Image

'കടുവ'; ഒരിടവേളയ്ക്ക് ശേഷം മരണമാസ്സ്‌ സിനിമയുമായി ഷാജി കൈലാസ് എത്തുന്നു

Published on 17 October, 2019
'കടുവ'; ഒരിടവേളയ്ക്ക് ശേഷം മരണമാസ്സ്‌ സിനിമയുമായി ഷാജി കൈലാസ് എത്തുന്നു

ഒരിടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധായകനായി തിരിച്ചെത്തുന്ന ചിത്രമാണ് പ്രിത്വിരാജ് നായകനായ 'കടുവ'. ഒരു കംപ്ലീറ്റ് മാസ്സ് ചിത്രമായ കടുവ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.


സംഗീത സംവിധായകന്‍ എസ് തമന്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. ജിനു എബ്രഹാം ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.നീണ്ട ഇടവേളക്ക് ശേഷം രവി കെ ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം 2020ല്‍ പ്രദര്‍ശനത്തിനെത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക