Image

തോല്‍പ്പിക്കപ്പെട്ടവര്‍ (കവിത:രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 11 November, 2019
തോല്‍പ്പിക്കപ്പെട്ടവര്‍ (കവിത:രാജന്‍ കിണറ്റിങ്കര)
തോല്‍പ്പിക്കപ്പെട്ടവന്‍
മാത്രം അനുഭവിക്കുന്ന
ചില സന്തോഷങ്ങളുണ്ട്
അത് വിജയത്തിന്റെ
ആരവങ്ങളല്ല
കീഴടങ്ങലിന്റെ
ശാന്തതയാണ്
തോല്‍പ്പിച്ചതല്ല
തോറ്റു കൊടുത്തതാണെന്ന്
പറയാതെ പറയുന്ന
ആത്മ സുഖമാണ്
ഇനിയും പല
പരീക്ഷണങ്ങള്‍ക്കുള്ള
സഹനശക്തിയാണ്
വിജയിക്ക്
ഇന്നലയെ പഠിക്കണം
തോറ്റവന്റെ മനസ്സില്‍
ഓര്‍മ്മകളില്ല
തോല്‍പ്പിക്കപ്പെട്ടവന്
മുന്നിലുള്ളവരെയും
പിന്നിന്‍ വരുന്നവരെയും
ചിന്തിക്കേണ്ട
അവന്റെ മുന്നില്‍
ഒരേ വഴിമാത്രം
അവനുണ്ടാക്കിയ വഴി
എത്ര തോല്‍പ്പിക്കപ്പെട്ടാലും
വീണ്ടും കിളിര്‍ക്കുന്ന
പച്ചമനസ്സുള്ള നാട്ടുവഴി


തോല്‍പ്പിക്കപ്പെട്ടവര്‍ (കവിത:രാജന്‍ കിണറ്റിങ്കര)
Join WhatsApp News
ശൂന്യതയുടെ ശാന്തത 2019-11-11 05:43:11
തോറ്റവരുടേയും തോല്പ്പിക്കപെട്ടവരുടെയും തോല്പ്പിച്ചവരുടെയും ഗീത.
അര്‍ത്ഥ ശൂന്യതയും അഹന്തയും ഞാന്‍ എന്ന ഭാവങ്ങളും ഉണ്ടാക്കുന്ന യുദ്ധങ്ങള്‍ക്ക് ശേഷം അവശേഷിക്കുന്ന ശൂന്യതയുടെ ശാന്തത - 'The Wasteland'
അതാണ് മനുഷ ജീവിതം -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക