Image

സൗത്ത് ഏഷ്യന്‍ റിപ്പബ്ലിക്കന്‍ കൊയലേഷന്‍ ട്രംമ്പിന് പിന്തുണ പ്രഖ്യാപിച്ചു

പി പി ചെറിയാന്‍ Published on 19 November, 2019
സൗത്ത് ഏഷ്യന്‍ റിപ്പബ്ലിക്കന്‍ കൊയലേഷന്‍ ട്രംമ്പിന് പിന്തുണ പ്രഖ്യാപിച്ചു
ന്യൂജേഴ്‌സി: 2018 ല്‍ രൂപീകരിച്ച സൗത്ത് ഏഷ്യന്‍ റിപ്പബ്ലിക്കന്‍ കൊയലേഷന്‍ 2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംമ്പിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി സ്ഥാപക ചെയര്‍മാന്‍ ഹേമന്ദ് ബട്ട് അറിയിച്ചു.

ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ ചേര്‍ന്ന സംഘടനയുടെ യോഗമാണ് ഐക്യകണ്‌ഠേന ട്രംമ്പിന്റെ വിജയത്തിന് വേണ്ടി രമഗത്തിറങ്ങുവാന്‍ തീരുമാനിച്ചത്. ട്രംമ്പ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ന്യൂജേഴ്‌സിയില്‍ നിന്നുള്ള പ്രമുഖ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പ്രസംഗിച്ചു.

ന്യൂജേഴ്‌സി, ന്യൂയോര്‍ക്കില്‍ നിന്നുള്ള നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. 'അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ മൂവ്‌മെന്റ്' 2020 ലും സജ്ജീവമായി നിലനില്‍ക്കുമെന്നും, ഈ ലക്ഷ്യം നിറവേറ്റുന്നതിന് സഹകരണം നല്‍കുമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ട്രംമ്പിന്റെ വിജയം ഈ സാഹചര്യത്തില്‍ അനിവാര്യമാണെന്നും, ലോകരാഷ്ട്രങ്ങളുടെ നെറുകയില്‍ അമേരിക്ക എത്തണമെങ്കില്‍ ട്രംമ്പിന്റെ നിലപാടുകള്‍ നിര്‍ണായകമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കൊവലേഷന്‍ ഫേയ്‌സ്ബുക്ക് പേജില്‍ പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
സൗത്ത് ഏഷ്യന്‍ റിപ്പബ്ലിക്കന്‍ കൊയലേഷന്‍ ട്രംമ്പിന് പിന്തുണ പ്രഖ്യാപിച്ചു
Join WhatsApp News
trumpers america 2019-11-21 08:54:18
This is our country not yours...be f***@ careful, because there's a lot of crazy Americans in this world, and I'm one of them."Who is this Hocus Pocus-lookin' racist, screaming at little kids in a Chik-Fil-A ball pit for speaking Arabic?
there are ignorant malayalees who still support the racist trumpers
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക