Image

എവിടെ തിരയും .. ജാക്ക് ഡാനിയലിലെ പ്രൊമോ വീഡിയോ സോങ് നാളെ പുറത്തിറങ്ങും

Published on 08 November, 2019
എവിടെ തിരയും .. ജാക്ക് ഡാനിയലിലെ പ്രൊമോ വീഡിയോ സോങ് നാളെ പുറത്തിറങ്ങും

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജാക്ക് ആന്‍ഡ് ഡാനിയല്‍'. ചിത്രത്തിന്റെ പ്രൊമോ വീഡിയോ സോങ് നാളെ 11 ന് മണിക്ക് പുറത്തിറങ്ങും.തമിഴ് നടന്‍ അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജയസൂര്യ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തിന് ക്ളീന്‍ U സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രം നവംബര്‍ 14ന് പ്രദര്‍ശനത്തിന് എത്തും.


തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. സ്പീഡ് എന്ന ചിത്രത്തിന് ശേഷം ദിലീപും, ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക