Image

കെവിന്‍ ഓലിക്കലിന്റെ ഫണ്ട് റെയ്‌സിങ് ഡിന്നര്‍ ഡിസംബര്‍ 8ന്

ശ്രീനി Published on 14 November, 2019
കെവിന്‍ ഓലിക്കലിന്റെ ഫണ്ട് റെയ്‌സിങ് ഡിന്നര്‍ ഡിസംബര്‍ 8ന്
ഡസ്‌പ്ലെയ്ന്‍സ്: ഇല്ലിനോയി സ്റ്റേറ്റ് 16-ാം ഡിസ്ട്രിക്ടില്‍ നിന്ന് സ്റ്റേറ്റ് റപ്രസെന്റേറ്റീവായി മല്‍സരിക്കുന്ന റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥി കെവില്‍ ഓലിക്കലിന്റെ ഫണ്ട് റെയ്‌സിങ് ഡിന്നര്‍ വരുന്ന ഡിസംബര്‍ 8-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിമുതല്‍ 8 വരെ ഡസ്‌പ്ലെയ്‌സിലെ 1800 ഇ ഓക്ടന്‍ സ്ട്രീറ്റില്‍ സംഘടിപ്പിച്ചിരിക്കുന്നു. ഇല്ലിനോയി മലയാളി കമ്മ്യൂണിറ്റി നേതാക്കളായ ടോമി മേത്തിപ്പാറ, ജെയ്ബു മാത്യു, ജോജോ ഓലിക്കല്‍, സന്തോഷ് കുര്യന്‍, ജോസ് മണക്കാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

പ്രമുഖ റിപ്പബ്‌ളിക്കനും പൊതുപ്രവര്‍ത്തകനുമായ ജോയി ഓലിക്കലിന്റെ അനന്തരവനാണ് കെവിന്‍ ഓലിക്കല്‍. സ്റ്റേറ്റ് തലത്തിലുള്ള ജോലി നേടിക്കൊടുക്കുന്നതുള്‍പ്പെടെ ഇല്ലിനോയി മലയാളികള്‍ക്ക് വിവിധ തരത്തിലുള്ള സഹായങ്ങള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് ജോയി ഓലിക്കല്‍. കെവിന്റെ പിതാവ് ജോജോ ഓലിക്കല്‍ സ്റ്റേറ്റ് ഓഫീസിലെ ഉദ്യോഗസ്ഥനാണ്. 

പീറ്റര്‍ മാത്യു, സണ്ണി വള്ളിക്കളം, ജോഷി വള്ളിക്കളം, മനോജ് അച്ചേട്ട്, സാബു അച്ചേട്ട്, മറിയാമ്മ പിള്ള, ടോം കാലായില്‍, ഷാജന്‍ കുര്യാക്കോസ്, ബെന്നി വാച്ചാച്ചിറ, ജെന്നി ഓലിക്കല്‍, പ്രവീണ്‍ തോമസ്, പ്രദീപ് തോമസ്, റിന്‍സി കുര്യന്‍, ജോണ്‍ മാത്യു, ബിജു കിഴക്കേക്കുറ്റ്, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫിലിപ്പ് പൗവത്തില്‍, ജോസ് ചാമക്കാല, ആന്‍ഡ്രു തോമസ്, തോമസ് പുത്തേട്ട്, ടോം നെല്ലാമറ്റം, ജോര്‍ജ് നെല്ലാമറ്റം, ടോമി നെല്ലാമറ്റം, സിറിയക്ക് കൂവക്കാട്ട്, ബിജി മാണി, ബിജു പൂത്തുറയില്‍, ബിനു പൂത്തുറയില്‍, ബിനോയി പൂത്തുറയില്‍, സജി എടാട്ട്, ബിജി എടാട്ട് എന്നിവരാണ് ഹോസ്റ്റ് കമ്മിറ്റി അംഗങ്ങള്‍.

സേപോണ്‍സര്‍: $ 5,800, ചെയര്‍: 1,000, ഹോസ്റ്റ്: $ 250, ടിക്കറ്റ്: $ 100 എന്നിങ്ങനെയാണ് നിരക്ക്. (Checks Payable to Friends of Kevin Olickal). Web: www.elections.il.gov

കെവിന്‍ ഓലിക്കലിന്റെ ഫണ്ട് റെയ്‌സിങ് ഡിന്നര്‍ ഡിസംബര്‍ 8ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക