Image

ചിക്കാഗോയില്‍ കൊലചെയ്യപ്പെട്ട റൂത്ത് ജോര്‍ജ്ജിന്റെ കൊല്ലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയുടെ മേല്‍ കൊലക്കുറ്റം ചുമത്തും.

അനില്‍ മറ്റത്തികുന്നേല്‍ Published on 26 November, 2019
ചിക്കാഗോയില്‍ കൊലചെയ്യപ്പെട്ട റൂത്ത് ജോര്‍ജ്ജിന്റെ കൊല്ലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയുടെ മേല്‍ കൊലക്കുറ്റം ചുമത്തും.
ചിക്കാഗോ: ചിക്കാഗോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി ക്യാമ്പസ്സില്‍ വച്ച് കൊയലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ 19 വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ ഉള്ള ഡൊണാള്‍ഡ് തുര്‍മാന്‍ എന്ന 26 വയസ്സുകാരനെതിരെ കൊലക്കുറ്റവും ലംഗികാതിക്രമത്തിനും കേസെടുക്കും. 2016 ല്‍ നടന്ന മോക്ഷണവുമായി ബന്ധപ്പെട്ട് 6 വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലായിരുന്ന വ്യക്തിയാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ള തുര്‍മാന്‍ എന്ന് അധികൃതര്‍ വ്യക്തമാക്കി. പരോളില്‍ പുറത്തിറങ്ങിയപ്പോഴാണ് ഈ കൊലപാതകം നടത്തിയത് എന്നും കൊലപാതകം നടത്തിയതായി അദ്ദേഹം സമ്മതിച്ചു എന്നും കേസുമായി ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി വൈകി ലൈബ്രറിയില്‍ നിന്ന് വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്ന ഗാരേജിലേക്ക് പോയ റൂത്തിനെ പിന്തുടര്‍ന്നെത്തിയാണ് കൊലപാതകം നടത്തിയിട്ടുള്ളത് എന്ന് സെക്യൂരിറ്റി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ റൂത്ത് വീടുമായി ബന്ധപ്പെട്ടിട്ടില്ലെന്നു ശനിയാഴ്ച രാവിലെ 11 മണിക്കു റൂത്തിന്റെ കുടുംബം യൂണിവേഴ്‌സിറ്റി പോലീസിനെ അറിയിക്കുകയും  ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റൂത്തിന്റെ ഫോണ്‍ കാമ്പസിലെ ഒരു പാര്‍ക്കിംഗ് ലോട്ടില്‍ ഉള്ളതായി മനസ്സിലാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് ക്യാംപസിലെ പാര്‍ക്കിങ് ഗാരേജിലെ കാറിന്റെ പിന്‍സീറ്റില്‍ റൂത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.



ചിക്കാഗോയില്‍ കൊലചെയ്യപ്പെട്ട റൂത്ത് ജോര്‍ജ്ജിന്റെ കൊല്ലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയുടെ മേല്‍ കൊലക്കുറ്റം ചുമത്തും.ചിക്കാഗോയില്‍ കൊലചെയ്യപ്പെട്ട റൂത്ത് ജോര്‍ജ്ജിന്റെ കൊല്ലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയുടെ മേല്‍ കൊലക്കുറ്റം ചുമത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക