Image

ഫീസും പരീക്ഷകളും (അമേരിക്കന്‍ പൗരത്വ ലഭ്യതയിലെ കടമ്പകള്‍4: ഡോ. മാത്യു ജോയിസ്)

Published on 17 October, 2019
ഫീസും പരീക്ഷകളും (അമേരിക്കന്‍ പൗരത്വ ലഭ്യതയിലെ കടമ്പകള്‍4: ഡോ. മാത്യു ജോയിസ്)
അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍പൗരത്വ പരീക്ഷകള്‍ പാസ്സായിരിക്കണം. അതിനോടനുബന്ധിച്ചുള്ള ഇന്റര്‍വ്യൂവില്‍ അപേക്ഷകന് തന്റെ അപേക്ഷയില്‍ സമര്‍പ്പിച്ച വിവരങ്ങളെപ്പറ്റിയും പൂര്‍വ്വകാല ചരിത്രവും വിശകലനം ചെയ്യുന്ന ചോദ്യങ്ങള്‍ ആയിരിക്കും ചോദിക്കുന്നത്. യാതൊരു സംശയവും തോന്നാത്തവിധം സത്യമായും കൃത്യമായും മറുപടി നല്‍കാനുള്ള ബുദ്ധിയും വിവേകവും കാണിച്ചിരിക്കണം.

ഫീസുകള്‍

2018 ലെ സൂചനകള്‍ പ്രകാരം അപേക്ഷാഫീസ് 640, വിരലടയാള പരിശോധനയ്ക്കുള്ള ബയോമെട്രിക് ഫീസ് *85 ഉള്‍പ്പെടെ മൊത്തം *725 ന്റെ സ്വന്തം ചെക്കോ, കാഷിയേഴ്‌സ് ചെക്കോ,മണി ഓര്‍ഡറോ,അല്ലെങ്കില്‍ ക്രെഡിറ് കാര്‍ഡോ മുഖേന അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈനിലും അപേക്ഷ സമപ്പിക്കാന്‍ സൗകര്യമുണ്ട്
ഏതു വിധേനയായാലും അപേക്ഷയുടെയും. ഫീസ് കൊടുത്തതിന്റെയും കോപ്പികള്‍ എടുത്തു സൂക്ഷിക്കാന്‍ മറക്കാതിരിക്കുക.

സാധാരണ 6 മാസങ്ങള്‍കൊണ്ട് മാത്രമേ പൗരത്വ അപേക്ഷകള്‍ പരിശോധിച്ച് മറുപടികള്‍ കിട്ടുകയുള്ളു. എങ്കിലും അപേക്ഷകന് ഡടഇകട ഓഫിസില്‍ 1-800-375-5283 ല്‍ ഫോണ്‍ ചെയ്ത് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാവുന്നതാണ്.

പരീക്ഷകള്‍

പ്രത്യേക നിബന്ധനകള്‍ പ്രകാരം ഒഴിവാക്കല്‍ സാധ്യതയില്ലെങ്കില്‍, ഇംഗ്ലീഷും സിവിക്സും (പൊതുധര്‍മ്മം) പഠിച്ചുപരീക്ഷകള്‍ പാസ്സായേ പറ്റുകയുള്ളൂവെന്നതാണ് നാം മുന്‍പ് ചിന്തിച്ചത്.

അപേക്ഷകരില്‍ ഏകദേശം 39% മാത്രമേപരീക്ഷകള്‍ പാസ്സാക്കാറുള്ളു എന്നാണ്. സര്‍വേകള്‍ സൂചിപ്പിക്കുന്നത്. തന്നിരിക്കുന്ന 100 സാംപിള്‍ ചോദ്യങ്ങളില്‍, ഇന്റര്‍വ്യൂ. സമയത്തു ചോദിക്കുന്ന 10 ചോദ്യങ്ങളില്‍ 6 എണ്ണമെങ്കിലും ശരിയായി ഉത്തരം പറഞ്ഞാലേ പാസ്സ് ആവുകയുള്ളൂ

ഇംഗ്ലീഷ് ആയാലും സിവിക്സ്ആയാലും, പാസ്സ് ആകാന്‍ രണ്ടു തവണകള്‍ മാത്രമേ അനുവദിച്ചിട്ടുള്ളു.


? സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ഇന്റര്‍വ്യു വിന്പോകുന്നതിനു മുന്‍പ് ശരിയായി വായിച്ചു് ഓര്‍മ്മയില്‍ സൂക്ഷിക്കണം

? ഇംഗ്ലീഷ് ടെസ്റ്റിന് മൂന്നു ഭാഗങ്ങള്‍ ഉണ്ടായിരിക്കും. എഴുതാനും വായിക്കാനും സംസാരിക്കാനും അപേക്ഷകന്റെ പ്രാവീണ്യം അളക്കുന്നതാണ് ഇംഗ്ലീഷ് പരീക്ഷ. സംസാരിക്കാനുള്ള കഴിവ് ഇന്റര്‍വ്യൂ കൊണ്ട് ടെസ്റ്റ്ചെയ്യപ്പെടും.

? ഇംഗ്ലീഷ് എഴുത്തുപരീക്ഷയില്‍ നിര്‍ദേശിക്കുന്ന മൂന്നു വാചകങ്ങളില്‍ ഒന്നെങ്കിലും ശരിയായി എഴുതിയാലേ ആ പരീക്ഷ പാസ്സ് ആവുകയുള്ളൂ. അതേപോലെ വായനക്ക് അവര്‍ നിര്‍ദേശിക്കുന്ന മൂന്നു വാചകങ്ങളില്‍ ഒന്നെങ്കിലും ശരിയായി വായിക്കാനും കഴിയണം.

ഈ എഴുത്തു വായനാ പരീക്ഷകള്‍ക്ക് സഹായകമാകുന്ന പാഠ്യ സാമ്പിളുകള്‍ താഴെപ്പറയുന്ന സെറ്റില്‍ ക്ലിക് ചെയ്യുമ്പോള്‍ ഫ്രീ ആയി ലഭ്യമാണ്.

 ഈ എഴുത്തു വായനാ പരീക്ഷകൾക്ക് സഹായകമാകുന്ന പാഠ്യ സാമ്പിളുകൾ താഴെപ്പറയുന്ന സെറ്റിൽ ക്ലിക് ചെയ്യുമ്പോൾ ഫ്രീ ആയി ലഭ്യമാണ്.




നേരത്തെ സൂചിപ്പിച്ചതുപോലെ അപേക്ഷകന്റെ പ്രായവും അമേരിക്കയിൽ താമസിച്ചിരുന്ന വർഷങ്ങളും കണക്കാക്കി ഇംഗ്ലീഷ് പരീക്ഷകൾക്ക് ഒഴിവു ലഭിച്ചേക്കാം. പക്ഷെ ചരിത്രം പൊതുധർമ്മം മുതലായവയുടെ “സിവിക്‌സ് ടെസ്റ്റ്” പാസ്സ് ആകേണ്ടിയതുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക