Image

വിദ്യാര്‍ത്ഥിയുടെ കഴുത്തറുക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍; പ്രതി കോവളത്ത് വിദേശ വനിതയെ കൊന്ന കേസിലെ പ്രതിയുടെ സഹോദരന്‍

Published on 16 November, 2019
വിദ്യാര്‍ത്ഥിയുടെ കഴുത്തറുക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍; പ്രതി കോവളത്ത് വിദേശ വനിതയെ കൊന്ന കേസിലെ പ്രതിയുടെ സഹോദരന്‍


തിരുവനന്തപുരം : തിരുവല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടയായ തിരുവല്ലം പനത്തുറ സ്വദേശി ഹരിയാണ് പിടിയിലായത്. കോവളത്ത് വിദേശ വനിതയെ കൊന്ന കേസിലെ പ്രതിയുടെ സഹോദരനാണ് ഇയാള്‍.

ഞായറാഴ്ചയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ഇയാള്‍ കഴുത്തില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും പോലീസ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക