Image

പെ​ട്രോ​ള്‍ പമ്ബ് ഉ​ട​മ​യുടെ കൊലപാതകം; പ്ര​തി​ക​ളെ സ്ഥലത്ത് എത്തിച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

Published on 17 October, 2019
പെ​ട്രോ​ള്‍ പമ്ബ് ഉ​ട​മ​യുടെ കൊലപാതകം; പ്ര​തി​ക​ളെ സ്ഥലത്ത് എത്തിച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

തൃശൂര്‍: ക​യ്പ​മം​ഗ​ലം വ​ഴി​യ​ന്പ​ല​ത്ത് പെ​ട്രോ​ള്‍ പമ്ബ് ഉ​ട​മ​യെ കൊ​ലപ്പെടുത്തിയ കേ​സി​ല്‍ പ്ര​തി​ക​ളെ സ്ഥലത്ത് എത്തിച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ​രാ​വി​ലെ എട്ട് മണിയോടെ ഡി​വൈ​എ​സ്പി ഫെ​യ്മ​സ് വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘമാണ് മൂ​ന്നു​പ്ര​തി​ക​ളെ​യും കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.


ക​യ്പ​മം​ഗ​ലം പ​ന​മ്ബി​ക്കു​ന്ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പ്ര​തി​ക​ള്‍ കാ​റി​നു പി​ന്നി​ല്‍ ഇ​ടി​ച്ച്‌ മ​നോ​ഹ​ര​നെ കാ​റി​ല്‍ ക​യ​റ്റി​കൊ​ണ്ടു​പോ​യ ഭാ​ഗ​ത്താ​ണ് ആ​ദ്യം കൊ​ണ്ടു​വ​ന്ന​ത്. എന്നാല്‍, ശ​ക്ത​മാ​യ ജ​ന​രോ​ഷ​ത്തെ ഭ​യ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സി​ന് ജീ​പ്പി​ല്‍ നി​ന്ന് പു​റ​ത്തി​റ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തെ​ളി​വെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന​റി​ഞ്ഞ് നൂ​റു​ക​ണ​ക്കി​ന് ആളുകളാണ് സ്ഥ​ല​ത്തെ​ത്തി​യത്. ​തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ വേഗത്തില്‍ പൂ​ര്‍​ത്തി​യാ​ക്കി.


പി​ന്നീ​ട് പ്രതികളെ മ​തി​ല്‍ മൂ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച മ​തി​ല്‍ മൂ​ല​യി​ല്‍ എത്തിച്ച ഇവരെ പു​റ​ത്തി​റ​ക്കി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇതിനു ശേഷം പ്രതികളെ തൃശൂരിലേക്ക് കൊണ്ടുപോയി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക