Image

ലാന സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുര്യന്‍, മോന്‍സി, ബിന്ദു, ഷാജന്‍ ജേതാക്കള്‍

Published on 08 November, 2019
ലാന സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുര്യന്‍, മോന്‍സി, ബിന്ദു, ഷാജന്‍ ജേതാക്കള്‍
ലാന സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുര്യന്‍, മോന്‍സി, ബിന്ദു, ഷാജന്‍ ജേതാക്കള്‍
ഡാളസ് : വടക്കെ അമേരിയ്ക്കയിലെ മലയാളി എഴുത്തുകാരുടെ മികച്ച കൃതികള്‍ക്ക് രണ്ട് വര്‍ഷം കൂടുമ്പോള്‍ ലാന നല്‍കുന്ന പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ പേരുവിവരം പ്രഖ്യാപിച്ചു. കുര്യന്‍ മ്യാലില്‍(നോവല്‍), മോന്‍സി സകറിയ(ചെറുകഥ), ബിന്ദു ടിജി(കവിത), ഷാജന്‍ ആനിത്തോട്ടം(ലേഖന സമാഹാരം) എന്നിവരാണ് 2017-19 വര്‍ഷത്തെ ജേതാക്കള്‍. നവംബര്‍ 1 മുതല്‍ 3 വരെ ഡാളസ്സില്‍ വച്ച് നടന്ന ലാനയുടെ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് അവാര്‍ഡ് ജേതാക്കളെ ഫലകം നല്‍കി ആദരിച്ചു.

ഹൂസ്റ്റണ്‍ നിവാസിയായ കുര്യന്‍ മ്യാലിന്റെ 'ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു' എന്ന കൃതിയാണ് നോവല്‍ വിഭാഗത്തില്‍ സമ്മാനാര്‍ഹമായത്. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ കുര്യന്‍, 27 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിനുശേഷം 1987-ല്‍ അമേരിയ്ക്കയിലേയ്ക്ക് കുടിയേറി. അനുദിന ജീവിതത്തില്‍ സാമാന്യജനം നേരിടുന്ന ആത്മീയതയുടെയും ഭൗതികതയുടെയും വെല്ലുവിളികളും സംഘര്‍ഷങ്ങളും തന്മയത്വത്തോടെ വരച്ചുകാട്ടുന്ന മികച്ച കൃതിയാണ് കുര്യന്‍ മ്യാലിന്റെ നോവലെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

പത്തനംതിട്ട സ്വദേശിയായ മോന്‍സി സകറിയ പത്തുവര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം 2003-ല്‍ അമേരിയ്ക്കയിലെത്തി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയ അദ്ദേഹം, വിദ്യാഭ്യാസം, ബിസിനസ് മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്നതിനോടൊപ്പം സാഹിത്യസപര്യ കൂടി നടത്തുന്നു. അവാര്‍ഡിനര്‍ഹമായ 'രാപ്പാടികളുടെ ഗാനം കേള്‍ക്കുവാന്‍'എന്ന ചെറുകഥാ സമാഹാരത്തിന് 201-ലെ അംബേദ്കര്‍ ഹയസ്റ്റ് എക്‌സലന്‍സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
കാലിഫോര്‍ണിയായില്‍ നിന്നു തന്നെയുള്ള കവയത്രി ബിന്ദു ടിജിയുടെ രാസമാറ്റം' എന്ന കവിതാസമാഹാരമാണ് കവിതാവിഭാഗത്തില്‍ ലാന അവാര്‍ഡ് നേടിയത്. തൃശൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയ ബിന്ദു, മികച്ച അഭിനേത്രിയും, ഗാനരചയിതാവും, നാടക സംവിധായികയും കൂടിയാണ്. 2017-ല്‍ ഭാഷോ ബുക്‌സ് നടത്തിയ കവിതാ രചനാ മത്സരത്തില്‍ 'രാസമാറ്റം' എന്ന കവിത ഒന്നാം സ്ഥാനം നേടിയിരുന്നു.

ഷാജന്‍ ആനിത്തോട്ടത്തിന്റെ മൂന്നാമത്തെ പുസ്തകമായ 'ഒറ്റപ്പയറ്റ്' എന്ന ലേഖനസമാഹാരമാണ് പ്രസ്തുത വിഭാഗത്തില്‍ ഇത്തവണത്തെ ലാന പുരസ്‌കാരത്തിനര്‍ഹമായത്. ഇന്ത്യാ ഗവണ്‍മെന്റ് സര്‍വ്വീസില്‍ അഞ്ച് വര്‍ഷം അദ്ധ്യാപകനായി പ്രവര്‍ത്തിച്ചതിനുശേഷം 1998-ല്‍ അമേരിക്കയിലേയ്ക്ക് കുടിയേറിയ  അദ്ദേഹമിപ്പോള്‍ ചിക്കാഗോലാന്‍ഡിലെ വിവിധ സാമൂഹ്യ, സാംസ്‌കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്നു. എം.എ., എം.ഫില്‍, എം.എസ്.ഡബഌൂ, ബി.എഡ് ബിരുദധാരിയാണ്.

ലാന കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന പ്രത്യേക സമ്മേളനത്തില്‍ വച്ച് പുരസ്‌കാരങ്ങള്‍ക്കര്‍ഹരായവരെ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഓച്ചാലില്‍ പരിചയപ്പെടുത്തി. റിട്ടയേര്‍ഡ് ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ് അവാര്‍ഡ് ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രശസ്ത ഭിഷഗ്വരനും എഴുത്തുകാരനുമായ ഡോ.എം.വി.പിള്ള, ലാന പ്രസിഡന്റ് ജോണ്‍ മാത്യു, സെക്രട്ടറി ജോസന്‍ ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. മോന്‍സി സകറിയയ്ക്കുവേണ്ടി എബ്രഹാം ജോണ്‍ ഒക്കലഹോമ അവാര്‍ഡ് സ്വീകരിച്ചു.

ലാന സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുര്യന്‍, മോന്‍സി, ബിന്ദു, ഷാജന്‍ ജേതാക്കള്‍ലാന സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുര്യന്‍, മോന്‍സി, ബിന്ദു, ഷാജന്‍ ജേതാക്കള്‍ലാന സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുര്യന്‍, മോന്‍സി, ബിന്ദു, ഷാജന്‍ ജേതാക്കള്‍ലാന സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുര്യന്‍, മോന്‍സി, ബിന്ദു, ഷാജന്‍ ജേതാക്കള്‍ലാന സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുര്യന്‍, മോന്‍സി, ബിന്ദു, ഷാജന്‍ ജേതാക്കള്‍ലാന സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുര്യന്‍, മോന്‍സി, ബിന്ദു, ഷാജന്‍ ജേതാക്കള്‍ലാന സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുര്യന്‍, മോന്‍സി, ബിന്ദു, ഷാജന്‍ ജേതാക്കള്‍ലാന സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കുര്യന്‍, മോന്‍സി, ബിന്ദു, ഷാജന്‍ ജേതാക്കള്‍
Join WhatsApp News
ആദ്യത്തെ ലിസ്റ്റ് അട്ടിമറിച്ചു 2019-11-08 05:44:11
 അവാര്‍ഡിന്റ  ആദ്യത്തെ ലിസ്റ്റ് അട്ടിമറിച്ചുവെന്നും പ്രസിട്ന്റെ  പുതിയ ലിസ്റ്റ് കണ്ടില്ല എന്നും പരക്കെ ആഷേപം. എബ്രഹാം ജോണിനെ തഴഞ്ഞു. ലാനയുടെ സ്ഥാപക മെമ്പര്‍ ആണ് താന്‍ എന്ന് പല തവണ കീറ്റിയിട്ടും ആരും ശ്രദ്ധിച്ചില്ല. പിടിച്ചു പറിച്ചു ആണ് അഞ്ചു മിനിട്ട് കൊടുത്തത്. ഇനി ലനയിലേക്ക് ഇല്ല എന്ന് പറഞ്ഞു, അങ്ങനെ പലരും.
PATT 2019-11-08 09:43:52
"ഈ പലക കൊണ്ട് അമേരിക്കൻ മലയാളികൾക്കെന്തു പ്രയോജനം"

ഈ പലകയില്ലായിരുന്നു എങ്കിൽ, അമേരിക്കയിൽ ഓരോ  വീട്ടിലും സംഘടനകളും , ആരാധനാലയങ്ങളും ആയിപ്പോയേനെ സഹോദരാ . ഈ പലകക്കും , കവിണിക്കും ഉള്ള  ദിവ്യ ശക്തി ഒന്ന്‌  വേറെ ആണേ. വീട്ടിലെ തൂണിനോട് ഒന്ന് പറഞ്ഞു നോക്ക് , അവാർഡും , പലകയും തരാം എന്ന്. അത് തൂണും പറിച്ചു കൊണ്ട് പുറകെ വരും.
വിദ്യാധരൻ 2019-11-08 11:37:40
പലകകൊണ്ടു ഗുണം പലതുണ്ടു ടോംമെ; 
കലഹമുണ്ടായാൽ തലയ്ക്കിട്ടു താങ്ങാം ;
ജലപ്രളയത്തിലതിൽ പൊങ്ങി കിടക്കാം;
ഉലകം വിടുമ്പോൾ സ്മാരകശിലായി വയ്ക്കാം.
വിലപിക്കാതെ നീയും ഉടൻ അതു നേടൂ
ഫലകമില്ലേൽ നീ വെറുമൊരു പിണമാ.
ഇളകുന്നതെന്തെ  അസൂയകൊണ്ട് മനം  
ഫലകമേന്തിയോരെ നീ  കാണുന്നനേരം?
ഫലകമുണ്ടായിരുന്നു ഒരെണ്ണം എനിക്കും 
അലമാരയ്ക്കുള്ളിൽ കാണുന്നില്ലിപ്പോൾ
അലമുറയിട്ടു ഞാൻ  അതുകാണാതെയങ്ങ് .
"അലമുറ വെറുതെ ഇടേണ്ട നിങ്ങളിവിടെ 
ഫലകത്താൽ തിളപ്പിച്ച കാപ്പി കുടിച്ചടങ്ങ് "
കലിത്തുള്ളി പറഞ്ഞു കാപ്പിവച്ചു നീട്ടി ഭാര്യ
ഫലകമോ വലുത് തിളപ്പിച്ച കാപ്പിയോ വലുത് 
ഇലപോലെ വിറയ്ക്കുന്ന തണുപ്പുള്ള നേരം ?
പലകകൊണ്ടു ഗുണം പലതുണ്ടു ടോംമെ; 
വിലപിക്കാതെ നീയും ഉടൻ അതു നേടൂ.



ടോം ടോം 2019-11-08 07:55:28
ഈ പലക കൊണ്ട് അമേരിക്കൻ മലയാളികൾക്കെന്തു പ്രയോജനം!!!
Sudhir Panikkaveetil 2019-11-08 13:03:53
Congratulations and best wishes to all.
ടോം ടോം 2019-11-08 13:49:40
പലക കിട്ടാത്ത കൊതിക്കെറുവിൽ ഏതോ ഒരു കഷ്മലൻ പ്രതികരിച്ചിരുന്നു. കൊള്ളേണ്ടിടത്തു കൊണ്ടെന്നു തോന്നുന്നു.
വിദ്യാധരൻ 2019-11-08 14:49:16
എത്ര പച്ച തെറി   നിങ്ങൾ അവരെ   വിളിച്ചു
എത്രനാൾ നിങ്ങളവരെ  മറഞ്ഞിരുന്നെറിഞ്ഞു  
എന്നിട്ടു പറയും 'കൊള്ളേണ്ടടത്തു കൊണ്ടെന്ന്"
എന്തിന് ടോം നീ വൃഥാ ദിവാസ്വപ്നങ്ങൾ കാണുന്നു 
ഇല്ല കൊള്ളുകില്ലവരുടെ ദേഹത്തതൊരിക്കലും 
നീ തൊടുക്കുന്ന അസ്ത്രങ്ങൾ ഒന്നുപോലും 
ബൂമറാങ്ങുപോലെ തിരികെ വരാതെ  നോക്കണം. 
അത്രക്ക് കട്ടിയാണവരുടെ  തൊലി തഴമ്പിനാൽ
പോത്തെന്നു വിളിക്കുന്നു ചിലർ, അല്ല വെറും 
കാണ്ടാമൃഗങ്ങളെന്ന്  അസൂയ മൂത്ത  ചിലർ;  
ഫലകമില്ലാത്ത ജീവിതം ഹാ! ഓർക്കുമ്പോൾ 
ഫലമില്ല ഈ ജീവിതം കൊണ്ടെന്ന് തോന്നുന്നു; 
ഫലകവുമായി  നില്ക്കുമവരെ കാണുന്ന നേരം
ചൊറിയുന്നു അടിമുടി തൊട്ടു മേലോട്ടങ്ങനെ   
അസൂയ മൂക്കുന്നു തലയിലെ മുടി കൊഴിയുന്നു . 
ദൂരെത്തെറിയുക നീ നിന്റെ ആദർശം ടോം ;
പാരവച്ചും പണം കൊടുത്തും ഫലകം വാങ്ങു നീ 
പരത്തണം ചിരി നിന്റെ ചുണ്ടിൽ മുഴുവനും 
എടുക്കണം പലപോസിൽ ഇരുന്നും ചരിഞ്ഞും 
വേണം നിനക്കൊരു പബ്ലിക് റിലേഷൻ ഓഫീസർ 
വേണം ഒരു കോക്കസ് നിന്റെ പിന്നിലെപ്പഴും 
എറിയണം പണം വാരി വാരി ചുറ്റിലും 
നിറയണം സർവ്വ പത്രവും  വാർത്തയാലെപ്പഴും.
ഗതികേടതല്ല ടോം ; പകലുപോലെ സത്യമെങ്കിലും 
അതു പറഞ്ഞിടാതെ  കൺഗ്രാ' പറയുന്നു ചിലർ .
ശരിയാകില്ലിതൊന്നും ഒരിക്കലും സുഹൃത്തേ 
ചരിക്കുന്നു ലോകമിന്ന് അധർമ്മത്തിൻ വഴിയിലൂടെ 
എഴുത്ത്കാരെന്ന് ഫലകം വെടിഞ്ഞെഴുതുമോ 
പിറന്നിടുള്ളന്നെ കറയറ്റ മലയാള സാഹിത്യം 
മനുഷ്യഗന്ധിയാം മലയാള സാഹിത്ത്യം 

 
ടോം ടോം 2019-11-08 14:24:31
ഇവിടുത്തെ പലക കൊണ്ടു തലക്കടിക്കാനും ഉപകരിക്കില്ല വിദ്യാധരാ. അമേരിക്കൻ ഉണ്ട ജീവിത കാലം മുഴുവൻ തിന്നേണ്ടി വരും. ഈ പാലകക്കാരാരും അതിനു മുതിരുമെന്നു തോന്നുന്നില്ല.
വിദ്യാധരൻ 2019-11-08 22:37:56
ശരിയാണ് ടോംമേ നീ പറഞ്ഞ കാര്യം
ഒരുത്തനും തന്നില്ലൊരു  'പലക,' ഇന്നേവരെ 
വിഫലമായിട്ടതു തോന്നിയിട്ടില്ലൊരിക്കലും 
സഫലമാണെന്നാൽ എൻ  നിഷ്ക്കാമ കർമ്മം 
മറഞ്ഞിരിക്കുന്നതിനെ തേടിയല്ലേ മനുഷ്യർ
കറങ്ങിടുന്നു  പുണ്യ സ്ഥലങ്ങളിലൊക്കയും?
അറിഞ്ഞിടേണം എന്നാൽ നിന്റെയുള്ളിൽ
നിറഞ്ഞു നില്കുന്നു നീ തേടുമാ പരമ സത്യം .
കൊണ്ടുപോകുവാനാവില്ലൊരുത്തനും ഫലകം 
മണ്ടരാണവർ അങ്ങനെ തെറ്റു ധരിച്ചിടിൽ .
ശണ്ഠകൂട്ടീടുന്നെന്നാലും 'പലക'ക്ക് മർത്ത്യർ.
മറന്നു പോകുമീ പലകയും പൊന്നാടയും 
മറന്നിടാത തങ്ങി നിൽക്കും  ശ്രേഷ്ഠ രചനകൾ
തീർത്തിടാനാവില്ല കാമം കരഞ്ഞോരിക്കലും 
ചീർത്തു വന്നിടും സമയമാകുമ്പോൾ പിന്നെയും 
അടക്കുവാൻവാത്ത ചിരിയും അട്ടഹാസവും 
തുടക്കമാണെന്തിന്റയോ സൂക്ഷിക്കണം നീ 
 
"യസ്ത്വിന്ദ്രിയാണി മനസാ
നിയമ്യാരഭതേ/ര്‍ജ്ജുന
കര്‍മ്മേന്ദ്രിയൈഃ കര്‍മ്മയോഗ-
മസക്തഃ സ വിശിഷ്യതേ." (ഭവദ്ഗീതാ) 
ഏതൊരുവന്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിര്‍ത്തിയിട്ട്
കര്‍മ്മേന്ദ്രിയങ്ങളെക്കൊണ്ടു നിഷ്കാമകര്‍മ്മം 
ആരംഭിക്കുന്നുവോ അനാസക്തനായ (കാമം ഇല്ലാത്തവൻ) അവന്‍ ശ്രേഷ്ഠനാകുന്നു.

  

ടോം ടോം 2019-11-08 17:50:15
ഇത്രയും നാൾ മറഞ്ഞിരുന്നെഴുതിയിട്ടും ഒരു പലക പോലും താങ്കൾക്കു കിട്ടിയില്ലല്ലൊ വിദ്യാധരാ? വെറെ വല്ല പണിക്കും പോയിരുന്നെങ്കിൽ എത്ര കാശുണ്ടാക്കാമായിരുന്നു. കഷ്ടം! കാമം കരഞ്ഞു തീർക്കുന്നു. ചിരി അടക്കാൻ പറ്റുന്നില്ല.
ടോം ടോം 2019-11-09 08:00:06
വടി കൊടുത്ത് അടി വാങ്ങാൻ നിൽക്കല്ലേ വിദ്യാധരാ. ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ!
കഴിഞ്ഞ ജന്മ്മത്തില്‍ നീര്‍ ആയി .. 2019-11-09 08:34:52
 കഴിഞ്ഞ ജന്മത്തില്‍ നീര്‍ ആയിരുന്നു .കടിച്ചു മരിച്ചവര്‍  ഇ ജന്മ്മത്തില്‍ കടിച്ചു മരിക്കാന്‍ ശ്രമിക്കുന്നു, അവരുമായി സംവാദിച്ചു അങ്ങയുടെ സമയം പാഴ് ആക്കാതെ വിദ്യാധരന്‍ മാഷേ!
-നാരദന്‍  
ടോം ടോം 2019-11-09 11:59:58
നാരദനും ബുദ്ധി ഉദിച്ചു. അങ്ങനെ നല്ലതൊക്കെ പറഞ്ഞു കൊടുക്കാൻ ശ്രമിക്കൂ നാരദാ. അല്ലാതെ നാരദ സ്വഭാവവും ആയി നടന്നിട്ടു ഒരു പ്രയോജനവും ഇല്ല.
Ninan Mathulla 2019-11-09 18:11:46
Competition, recognition and awards are part of life. Best policy is not to go after awards but accept it if it comes after you. Congratulations and best wishes to all winners.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക