity had 4 popes/ Patriarchs in the beginning.

In the beginning of Christianity, there were hundreds of different groups and they all had different Jesus as their patron. These Christian groups fought against each other & tried to destroy the other. Roman Catholic church was a winner in those fights. The Portuguese missionaries too helped the growth of the RC Church by torture & forced conversion. Read more about it:- the Spanish Inquisition, the Coonnan Cross Oath, Malankara Nazaranikal by ZM Parett; etc.

all most all members of the church never read the roman history, church history, etc. they simply accept what the priests spit out, and those priests never bothered to learn either, they too simply repeat.

So, here are some facts of which you should remember instead of blindly believing the priests. Remember too, the priests has to keep the myth alive, why that is what brings food to their mouth.

Facts:-

a] as per the gospels, there are several different types of Jesus, none of them are historical. As of today, there is no evidence of a real Jesus.Gospels are not History.

B] Jesus never started a religion, the life of Jesus from birth to death is not historical & so he had no disciples. And so; Peter was not the head, Peter did not start the RC Catholic church. There was no Thomas and so he did not come to Kerala.

C] cross, church, Mary the mother of Jesus as Mother of god, trinity... all are 3rd to 4th-century ideas of the church.

D] Thoma coming to Kerala & constructing 7 ½ churches is just a fiction. The earliest Christianity in Kerala might be from the Syrian Merchants who came to Kerala. There were no Brahmins in Kerala until the 8th century. So, the Thoma who never came to Kerala cannot convert the Bramins who were not in Kerala at that time.

E] kerala Christianity was very unique & independent from the rest of Christianity. The Portuguese forcefully converted some to Catholicism. The rest revolted and but split into many groups; the Malankara Orthodox, Marthomites, CSI, etc. The Malankara Church sought the Patronage of the Patriarch of Antioch as a spiritual leader in the 17th cent. To withstand the attack of Catholic church. Later the Patriarch demanded complete control of the real property of the Malankara Church & was successful in capturing a group to support him. The Malankara church split to two major factions; the Patriarch & Catholicos group.

F] the Supreme Court ruling is based on historical facts. The patriarch can be banned to enter India permanently, he & his supporters can be put in Jail for Condemning the Court.

G] the people of the Patriarch group can go to their church, pay dues, can become a governing body member etc. None of their right to worship is taken away. The Catholicos / Malankara Metran is the custodian of all church property along with the members of each Parish. He is not taking anyone's church away from anyone, he cannot take anyone's church away either.

H] Malankara Orthodox Church is governed by democratically elected members from each Parish. the parish priest/ Vicar is appointed by the Diocesan Bishop. The Ultimate power is vested in the parish members with the final entity as the Malankara Association, Managing Committee, Bishop's Synod with Catholicos of the east as the Chief Executive.

{ this my independent view, I am not attached to any religion or church- andrew}    

josecheripuram 2019-10-11 18:14:53
I happened to be a Chritian,I was proud to be a follower of Christ.Now I think The Leaders of church dos not believe in Christ teachings.I can only think of two thing.What ever Christ taught us is 100% truth.Or he lied very successfully to us&his followers still lie to us.
Ex Jacobite 2019-10-11 18:17:32
പത്രോസേ നീ പാരയാകുന്നു എന്ന് യേശു അന്ന് പറഞ്ഞപ്പോൾ മലയാളികൾക്ക് ഇമ്മാതിരി പാര ആകുമെന്ന് വിചാരിച്ചിരിക്കില്ല. ഓർത്തോ യാക്കോബ കാരുടെ തമ്മിലടി കാരണം സർകാറിനും മറ്റു പൗരന്മാർക്കും ഉള്ള ബുദ്ധിമുട്ടു വളരെ ഏറെ ആണ്. പണക്കൊതിയമ്മാരായ മെത്രാന്മാർ ഈ കേസ്സു വിറ്റു കാശാക്കി എന്നിട്ടു മന്ദബുദ്ധികളായ വിശ്വാസികൾ അവർ പറയുന്ന നുണ വിശ്വസിച്ചു അടികൂടുന്നു. അമേരിക്കയിൽ ഇരുന്നു ഭരിക്കുന്ന അന്ത്യോഖ്യ പാത്രിയർക്കീസിന് മലങ്കരയിൽ കിടന്നു അടികൂടിയാൽ വല്യ കുഴപ്പൂവുമൊന്നുമില്ല. ആണ്ടുതോറും കിട്ടുന്ന കപ്പം മുടങ്ങാതിരുന്നാൽ മതി
നാരദൻ 2019-10-11 18:40:08
മാർഗ്ഗവാസി എത്തി . ഇനി ഇപ്പോൾ മാത്തുള്ളയും എത്തും . ഇനിയാണ് അടിതുടങ്ങാൻ പോകുന്നത് .  മാത്തുള്ള , മാർഗ്ഗവാസി , അന്തപ്പൻ , അന്ത്രയോസ് . ഹാ ഇനി നമ്മൾക്ക് നോക്കിയിരിക്കാം .  എന്ത് കഴിവുണ്ടായിട്ടെന്ത് ഫലം  മതത്തിൻറ്റെ തീട്ട കുഴി (ഷിറ്റ് ഹോൾ )യിലായാൽ പിന്നെ എന്ത് ചെയ്യാൻ 
shame 2019-10-12 00:00:03
shame on you, editor, for suppressing comment that disputes andrew's comment based on Joseph Atwill's false claims.
To Mr or Mrs Shame-from andrew 2019-10-12 05:28:49
 it is the duty & Right of the Editor to decide what to be published. Now! if what you stated is true- keep this e mail handy. You may send your findings to -gracepub@yahoo.com- If your question/ comment/concern is not abusive & but bonafide i may be able to address it.
 if you read my comment; it states; it is a new line of thought by modern Scholars...It seems you are afraid to put your name = own your comment. If you are a person who live by selling bible stories, don't bother, you know you have to justify your means!
 here below is your comment of which i responded. {andrew} 
shame2019-10-12 00:00:03
shame on you, editor, for suppressing comment that disputes andrew's comment based on Joseph Atwill's false claims.
വചന തോഴിലാളി 2019-10-12 06:04:46
ഒരു വചന തൊഴി ലാളിയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടല്ലോ ' shame ' എന്ന കമന്റ്‌ കാരന്. ഇത് മാതുല്ലയോ shehdule കാസ്ടോ വചനം കൊണ്ട് ഉപജീവനം നടത്തുന്ന തട്ടിപ്പുകാരനോ? കള്ള പേരിന്റെ കുപ്പായം ഊരി വെച്ചു പുറത്തു വരുക. ആരെങ്കിലും മറുപടി തരും. ഊരും പേരും ഇല്ലാത്തവന്റെ കമന്റെ എഡിറ്റര്‍ ബ്ലോക്ക്‌ ചെയിതു എങ്കില്‍ നല്ലത് തന്നെ  
John 2019-10-12 09:28:38
ഒരു ശരാശരി യാക്കോബക്കാരന്റെ ആകുലത ആണ് ലേഖകൻ പങ്കുവച്ചിരിക്കുന്നതു. അതിനായി പുരോഹിതർ ചരിത്രം എന്നുപറഞ്ഞു പഠിപ്പുച്ചു വരുന്ന കുറെ മെംപ്പൊടികളും കൂടിയപ്പോൾ കൊള്ളാം, പുരോഹിത അടിമകളായ അമേരിക്കൻ ക്രിസ്ത്യാനികളുടെ കയ്യടി നേടാൻ ഉതകുന്ന ലേഖനം. പതിറ്റാണ്ടുകൾ കേസ്സു കളിച്ചു അവസാനം രാജ്യത്തിൻറെ പരമോന്നത കോടതി അതിന്റെ വിലയേറിയ നൂറുകണക്കിന് മണിക്കൂറുകൾ ചിലവാക്കി വിധി വന്നപ്പോൾ അണികളെ തെരുവിലേക്കിറക്കി വിടുന്നതിനു എന്ത് ന്യായീകരണമാണുള്ളത് ? തെരുവിലിറങ്ങുന്ന ഏതു മതവും വർഗ്ഗീയമാണ് അതിന്റെ ലക്‌ഷ്യം രാഷ്ട്രീയ ആധിപത്യമാണ് . ക്രിസ്ത്യം മതവും ഇസ്ലാം മതവും സ്ര്‌ഷ്ടിച്ചതു് രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണ് . ക്രിസ്തു ഒരു മതവും സ്ഥാപിച്ചില്ല എന്ന് നാം പ്രത്യേകം ഓർക്കണം . ''ദൈവം സ്നേഹമാണ്'' എന്ന സത്യത്തിൽ നിന്നും എങ്ങനെയാണു മനുഷ്യരെ ഒരു കാരണവുമില്ലാതെ ഭിന്നിപ്പിക്കുന്ന ഒരു മതമുണ്ടാക്കുക ? ക്രിസ്തുമതം സ്ഥാപിച്ചത് റോമിലെ കോൺസ്റ്റന്റൈൻ ചക്രവർത്തിയാണ് എന്ന് നാം പ്രത്യേകം ഓർക്കണം .. റോമൻ കണ്ടുപിടുത്തമായ മാഫിയ ഭരണമാതൃകയാണ് യിലാണ് റോമൻ ക്രിസ്തുമതത്തിൻറെ ഭരണമാതൃക. ഇസ്ലാം സ്ഥാപിച്ച മുഹമ്മദ് നബിയുടെ പൂർവ്വചരിത്രം പഠിച്ചാൽ അതിന്റെ രാഷ്ട്രീയ ലക്ഷ്യവും മനസ്സിലാകും . അവരിന്നും ഇന്ത്യയിൽ തുടരുന്ന ബാങ്കുവിളിയും ഇസ്ലാംവർഗ്ഗീയതയുടെ രാഷ്ട്രീയ ലക്ഷ്യമാണ് നിറവേറ്റുന്നത് എന്നതാണ് സത്യം. ഹിന്ദു മതത്തിലെ ബ്രഹ്മണ്യവും ജാതി സൃഷ്ടിച്ചത് രാഷ്ട്രീയ ആധിപത്യത്തിന് തന്നെയാണ്.
Fr.Shebaly 2019-10-13 00:37:35
Revelation 21:14The wall of the city had twelve foundations, and on them were the names of the twelve apostles of the Lamb.
Haripotter 2019-10-13 09:25:03
Fr Shebaly, ബൈബിളിലെ വെളിപാട് എന്ന പുസ്തകം സാമാന്യ ബുദ്ധി ഉപയോഗിച്ച് വായിച്ചാൽ ഒന്നുറപ്പാണ്, ഏതോ ലഹരിക്ക്‌ വിധേയനായ ആരോ മനോ വിഭ്രാന്തിയിൽ എഴുതിയ ഒന്നാണ്. Haaripoter hഒക്കെ തോറ്റുപോകും
Revelation 2019-10-13 12:04:09
ബൈബിളിലെ വെളിപാട് പുസ്തകം കഞ്ചാവ് വലിച്ചിരുന്നു ആരോ എഴുതിയതാണെന്ന് പൊതുവെ ഒരു പറച്ചിൽ ഉണ്ട് . ശ്രി ആൻഡ്രുസും മാത്തുള്ളയും എന്തുപറയുന്നു എന്നറിയാൻ താൽപ്പര്യം ഉണ്ട്
Ninan Mathulla 2019-10-13 15:19:13
If anybody has any specific question, it can be answered here. Ask one question only at a time. It must be from a genuine desire to know, and not for an argument in this column.
വിഷകൂണ്‍ സൂപ്പ്. 2019-10-13 15:41:41
 സൂപ്പിന്‍റെ കാലം അല്ലേ! സൂപ്പില്‍ തന്നെ തുടങ്ങാം!

നിങ്ങള്‍ മരുവാന / കഞ്ചാവ്‌ ഉപയോഗിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഞാന്‍ താഴെ പറയുന്നതു പെട്ടെന്ന് പിടി കിട്ടും. പുകആയും ഭഷണത്തില്‍ കൂടെയും [ആട്ടിന്‍ സൂപ്പ് പോലെ] കഞാവ് ഉപയോഗിക്കാം. ഇവ തലച്ചോറില്‍ എത്തുമ്പോള്‍ നമ്മള്‍ ഒരു പുതിയ ജീവി ആയി മാറുന്നു. ചിലരെ കഞാവ്; ചിത്തഭ്രമം ഉള്ളവര്‍ ആക്കി മാറ്റുന്നു. അത് പോലെ തന്നെ ആണ് മറ്റു മയക്കു മരുന്നുകളും ആല്‍ക്കഹോളും;തലയില്‍ കുതിര ഓട്ടം തുടങ്ങുന്നത്. [കുതിര ഓട്ടം കുതിരവട്ടം ആയി മാറിയതും ആവാം]

തലച്ചോറില്‍ ഉണ്ടാകുന്ന ഇത്തരം രാസ മാറ്റം -schizophrenia-സികിസോഫ്രീനിയ എന്ന രോഗ ലക്ഷണങ്ങള്‍ ആണ്. സാധാരണയായി ആരും കാണാത്തവ കാണുക, കേള്‍ക്കാത്തത് കേള്‍ക്കുക, 'ദൈവം എന്നോട് സംസാരിച്ചു' എന്ന് ചിലര്‍ പറയുകയും അതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യാറില്ലേ!. അതും സ്കിസോഫ്രീനിയ പോലെയുള്ള രോഗം തന്നെ. രോഗം കടുത്ത രോഗികളില്‍ ആല്‍മഹത്യ പ്രവണതയും കാണാറുണ്ട്. ചില രോഗികള്‍ ആല്‍മഹത്യക്ക് പകരം രാഷ്ട്രീയത്തില്‍ കയറിപറ്റും, ദൈവം പറഞ്ഞു എന്ന് പറഞ്ഞു യുദ്ധം പ്രക്യാപിച്ചു കൂട്ട കുലപാതകം നടത്തും.ചില രോഗികള്‍ തലയില്‍ കൂടി കടന്നു പോയവ എല്ലാം എഴുതും. അതിനു ഉദാഹരണം ആണ് വെളിപാട്‌ പുസ്തകം. അതുകൊണ്ട് ആണ് വെളിപാട്‌ അവസാനം ചേര്‍ത്തിരിക്കുന്നത്. സത്യ വേദ പുസ്തകം എന്ന കിര്‍ത്രിമം സത്യം എന്ന് കരുതിയാല്‍ വെളിപാട്‌ പുസ്തക എഴുത്തുകാരനെ പോലെ ചിത്ത ഭ്രമ രോഗി ആയി മാറും- എന്ന മുന്നറിയിപ്പ് വേദ പുസ്തകത്തിന്‍റെ തുടക്കത്തില്‍ വലിയ ഫോണ്ടില്‍ ഉണ്ടായിരിക്കണം.

പാരംമ്പര്യം, തലച്ചോറിന്‍റെ നാശം/മുറിവുകള്‍, തലച്ചോറിനെ ബാധിച്ച രോഗങ്ങള്‍/അണുക്കള്‍, ജീവിതത്തില്‍ ബാധിച്ച ദുര്‍ അനുഭവങ്ങള്‍, സ്‌ട്രെസ് എന്നിവയും രോഗ കാരണങ്ങള്‍ ആണ്. തലച്ചോറില്‍ പ്രവര്‍ത്തിക്കുന്ന രാസ പദാര്‍ധങ്ങള്‍[ ടോപമിന്‍ & ഗ്ലുട്ടാമേറ്റ്] ഇവയുടെ കുറവും കൂടുതലും ഇ രോഗവുമായി ബന്ധം ഉണ്ട്. ചില ഇലകള്‍, കിഴങ്ങുകള്‍, വിഷ കൂണുകള്‍ എന്നിവ ഉള്ളില്‍ ചെന്നാല്‍ സ്കിസോഫ്രീനിയ പോലെയുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കും. വെളിപടുകാരന്‍ പത്മോസ് ദീപില്‍ ആയിരുന്നു.അവിടെ വെച്ച് അയാള്‍ എന്തൊക്കെ ഭക്ഷിച്ചു എന്ന് ആരരിവു!- andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക