Image

ആകര്‍ഷണം അഥവാ സ്‌നേഹം-(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 16 November, 2019
ആകര്‍ഷണം അഥവാ സ്‌നേഹം-(കവിത: ഡോ.ഈ.എം.പൂമൊട്ടില്‍)
ആകാശ ഗോളങ്ങള്‍ വീഴാതെയോരോരോ
സ്ഥാനങ്ങളില്‍ ചലിക്കുന്നതില്‍ കാരണം
ആകര്‍ഷണത്തില്‍ ബലമെന്നൊരാ സത്യം
ശാസ്ത്രീയ ജ്ഞാനമുള്ളോര്‍  ഗ്രഹിക്കുന്നു!

പരമാണു തന്നിലെ മൂല വസ്തുക്കളാം.
പ്രോട്ടോണ്‍, ഇലക്ട്രോണ്‍ ന്യൂട്രോണിനെയും
ആകര്‍ഷണം ചേര്‍ത്തു നിര്‍ത്തുന്നുവെന്നതും
അറിയുന്നു ശാസ്്ത്രവിദ്യാര്‍ത്ഥികള്‍ പോലും!

സത്യമാമീ പ്രതിഭാസങ്ങളില്‍ പൊരുള്‍
നിത്യവും ജീവിതത്തില്‍ പകര്‍ത്തീടുവാന്‍
മര്‍ത്തയരാം നാം ഓര്‍ത്തു വയ്ക്കണം ചിന്തയില്‍
മറ്റൊരു നിസ്തുല്യമാം പ്രഭാവം!

ഹൃദങ്ങളില്‍ നിറയുന്നനുഭൂതിയാം
മൃദുല വികാരമിതെന്നറിയേണം!
ദീര്‍നാളീ പ്രപഞ്ചം നിലനില്‍ക്കുവാന്‍
തീരാത്തൊരാകര്‍ഷണം വേണമെന്നപോല്‍
മാനവ സൗഹൃദ ബന്ധങ്ങള്‍ക്കുള്ളിലും
മാറത്തൊരാബലം എന്നും ആവശ്യമാം,
നിത്യമാം ശാന്തിതന്‍ മാര്‍ഗ്ഗമാമീ ബലം
നിസ്വാര്‍ത്ഥ ഭാവമാം സ്‌നേഹമതല്ലയോ!!


Join WhatsApp News
വിദ്യാധരൻ 2019-11-16 23:28:54
"ബ്രഹ്മം തൊട്ടണുജീവിയല്ല പരമാ-
     ണുക്കൾക്കുമുൾക്കാമ്പതിൽ 
ച്ചെമ്മേ നില്പതഖണ്ഡമായ് വിലസിടു-
     ന്നാ സ്നേഹമല്ലോ സഖേ !
അമ്മാഹാത്മ്യമതോർത്തു നീയത്തുകൾതൻ 
      പാദാരവിന്ദങ്ങളിൽ 
സമ്മോദേന സമർച്ച ചെയ്ക മനതാ -
       രും ദേഹിയും ദേഹവും"  (ഒരെഴുത്ത് -ആശാൻ )
amerikkan mollakka 2019-11-17 16:35:09
അസ്സലാമു അലൈക്കും സാഹിബ്. ഇങ്ങള് 
എപ്പോഴും ഒരു സ്നേഹദൂതനാണ്. അല്ലാഹുവിന്റെ 
കാരുണ്യം ഇങ്ങളിലുണ്ട്.സ്നേഹത്തെക്കുറിച്ച് 
ഇനിയും എയ്‌തുക.ഞമ്മക് ഇങ്ങടെ കബിതകൾ 
പെരുത്ത് ഇസ്റ്റാണ് . പടച്ചോന്റെ കൃപ 
ഉണ്ടാകട്ടെ. 
Easow Mathew 2019-11-18 11:20:09
Thank you, Sri Vidyadharan and Sri American Mollakka for the encouraging response on the poem. Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക