Image

നടന്‍ ജോയ് മാത്യുവിന്റെ അമ്മ എസ്തര്‍ മാത്യു അന്തരിച്ചു

Published on 16 November, 2019
നടന്‍ ജോയ് മാത്യുവിന്റെ അമ്മ എസ്തര്‍ മാത്യു അന്തരിച്ചു

കോഴിക്കോട്: നടന്‍ ജോയ് മാത്യുവിന്റെ അമ്മ പട്ടാമ്പി പനയ്ക്കല്‍എസ്തര്‍ മാത്യു (91) അന്തരിച്ചു. പരേതനായ പുലിക്കോട്ടില്‍ പി.വി മാത്യുവിന്റെ ഭാര്യയാണ്. സിവില്‍ സ്‌റ്റേഷന്‍ മാതൃബന്ധു വിദ്യാശാല എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപികയായിരുന്നു എസ്തര്‍. ശവസംസ്‌കാരം ഞയറാഴ്ച വൈകിട്ട് മൂന്നിന് വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍ നടത്തും

മറ്റു മക്കള്‍: എമി മാത്യു(റിട്ട.പ്രൊഫസര്‍, ഗവ.മടപ്പള്ളി കോളേജ്), സ്വീറ്റി മാത്യു(ലൈബ്രേറിയന്‍ എന്‍.ഐ.ടി), ജോണ്‍സ് മാത്യു(ചലചിത്രകാരന്‍, ശില്പി),കുര്യന്‍സ് മാത്യു(ബിസിനസ്). മരുമക്കള്‍: പാപ്പുട്ടി(റിട്ട.പ്രൊഫസര്‍ ഗവ.മടപ്പള്ളി കോളേജ്), സരിത തോമസ്, ഡോ.വി.വി അലക്‌സാണ്ടര്‍, ഓമന സാമുവല്‍. 

സഹോദരങ്ങള്‍: പി.എം ചെറിയാന്‍, പരേതനായ സൂസന്ന, കുഞ്ഞാമ്മ, കുര്യന്‍, ചിന്നമ്മ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക