Image

ഇതെന്റെ അവസാന ചിത്രമാണ്, രണ്ട് മാസം ഗര്‍ഭിണിയാണ്: പിന്നീട് കേട്ടത് മരണവാര്‍ത്ത

Published on 15 October, 2019
ഇതെന്റെ അവസാന ചിത്രമാണ്, രണ്ട് മാസം ഗര്‍ഭിണിയാണ്: പിന്നീട് കേട്ടത് മരണവാര്‍ത്ത

കന്നഡ ചിത്രത്തിലൂടെ അരങ്ങേറി ആരാധകരുടെ എല്ലാം ഹൃദയം കീഴടക്കിയ നടിയാണ് സൗന്ദര്യ. തെലുങ്ക് സിനിമയിലെ സാവിത്രി എന്നാണ് സൗന്ദര്യ അറിയപ്പെട്ടിരുന്നത്. കന്നഡ ചിത്രം ഗാന്ധര്‍വമാണ് സൗന്ദര്യയുടെ ആദ്യ ചിത്രം.

സൗന്ദര്യയെ കുറിച്ച്‌ ആര്‍ വി ഉദയകുമാര്‍ സംസരിച്ച വാക്കുകള്‍ ഇപ്പോള്‍ വലി വാര്‍ത്തയായിരിക്കുകയാണ്. തണ്ടകന്‍ പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എത്തിയതാണ് അദ്ദേഹം. ഇതിലെ നായിക ദീപിക സംവിധായകനെ അച്ഛന്‍ എന്ന് വിളിച്ചാണ് ചടങ്ങില്‍ സംസാരിച്ച്‌ തുടങ്ങിയത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഉദയകുമാര്‍ ഇത് പരാമര്‍ശിച്ചാണ് സൗന്ദര്യക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉദയകുമാര്‍ പങ്ക്‌വെച്ചത്.

സിനിമ എന്നത് ഒരു കുടുംബമാണ്. സൗന്ദര്യ എന്ന നടിയെ ഞാനാണ് സിനിമയില്‍ കൊണ്ടുവന്നത്. അണ്ണന്‍ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. ഇത് എനിക്ക് ഒട്ടും ഇഷ്ട്ടമുണ്ടയിരുന്നില്ല. ആളുകളുടെ മുന്നില്‍ വെച്ച്‌ എന്നെ സാര്‍ എന്ന് വിളിച്ചാ മതിയെന്ന് ഞാന്‍ സൗന്ദര്യയുടെ എടുത്ത് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സഹോദരിയായി കണ്ട് തുടങ്ങാന്‍ തുടങ്ങി. പിന്നീട് സൗന്ദര്യ വലിയ താരമായി മാറി.

സൗന്ദര്യ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ വിശേഷത്തിനും എന്നെ വിളിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഒരു ദിവസം സിനിമയുടെ ഷൂട്ട് കഴിഞ്ഞ് സൗന്ദര്യ എന്നെ വിളിച്ചു. ഇതെന്റ അവസാന ചിത്രമാണെന്നും. ഞാന്‍ ഗര്‍ഭിണിയാണെന്നും സൗന്ദര്യ പറഞ്ഞു. പിന്നീട് എന്നോടും ഭാര്യയോടും കൂറെ നേരം സംസാരിച്ചതിന് ശേഷമാണ് അന്ന് ഫോണ്‍ വെച്ചത്. അദ്ദേഹം പറഞ്ഞു. പിറ്റെ ദിവസം അവരുടെ മരണവാര്‍ത്തയാണ് അറിയുന്നത്. വിളിച്ച ഒരു ചടങ്ങിന് പോലും പങ്കെടുക്കാന്‍ എനിക്കായില്ല. സംസാരച്ചടങ്ങിനാണ് പിന്നെ പോകുന്നത്.

സിനിമ എന്നത് ഒരു കുടുംബം തന്നെയാണ്. അത് മനസ്സിലാക്കി തരാനാണ് ഇത്രയും പറഞ്ഞത്. ദീപ സംവിധായകനെ അപ്പാ എന്ന് വിളിച്ചപ്പോള്‍ സന്തേഷം തോന്നി. കാരണം ദീപ അദ്ദേഹത്തെ വിശ്വസിക്കുന്നു. 2004 ലാണ് സൗന്ദര്യ വിമാനാപകടത്തില്‍ മരിച്ചത്. മലയാളികളുടെയും പ്രിയ നടിയായിരുന്നു സൗന്ദര്യ. യാത്രക്കാരുടെ ശ്രദ്ധക്ക്, കിളിച്ചുണ്ടന്‍ മാമ്ബഴം തുടങ്ങിയവയാണ് സൗന്ദര്യ അഭിനയിച്ച മലയാള ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക