Image

വിവാഹേതര ബന്ധം: ഭര്‍ത്താവിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

Published on 16 November, 2019
വിവാഹേതര ബന്ധം: ഭര്‍ത്താവിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍
പൂനെ : കൂടത്തായി കൊലപാതക പരമ്പരയ്ക്ക് സമാനമായി മറ്റൊരു കൊലപാതകം. സൈനികനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഭാര്യയുടെ വിവാഹേതര ബന്ധം സൈനികന്‍ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

38കാരനായ സഞ്ജയ് ബോസലെയുടെ മൃതദേഹം അഞ്ചുദിവസം മുന്‍പ് ബംഗളൂരു പൂനെ ഹൈവേയില്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ശീതളും കാമുകന്‍ യോഗേഷ് കദവും ഇയാളുടെ രണ്ടു കൂട്ടാളികളും പിടിയിലായത്. നവംബര്‍ ഏഴിന് വീട്ടിലെത്തിയ ബോസലെയ്ക്ക് ശീതള്‍ സയനൈഡ് കലര്‍ത്തിയ വെളളം നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാമുകനുമായുളള ബന്ധം സൈനികന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ കൊല്ലാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കൊല നടത്തിയശേഷം മൃതദേഹം കാറില്‍ കയറ്റി ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.മൃതദേഹത്തിന്റെ അരികില്‍ നിന്ന് ലഭിച്ച മൊബൈല്‍ഫോണാണ് കേസില്‍ വഴിത്തിരിവായത്. ഫോണിലേക്ക് വന്ന കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലയ്ക്ക് പിന്നിലെ കാരണം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു. ശീതളിന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ബോസലെ കൊലപ്പെട്ട അന്ന് രാത്രി കാമുകന്‍ യോഗേഷിന് ശീതള്‍ മെസേജ് അയച്ചതായി പൊലീസ് കണ്ടെത്തി. ഇക്കാര്യം ചോദ്യം ചെയ്യലില്‍ ശീതള്‍ സമ്മതിച്ചു.

രണ്ടുവര്‍ഷമായി ശീതളും യോഗേഷും പ്രണയത്തിലായിരുന്നു. ഇത് കണ്ടെത്തിയ സൈനികന്‍ ഭാര്യയെ ചോദ്യം ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക