Image

എ.എന്‍. സെഡ് ടൂറിസം തൊടുപുഴയില്‍ പുതിയ ഓഫീസ് തുറന്നു

Published on 22 October, 2019
എ.എന്‍. സെഡ് ടൂറിസം തൊടുപുഴയില്‍ പുതിയ ഓഫീസ് തുറന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍നിന്നും ഇന്ത്യയിലേക്കും അവിടെനിന്നും തിരിച്ചുമുള്ള ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഎന്‍സെഡ് (അചദ) ടൂറിസത്തിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഓഫീസ് തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ഓഫീസ് മുന്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുംബൈയില്‍ ഉദ്ഘാടനം ചെയ്തിരുന്നു.

ഏറ്റവും മിതമായ നിരക്കില്‍ ടൂറിസം പാക്കേജുകള്‍ നല്‍കി ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് എഎന്‍സെഡ് ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ പ്രസാദ് ഫിലിപ്പും ഡയറക്ടര്‍ ജോണ്‍സണ്‍ മാമലശേരിയും പറഞ്ഞു.

ചെറിയ ഒരു ചായകടയില്‍നിന്നുള്ള വരുമാനം സ്വരൂക്കൂട്ടി ഇതിനോടകം 23 രാജ്യങ്ങള്‍ സന്ദര്‍ശിച്ച കൊച്ചിയിലെ വൃദ്ധ ദന്പതികളായ വിജയന്‍മോഹന എന്നിവര്‍ ചേര്‍ന്ന് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ടൂറിസം പാക്കേജിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി പി.ജെ. ജോസഫ് എംഎല്‍എയും ആദ്യ ടിക്കറ്റ് വില്പന നഗരസഭാധ്യക്ഷ പ്രഫ. ജെസി ആന്റണിയും നിര്‍വഹിച്ചു. വെബ്‌സൈറ്റ് സിനിമ സംവിധായകന്‍ ബ്ലസി ഉദ്ഘാടനം ചെയ്തു. തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. രാജു അധ്യക്ഷത വഹിച്ചു. ചേംബര്‍ സംസ്ഥാന സെക്രട്ടറി സാബു കെ. ജേക്കബ്, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് വി.വി. മത്തായി, സ്‌പോര്‍ട്‌സ് കൗണ്‍സിലിംഗം മേരി ജോര്‍ജ് തോട്ടം, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം, കെപിസിസി മൈനോരിറ്റി സെല്‍ ചെയര്‍മാന്‍ മനോജ് കോക്കാട്ട്, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് ആര്‍. രാധാകൃഷ്ണന്‍ നായര്‍, എഎന്‍സെഡ് മാനേജിംഗ് ഡയറക്ടര്‍ പ്രസാദ് ഫിലിപ്പ്, ഡയറക്ടര്‍ ജോണ്‍സണ്‍ മാമലശേരി എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക