Image

ഫോമാ വൈസ് പ്രസിഡന്റായി മല്‍സരിക്കുമെന്ന് ഫിലിപ്പ് ചെറിയാന്‍

Published on 30 October, 2019
ഫോമാ വൈസ് പ്രസിഡന്റായി മല്‍സരിക്കുമെന്ന്  ഫിലിപ്പ് ചെറിയാന്‍
ന്യു യോര്‍ക്ക്: ഫോമാ വൈസ് പ്രസിഡന്റായി മല്‍സരിക്കുമെന്ന് റോക്ക്‌ലാന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ചെറിയാന്‍.
ഉണ്ട്, ഇനിയൊരു അങ്കത്തിനു ബാല്യമുണ്ട് ..
ഫോമായുടെ കഴിഞ്ഞ ദ്വൈവാര്‍ഷിക തെരെഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാന്‍ മത്സരിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും .. വിവിധ സ്ഥാനങ്ങളിലേക്ക് രണ്ടു പാനലുകളായി തിരിഞ്ഞു നടന്ന മത്സരത്തില്‍ ഒരു പക്ഷവും ചേരാതെ സ്വതന്ത്രനായി മത്സരിച്ച എനിക്ക് തരക്കേടില്ലാതെ പിന്തുണ നല്കുവാന്‍ ഒട്ടേറെ പ്രിയപ്പെട്ടവര്‍ മുന്നോട്ടു വന്നു. പാനലുകള്‍ ആയി മത്സരിക്കുന്നതിലൂടെ അര്‍ഹത ഇല്ലാത്തവരും ഭാരവാഹിത്വത്തിലേക്ക് കടന്നു വരുന്ന സാഹചര്യം ഉണ്ടാകുന്നു എന്ന എന്റെ കാഴ്ചപ്പാട് വിജയിച്ച പലരുടെയും പിന്നീടുള്ള പ്രവര്‍ത്തനം കൊണ്ടു എല്ലാവര്‍ക്കും ബോധ്യമായി. അതുകൊണ്ടു തന്നെയാവണം ഇത്തവണ അത്തരത്തില്‍ പാനലുകള്‍ കൂടാതെ ഉള്ള വ്യക്തിപരമായ മത്സരത്തിനാണ് സാധ്യത എന്നാണറിയുന്നത്.കഴിഞ്ഞ തവണ വിജയത്തിലൂടെ എന്റെ കഴിവുകള്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ അംഗങ്ങള്‍ക്ക് താല്‍പ്പര്യം ഇല്ല എന്നൊരു വിധിയെഴുത്തുണ്ടായാല്‍ ഇനി ഞാന്‍ ഒരിക്കലും മത്സരിക്കാനില്ലെന്നും എന്റെ പ്രിയപ്പെട്ട ഹോബിയായ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഞാന്‍ പ്രസ്താവിച്ചിരുന്നു. പറഞ്ഞതു പോലെ തന്നെ തെരെഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഞാന്‍ കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും മികച്ച രീതിയില്‍ അതില്‍ വിജയിക്കുകയും ചെയ്തു. കാര്‍ഷിക മികവിന് നിരവധി അംഗീകാരങ്ങള്‍ നേടുവാനും മാധ്യമ ശ്രദ്ധ നേടുവാനും എനിക്ക് കഴിഞ്ഞു.
ഇനി ഫോമായുടെ തെരെഞ്ഞെടുപ്പിലേക്കു തന്നെ വരാം ..ഇത്തവണ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി നമ്മുടെയൊക്കെ പ്രിയങ്കരനായ പരേതനായ റെജി ചെറിയാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ മത്സര രംഗത്തു നിന്നും മാറി റെജിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കണം എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. ആകസ്മികമായി ഉണ്ടായ റെജിയുടെ വിയോഗം ഫോമായുടെ തെരെഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി മത്സരിക്കുന്നതിനു എന്നെ നിര്‍ബന്ധിതനാക്കുകയാണ്. ഒട്ടേറെ പ്രിയ സുഹൃത്തുക്കള്‍ എന്നെ അതിനു നിര്‍ബന്ധിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ആണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നത്..മതവും, ജാതിയും, മതവിഭാഗങ്ങളും ഒന്നും വരുന്ന എലെക്ഷനില്‍ അര്‍ഹതക്കുള്ള അംഗീകാരമായി കാണരുതെ. ഏറ്റെടുക്കുന്ന ജോലി വൃത്തിയായും വെടിപ്പായും ചെയ്തു തീര്‍ക്കുന്ന ആളായിരിക്കണം. അതുപോലെതന്നെ അതിനു വേണ്ടി സമയമുള്ള ആളും ആയിരിക്കണം. വിദ്യാഭാസവും, അര്‍പ്പണബോധവും ഒരു പ്രെധാന ഘടകം തന്നെ. ഇതെല്ലാം ഒത്തുചേരുന്ന ആളായിരിക്കണം ഇനിയും വരാന്‍ പോകുന്ന ആള്‍. ഒരു ഗ്രൂപ്പോ, കോക്ക്സോ, ഒരുപാര്‍ട്ടിയുടെ വക്താവോ ഒന്നും ഉള്ള ആളല്ല ഞാന്‍. നിഞ്ഞളുടെ ഒക്കെ സ്‌നേഹവും സഹകരണവും എന്നും എനിക്കുണ്ടാകുമെന്നെ എനിക്കുറപ്പുണ്ട്.നിങ്ങളുടെയൊക്കെ പിന്തുണയോടെ വിജയിക്കുവാന്‍ കഴിഞ്ഞാല്‍ ഫോമായുടെ ഭരണസമിതിയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ കഴിയും എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.
Join WhatsApp News
പാര്‍സല്‍ അടി പോരെ! 2019-10-30 07:14:53
കഴിഞ്ഞ എലെക്ഷന്‍ കഴിഞ്ഞു രാത്രിയില്‍ Westester ല്‍ നിന്നും ടാക്സിയില്‍ വന്ന അടി ഓര്‍ക്കുന്നു എന്ന് കരുതുന്നു. good luck & best wishes- naradan,
Oru Pravasee malayalee 2019-10-30 08:51:49
Win or fail until stay up to election!please don't widrow before election! Thanks
ജോസ് ഇട്ടി 2019-10-30 09:01:12
അടി ടാക്‌സി പിടിച്ചും വരുമോ...അയ്യോ, ഞാൻ ഇനി ഒരു മത്സരത്തിനും നിൽക്കുന്നില്ല. ഫോമായിൽ ഒരു പണിയുമെടുക്കാതെ വെറുതെ കയറി മത്സരത്തിന് നിൽക്കുന്നവർക്ക് ഇടക്കിടെ ഓരോന്നാവാം...
Thomas Mattom 2019-10-30 19:51:48
സാമിനെ പറ്റിയാണോ നിങ്ങൾ പറയുന്നത്. പാവം, എന്തുവന്നാലും, എങ്ങനെ വന്നാലും അയാൾ അയാളെ നോക്കിക്കൊള്ളും. ഇതെന്താ വെള്ളരിക്കാപട്ടണണമോ? മത്സരിച്ചു ജയിക്കാൻ നോക്കെ. വാശിയും വീറും അവസാനം വരെ ഉണ്ടാകണം. അയാൾ പുലിയാണെന്നു കേട്ടിട്ടുണ്ട്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക