Image

പുതിയ ഭാവത്തില്‍ നിവിന്‍ പോളി: മൂത്തോന്‍ ആദ്യ ഗാനം പുറത്തിറങ്ങി

Published on 07 November, 2019
പുതിയ ഭാവത്തില്‍ നിവിന്‍ പോളി: മൂത്തോന്‍ ആദ്യ ഗാനം പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന മൂത്തോനിലെ ആദ്യ ഗാനം പുറത്ത് വിട്ടു. ഭായ് രേ എന്ന ഗാനമാണ് റിലീസ് ചെയ്തത്. നീരജ് പാണ്ഡെയുടെ വരികള്‍ക്ക് സാഗര്‍ ദേശായി ഈണം നല്‍കിയ ഗാനം പാടിയിരിക്കുന്നത് വിശാല്‍ ദദ്‌ലാനിയാണ്.

തകര്‍പ്പന്‍ ലുക്കില്‍ നിവിന്‍ പോളിയെത്തുന്ന ഗാനം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്ഥ കഥാപാത്രമായാണ് നിവിന്‍ പോളി മൂത്തോനിലെത്തുന്നത്. അധോലോക നായകന്റെ വേഷത്തിലാണ് നിവിന്‍ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ട്രെയിലറും ഒടുവില്‍ ഗാനമൊക്കെ ഇറങ്ങിയതോടെ ചിത്രത്തിനായി ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് സിനിമാ പ്രേക്ഷകര്‍.

ശശാങ്ക് അറോറ, ഹരീഷ് ഖന്ന, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മുരളി ശര്‍മ, സൗബിന്‍ ഷഹീര്‍, റോഷന്‍ മാത്യു തുടങ്ങിയവരും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാര്‍, അജയ് ജി റായ്, അലന്‍ മക്അലക്‌സ്, അനുരാഗ് കശ്യപ് എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. ഏറെ വൈകാരികമായ സഹോദര ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കേരളത്തില്‍ ഏകദേശം 150ഓളം തീയറ്ററുകള്‍ക്ക് പുറമെ ഇന്ത്യ മുഴുവന്‍ തന്നെ ചിത്രം റിലീസ് ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക