Image

ഫോമാ ജനറല്‍ ബോഡി: ഭരണഘടനാ ഭേദഗതി പരിഗണനക്കെടുത്തില്ല

Published on 26 October, 2019
ഫോമാ ജനറല്‍ ബോഡി: ഭരണഘടനാ ഭേദഗതി പരിഗണനക്കെടുത്തില്ല
ഡാളസ്: ഫോമാ ഭരണ ഘടനാ ഭേദഗതി നിര്‍ദേശങ്ങള്‍ ജനറല്‍ ബോഡി പരിഗണിച്ചില്ല. നേരത്തെ ചേര്‍ന്ന നാഷണല്‍ കമ്മിറ്റി, ഭേദഗതി നിര്‍ദേശങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവതരിപ്പിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.

ജുഡീഷ്യല്‍ കൗണ്‍സിലിലേക്കുള്ള ഇലക്ഷന്‍ പുരോഗമിക്കുന്നു (വൈകിട്ട് ഡാലസ് സമയം 6:30) ഇലക്ഷന്‍ കമ്മീഷണര്‍മാരായ ബേബി ഊരാളില്‍, ശശിധരന്‍ നായര്‍ എന്നിവര്‍ തെരെഞ്ഞെടുപ്പ് അവശ്യമായിവന്നാല്‍ നടത്താന്‍ തയ്യാറായി രംഗത്തുണ്ട്. ജോണ്‍ ടൈറ്റസ് എത്തുകയുണ്ടായില്ല.

പതിവിനു വിപരീതമായി കൗണ്‍സിലിലേക്കു പല സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. 5 സ്ഥാനത്തിനു 10 പേര്‍ മല്‍സരിക്കുന്നു. 

മാത്യു ചെരുവില്‍, പന്തളം ബിജു തോമസ്, ടോജോ തോമസ്, വര്‍ഗീസ് കെ. ജോസഫ്, ഷാജി എഡ്വേര്‍ഡ്, പോള്‍ സി. മത്തയി, യോഹന്നാന്‍ശങ്കരത്തില്‍, സുനില്‍ വര്‍ഗീസ്, തോമസ് മാത്യു തുടങ്ങിയവര്‍ രംഗത്തു വന്നു. 
ഫോമാ ജനറല്‍ ബോഡി: ഭരണഘടനാ ഭേദഗതി പരിഗണനക്കെടുത്തില്ല
Join WhatsApp News
നാണമില്ലേ? 2019-10-26 20:02:42
എക്സ്പയറി ഡേററ്റ്  കഴിഞ്ഞ ഈ വയസ്സന്മാർക്ക് നാണമില്ലേ?
വിദ്യാധരൻ 2019-10-26 20:27:26
ഈ വലിയ ലോകത്തിലെ 
ചെറിയ മനുഷ്യരല്ലേ അവർ 
അവർക്ക് എക്സ്പയർ ആകാൻ  
സമയം  കൊടുക്കൂ സുഹൃത്തേ 
കലാതാമസം ഇല്ലാതെ 
അവർ  പടിയിറങ്ങും (എക്സ്പയർ )
നിങ്ങൾക്കും പിന്നീട്  അവിടെ 
വച്ച്  എക്സ്പയർ ആകാം 
ആശ കൈവെടിയരുത് 
സ്പൂകി ഹാലോവീന്‍ 2019-10-26 20:37:56
ഷമിക്കുക ഇത് ഒരു പ്രി വ്യൂ മാത്രം, or രിഹെസല്‍.
ശരിക്കുള്ള കോസ്റ്റും, മേകുഅപ്പ്, ഇട്ടു ചൂലില്‍ കയറി ഇവര്‍ വീണ്ടും വരും.
വെളുത്തുള്ളി ജനാലയില്‍ കെട്ടി തൂക്കുക. ഇവര്‍ക്ക് മരണം ഇല്ല. 
Fomaa Aniyan 2019-10-27 05:35:05
What happened to fomaa king maker .All his Candiate lost .Next time please think twice before going to suicide bomb for king maker .That time over at Fomma . Now you cannot people any more
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക