Image

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക (ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 27 November, 2019
മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക (ജി. പുത്തന്‍കുരിശ്)
മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കുക ( ജി. പുത്തന്‍കുരിശ്

ആഘോഷങ്ങളുടെ ദിവസങ്ങള്‍ എത്തികഴിഞ്ഞു. അതോടൊപ്പം മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണവും.

രക്തത്തിലെ മദ്യ അളവിന് മാറ്റം വരുത്താമോ എന്ന് ആരായുകയാണ് ദേശീയ ഗതാഗത സുരക്ഷിത വിഭാഗം. ഇപ്പോഴത്തെ പരിധിയനുസരിച്ച് രക്തത്തിലെ മദ്യത്തിന്റെ അളവ് ദശാംശം പൂജ്യം എട്ടാണ്.

അതായത് രണ്ട് ബിയര്‍, രണ്ട് ഗ്ലാസ് വൈന്‍, രണ്ട് ഷോട്ട് ഓണ്‍ ദി റോക്ക് തുടങ്ങിയ പല മദ്യങ്ങളും ബോധത്തെ ക്ഷയിപ്പിക്കാന്‍ പോരുന്നവയും അത് ഉപയോഗിച്ചതിന് ശേഷം വാഹനം ഓടിച്ചാല്‍ അപകടത്തിന് സാദ്ധ്യത ഉണ്ടാകാവുന്നതുമാണ്. ഇപ്പോഴുള്ള അളവിനെ കുറച്ച് പൂജ്യം ദശാംശം അഞ്ചിലേക്ക് കൊണ്ടുവരാനാണ് അമേരിക്കയിലെ ദേശീയ ഗതാഗത സുരക്ഷിത വിഭാഗം കഠിന ശ്രമം നടത്തുന്നത്. അതിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ മുപ്പത് വര്‍ഷത്തില്‍ ഏകദേശം 440,000 പേരാണ് മദ്യപിച്ച് വാഹനം ഓടിച്ചവരാല്‍ റോഡപകടങ്ങളില്‍ ഈ രാജ്യത്ത് കൊല്ലപ്പെട്ടത്. അടുത്ത മുപ്പത് വര്‍ഷങ്ങളില്‍ ഈ രാജ്യത്ത് എത്രപേരുകൂടി ജീവന്‍ ഒടുക്കേണ്ടതായി വരും എന്ന ചോദ്യം ഒരു പേടി സ്വപ്നമായി മുന്നില്‍ നില്ക്കുമ്പോളാണ്, കര്‍ക്കശമായ നിയന്ത്രണങ്ങളിലൂടെ മരണ സംഖ്യ കുറയ്ക്കാമോയെന്ന് ദേശീയ ഗതാഗത സുരക്ഷിത വിഭാഗം ശ്രമം നടത്തുന്നത്.

മദ്യപാനവുമായി ബന്ധപ്പെട്ട റോഡപകടങ്ങളില്‍ മരിക്കുന്നവരില്‍ ഒരു നല്ല ശതമാനവും നിരപരാധികളാണന്നുള്ളതാണ് ഇതിലെ ദുഃഖകരമായ മറ്റൊരു സത്യം. രക്തത്തിലെ മദ്യത്തിന്റെ അളവ് ദശാംശം പൂജ്യം എട്ടില്‍ നിന്ന് ദശാംശം പൂജ്യം അഞ്ചിലേക്ക് കൊണ്ടുവരുമ്പോള്‍ കുറഞ്ഞത് അഞ്ഞൂറ് തുടങ്ങി എണ്ണൂറ് വരെ ജീവനെ രക്ഷിക്കാന്‍ കഴിയും. ഇത് വളരെ നിര്‍ണ്ണായകമായ ഒരു കാല്‍വെയ്പ്പായിരിക്കുമെന്നാണ് ദേശീയ ഗതാഗത സുരക്ഷാ വിഭാഗത്തിന്റെ മേധാവിയായ ഡെബി ഹഴ്‌സ്മാന്‍ പറയുന്നത്.

വാഹനം ഓടിക്കാന്‍ നല്‍കിയിരിക്കുന്ന അവകാശത്തിന്റെ ഏറ്റവും വലിയ നിയമ ലംഘനമാണ് മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കുകയെന്നത്. മദ്യപിച്ച് വണ്ടിയോടിക്കുന്ന ഒരാള്‍ക്ക് ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കാതെ വരുന്നു. അതോടൊപ്പം പ്രതിപതനവും (റിഫളക്‌സും) നഷ്ടപ്പെടുന്നു.

കണക്കുകള്‍ വെളിപ്പെടുത്തുന്നത് മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടത്തിലൂടെ ഒരോ നാല്പത് മിനിറ്റിലും ഒരു വ്യക്തിവച്ച് മരിക്കുന്നു എന്നാണ്. അപകടം പിടിച്ച ഈ ദുരന്തത്തെ തടയാനുള്ള മൂന്നു മാര്‍ഗ്ഗങ്ങളായ, കര്‍ക്കശമായ നിയമത്തിന്റെ നടപ്പാക്കലും ശിക്ഷയും, ബോധവല്‍ക്കരണം, നിയന്ത്രണത്തിന്റേയും ഭാഗമായിട്ടാണ് ദേശീയ ഗതാഗത സുരക്ഷിത വിഭാഗത്തിന്റെ രക്തത്തിലെ മദ്യത്തിന്റെ അളവ് ദശാംശം വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങള്‍.

മദ്യപിച്ച് വാഹനം ഓടിയ്ക്കാതിരിക്കാനായി ഒരോ പൗരനും ശ്രമം നടത്തുമ്പോള്‍, ഒരു മിനിറ്റില്‍ ഒരാള്‍ വച്ച് എന്ന കണക്കില്‍ ഒരു ജീവനെ രക്ഷിക്കാന്‍ കഴിയും. അതോടൊപ്പം ഒരു കുടുംബത്തേയും. അതിനായി ഒരു വ്യക്തിക്ക് ചെയ്യാവുന്ന പല കാര്യങ്ങളില്‍ ചിലത് നിര്‍ദ്ദേശിക്കുന്നു.

മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി മദ്യപിക്കാതിരിക്കുക, സാമൂഹ്യ വിരുന്നുകളില്‍ എല്ലാവരും മദ്യം കഴിക്കുന്നു അത്‌കൊണ്ട് താനും കഴിക്കണമെന്ന തെറ്റുധാരണകള്‍ക്ക് വിധേയപ്പെടാതിരിക്കുക. ആഹാരം കഴിക്കാതെ മദ്യപിക്കാതാരിക്കുക. ആഹാരമില്ലാതെ മദ്യം കഴിച്ചാല്‍ മദ്യത്തിന്റെ പ്രവര്‍ത്തനം വളരെ പെട്ടന്നായിരിക്കും.

മത്സരിച്ചുള്ള മദ്യപാനം ഒഴിവാക്കുക. പല പാര്‍ട്ടികളിലും മദ്യപിക്കാതെ നില്ക്കുന്ന ഒരു വ്യക്തി പലപ്പോഴും പലതരത്തിലും വെല്ലുവിളിക്കപ്പെടുന്നു. മദ്യമെന്ന് തോന്നിക്കുന്ന മദ്യമല്ലാത്ത പല പാനീയങ്ങളും ഇന്ന് ലഭ്യമാണ്. അതില്‍ ഒന്ന് രണ്ട് ഐസ് ക്യൂബ്‌സ് ഇട്ട് പല മദ്യപാനികളേയും തെറ്റ്ധരിപ്പിക്കാന്‍ കഴിയും.

മദ്യം തുടര്‍ച്ചയായി കഴിക്കാതെ മറ്റ് ലഹരിയില്ലാത്ത പാനീയങ്ങള്‍ ഇടയ്ക്ക് കഴിക്കുക. ഇത് മദ്യത്തിന്റെ വീര്യത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു. കുടിയ്ക്കുന്ന മദ്യം എത്രയെന്ന് അറിഞ്ഞിരിക്കുക. ഒരു സ്ഥലത്ത് കുത്തിയിരുന്നു മദ്യം കഴിക്കാതിരിക്കുക. ഉത്തരവാദിത്വത്തോടെ നടത്തുന്ന പാര്‍ട്ടികളും മദ്യസല്‍ക്കാരവും ഒരിക്കലും പിന്നീട് ദുഃഖത്തിന് കാരണമാകുകയില്ല.

മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് മൂന്ന് പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെടുന്ന ഗ്രീന്‍ കാര്‍ഡുകാരെ നാടു കടത്താനുള്ള നിയമനിര്‍മ്മാണ ശ്രമങ്ങളും അണിയറയില്‍ ഒരുങ്ങുന്നു എന്നതും ഓര്‍ത്ത് വയ്ക്കുക.

ഒരു കാറിനെ അസംബള്‍ ചെയ്യാന്‍ ഏകദേശം എണ്ണായിരത്തിലേറെ നട്ടുകള്‍ ഉപയോഗിക്കണം. പക്ഷെ അതിനെ ഇടിച്ച് നശിപ്പിക്കാന്‍ മദ്യപിച്ച ഒരു നട്ട് മതി. (അജ്ഞാതന്‍) 
Join WhatsApp News
Thomas kannadan 2019-11-27 11:57:02
it  is meaningful  ,educative ,good advice  helpful for every one  .
Jack Daniel 2019-11-27 14:13:37
I like Jack Daniel but I never drink and drive.   I believe in saving innocent life
സലീം അറക്കൽ 2019-11-27 16:51:33
ഈ ആഘോഷവേളയിൽ എല്ലാവരും പ്രത്യകിച്ചും കൂടുതൽ മദ്യപിക്കുന്നവർ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒന്നാണിത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക