Image

വൈകിയുള്ള വിവാഹവും വന്ധ്യതയ്ക്ക് കാരണം

Published on 01 November, 2019
വൈകിയുള്ള വിവാഹവും വന്ധ്യതയ്ക്ക് കാരണം
വൈകിയുള്ള വിവാഹവും ഗര്‍ഭധാരണവും അണ്ഡങ്ങളുടെ ഗുണമേന്‍മയെ ബാധിക്കാം. ഇതു വന്ധ്യതാസാധ്യത കൂട്ടുമെന്നു മാത്രമല്ല ഗര്‍ഭധാരണം ഉണ്ടായാലും വൈകല്യങ്ങള്‍ക്കോ ജനിതക തകരാറുകള്‍ക്കോ കാരണവുമാകാം.

 ബാല്യകാലത്ത് ലഭിക്കുന്ന വ്യായാമവും പോഷകസമൃദ്ധമായ ഭക്ഷണവും കൗമാരജീവിതത്തിലെ ലൈംഗിക വളര്‍ച്ചയ്ക്ക് മികച്ച അടിത്തറ ഇടും. അമിതവണ്ണവും തീരെ മെലിഞ്ഞ പ്രകൃതവും ലൈംഗികാരോഗ്യത്തെ ബാധിക്കും.

 മകള്‍ ഋതുമതിയായാല്‍ വയറുവേദന, ആര്‍ത്തവക്രമക്കേട് തുടങ്ങിയവയ്ക്ക് അനാവശ്യമായി ഹോര്‍മോണ്‍ ചികിത്സ നടത്താതിരിക്കുക. ആര്‍ത്തവം ആരംഭിച്ചു കഴിഞ്ഞാല്‍ അതു ക്രമമാകാന്‍ ചിലപ്പോള്‍ ഒന്നു രണ്ടു വര്‍ഷം എടുത്തെന്നു വരാം. ഇതിനിടയില്‍ ചെയ്യുന്ന ഹോര്‍മോണ്‍ ചികിത്സകള്‍ പ്രത്യുല്‍പ്പാദന ശേഷിയെ ബാധിച്ചെന്നു വരാം.

 ഹൈപ്പോതൈറോയ്ഡിസം, അണ്ഡാശയത്തിലെ തകരാറുകള്‍, ഗര്‍ഭാശയത്തിലെ പ്രശ്‌നങ്ങള്‍, പെല്‍വിക് തകരാറുകള്‍ എന്നിവയ്ക്ക് തുടക്കത്തിലെതന്നെ വിദഗ്ധ നിര്‍ദേശം തേടണം.

ഹോര്‍മോണ്‍ തകരാറുകള്‍, അണ്ഡാശയ രോഗങ്ങള്‍, എന്‍ഡോമെട്രിയോസിസ്, പിസിഒഡി തുടങ്ങി വിവിധ രോഗാവസ്ഥകള്‍ സ്ത്രീകളിലെ വന്ധ്യതയ്ക്കു കാരണമാകാം. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ വന്ധ്യത അനുഭവിക്കുന്ന സ്ത്രീകളുമുണ്ട്. അമ്മയുടെ ഉദരത്തില്‍ ഒരു പെണ്‍കുഞ്ഞ് രൂപപ്പെടുന്നതു മുതല്‍ വന്ധ്യതയുടെ പരിഹാരവും ആരംഭിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മ കഴിക്കുന്ന ആരോഗ്യപൂര്‍ണമായ ഭക്ഷണം, വ്യായാമം എന്നിവ വരെ പെണ്‍കുഞ്ഞിന്റെ വളര്‍ച്ചാവഴികളില്‍ പ്രത്യുല്‍പാദനാരോഗ്യത്തിന് അത്യാവശ്യമാണ്. വന്ധ്യതയെ അകറ്റാനുള്ള ചില മുന്‍കരുതലുകള്‍ അറിയാം.

പെണ്‍കുട്ടികളിലെ അണ്ഡോല്‍പാദനത്തിന്റെ പ്രാരംഭഘട്ടങ്ങള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നതിനാല്‍ ഗര്‍ഭകാലം ശാരീരികവും മാനസികവുമായി ആരോഗ്യപൂര്‍ണമായിരിക്കണം. ഇത് പെണ്‍കുഞ്ഞിന്റെ ഭാവിയിലെ ഗര്‍ഭധാരണ ശേഷി മെച്ചപ്പെടുത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക