Image

വനിതാ പ്രവര്‍ത്തകയ്ക്ക് അശ്ലീല വിഡിയോ അയച്ച സംഭവത്തില്‍ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

Published on 16 November, 2019
വനിതാ പ്രവര്‍ത്തകയ്ക്ക് അശ്ലീല വിഡിയോ അയച്ച സംഭവത്തില്‍ സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍
പയ്യോളി: വനിതാ പ്രവര്‍ത്തകയ്ക്ക് നിരന്തരം അശ്ലീല വിഡിയോ ദൃശ്യങ്ങള്‍ അയച്ച സംഭവത്തില്‍ സിപിഎം നേതാവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവും അര്‍ബന്‍ ബങ്ക് ഡയറക്ടറുമായ സി.സുരേഷ് ബാബുവിനെയാണു പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ഏരിയ കമ്മിറ്റി അംഗത്വത്തില്‍ നിന്നും 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

അശ്ലീല വിഡിയോ അയയ്ക്കുന്നത് വനിത പ്രവര്‍ത്തക വിലക്കിയിട്ടും ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഏരിയാ കമ്മിറ്റിക്കു പരാതി നല്‍കുകയായിരുന്നു. പാര്‍ട്ടി നിയോഗിച്ച വനിതാ നേതാവ് ഉള്‍പ്പെടെയുള്ള മൂന്നംഗ സമിതി സംഭവം അന്വേഷിച്ച്, സുരേഷ് ബാബുവിനെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു. തുടര്‍ന്നാണു സസ്‌പെന്‍ഷന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക