മലങ്കര കത്തോലിക്കാ എക്‌സാര്‍കേറ്റ് സുവനീര്‍ പ്രകാശനം ചെയ്തു.
AMERICA
09-Jul-2011
മോഹന്‍ വര്‍ഗീസ്
AMERICA
09-Jul-2011
മോഹന്‍ വര്‍ഗീസ്

വടക്കേ അമേരിക്കയില്‍ മലങ്കര കത്തോലിക്കാ
എക്‌സാര്‍കേറ്റ് സ്ഥാപിതമായതിന്റെയും അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയൂസ്
തിരുമേനിയുടെ സ്ഥാനാരോഹണത്തിന്റെയും സുവനീര്‍ പ്രകാശനം ചെയ്തു.
ഉദ്ഘാടന-സ്ഥാനാരോഹണ ചടങ്ങുകളുടെ ഫോട്ടോകള്‍, പ്രസംഗങ്ങള്‍ , വിവരണങ്ങള്‍
എന്നിവയോടൊപ്പം എക്‌സാര്‍കേറ്റിനെ സംബന്ധിച്ചുള്ള പൊതുവായ വിവരങ്ങളും ഓരോ
ഇടവകകളുടേയും ലഘുവായ ചരിത്രവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൗരോഹിത്യ രജത
ജൂബിലി ആഘോഷ വേളയില്‍ തോമസ് മാര്‍ യൗസേബിയൂസ് തിരുമേനിക്ക് സുവനീറിന്റെ
ആദ്യപ്രതി നല്കികൊണ്ട്, മോറാന്‍ മോമ ബസേലിയോസ് ക്ലിമ്മീസ് കാത്തോലിക്കാ
ബാവാ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ഫാദര്‍ സണ്ണി മാത്യു, ശ്രീ. സുനില്‍
ചാക്കോ, ശ്രീ. മോഹന്‍ വറുഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം
യുവതീയുവാക്കളാണ് സുവനീര്‍ തയ്യാറാക്കിയത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments