Image

മികവുറ്റ സംഘടനാ പ്രവര്‍ത്തനവും കഴിവുറ്റ നേതൃത്വപാടവുമായി സണ്ണി മറ്റമന ഫൊക്കാന ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.

ജോസ് മോന്‍ തത്തംകുളം Published on 05 November, 2019
മികവുറ്റ സംഘടനാ പ്രവര്‍ത്തനവും കഴിവുറ്റ നേതൃത്വപാടവുമായി സണ്ണി മറ്റമന ഫൊക്കാന ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.
റ്റാമ്പാ: കാല്‍ നൂറ്റാണ്ടില്‍ അധികമായി സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ മികവുറ്റ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴി ശ്രദ്ധേയനായ ശ്രീ.സണ്ണി മറ്റമന ഫൊക്കാന(2020-2022) ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.

കോളേജ് പഠനകാലത്ത് 1983 ല്‍ കോതമംഗലം എം.എ. കോള്ജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി CMFRI കൊച്ചിയുടെ റിസേര്‍ച്ച് സ്്‌കോളര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഫ്‌ളോറിഡയില്‍ എത്തിയ സണ്ണി 2009 ല്‍ മലയാളി അസോസിഷന്‍ സെക്രട്ടറി 2011 ല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2014-2016 കാലഘട്ടത്തില്‍ ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ്, 2016-2018 അഡീഷ്ണല്‍ ജോയിന്റ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് സണ്ണി നിലവില്‍ മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.

2017-ല്‍ ഫൊക്കാന കുറ്റപുഴ ആദിവാസി മേഖലകളിലെ സ്‌കൂള്‍ കമ്പ്യൂട്ടര്‍ വല്‍കരിച്ചതിന്റെ മുഖ്യ പങ്ക് വഹിച്ചു. കേരളത്തിലെ എച്ച്. ഐ.വി. ബാധിച്ച കുട്ടികളെ സഹായിക്കുന്ന ഫൊക്കാനയുടെ സ്വാന്ത്വനം സംഭരത്തിന്റെ കോ- ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന സണ്ണി 2018-ല്‍ ഇന്റോ-അമേരിക്കന്‍ പ്രസ്സ് ക്ലബിന്റെ മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡിനു അര്‍ഹനായി.
ഞാന്‍ ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫൊക്കാനയെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കുവാനും, ഫൊക്കാനയുടെ 2021 ലെ കണ്‍വന്‍ഷന്‍ ഏറ്റവും ചിലവ് ചുരുക്കി ഒരു ജനകീയ കണ്‍വന്‍ഷന്‍ ആക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് സണ്ണി മറ്റമന ഉറപ്പ് നല്‍കുന്നു.

മികവുറ്റ സംഘടനാ പ്രവര്‍ത്തനവും കഴിവുറ്റ നേതൃത്വപാടവുമായി സണ്ണി മറ്റമന ഫൊക്കാന ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക