Image

നവയുഗം 'ശിശിരോത്സവം2019' നവംബര്‍ 29 വെള്ളിയാഴ്ച ദമ്മാമില്‍

Published on 27 November, 2019
നവയുഗം  'ശിശിരോത്സവം2019' നവംബര്‍ 29 വെള്ളിയാഴ്ച ദമ്മാമില്‍
ദമ്മാം: നവയുഗം  സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി, കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്കായി ഒരുക്കുന്ന  'ശിശിരോത്സവം2019', നവംബര്‍ 29 വെള്ളിയാഴ്ച ദമ്മാമില്‍ ആഘോഷപൂര്‍വ്വം അരങ്ങേറും.

ദമ്മാം ഫൈസലിയയിലെ പാരീസ് പാര്‍ട്ടി ഹാളില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ അരങ്ങേറുന്ന ശിശിരോത്സവത്തില്‍ പ്രവാസികള്‍ക്കായി വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

സ്‌ക്കൂള്‍ കുട്ടികള്‍ക്കായുള്ള ക്വിസ്, ചിത്രരചന മത്സരങ്ങളും, വനിതകള്‍ക്കായുള്ള നല്ല പായസം, മൈലാഞ്ചി മത്സരങ്ങളും രണ്ടര മണി മുതല്‍ ആരംഭിയ്ക്കും. വിജയികള്‍ക്ക് സ്വര്‍ണ്ണ നാണയങ്ങളും ട്രോഫികളും  ഉള്‍പ്പെടെ ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
തുടര്‍ന്ന് നാല് മണിയോടെ പ്രവാസി കലാകാരന്മാരുടെ സംഗീത, നൃത്ത, ഹാസ്യ, അഭിനയ കലാപ്രകടനങ്ങള്‍ അടങ്ങിയ കലാസന്ധ്യ ആരംഭിയ്ക്കും. കിഴക്കന്‍ പ്രവിശ്യയിലെ നൂറോളം കലാകാരന്മാര്‍ ശിശിരോത്സവ വേദിയില്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിയ്ക്കും.  വൈകുന്നേരം ആറര മണിയോടെ,  സൗദി അറേബ്യയിലെ സാമൂഹിക, സാംസ്‌ക്കാരിക, ജീവകാരുണ്യ, സാഹിത്യ, കല, മാധ്യമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌ക്കാരിക സദസ്സ്, പുരസ്‌ക്കാര വിതരണം, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിയ്ക്കല്‍ എന്നിവ ആരംഭിയ്ക്കും. മുന്‍ എം.എല്‍.എ യും കേരളരാഷ്ട്രീയത്തിലെ ജനപ്രിയ നേതാക്കളിലൊരാളുമായ സത്യന്‍ മൊകേരി പരിപാടി ഉത്ഘാടനം ചെയ്യും.  

ഉച്ചയ്ക്ക് മുതല്‍ തന്നെ ഫുഡ് ഫെസ്റ്റിവല്‍, പ്രവാസി ചിത്രകാരുടെ ചിത്രപ്രദര്‍ശനം, പ്രവാസി എഴുത്തുകാരുടെ പുസ്തകപ്രദര്‍ശനവും വില്പനയും, മെഡിക്കല്‍ ക്യാമ്പ് എന്നിവ അരങ്ങേറും. അതോടൊപ്പം പ്രവാസികള്‍ക്ക് നോര്‍ക്ക, പ്രവാസി ക്ഷേമനിധി, പ്രവാസി പുനഃരധിവാസം എന്നിവയുമായി ബന്ധപ്പെട്ട വിവിധങ്ങളായ സേവനങ്ങളും നവയുഗം ലഭ്യമാക്കും.
 
പ്രവാസലോകത്തില്‍ ശിശിരത്തിന്റെ വര്‍ണ്ണങ്ങള്‍ വിതറുന്ന, പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരിയ്ക്കലും മറക്കാനാകാത്ത വിസ്മയസായാഹ്നം സമ്മാനിയ്ക്കുന്ന ആഘോഷപരിപാടിയായി 'ശിശിരോത്സവം2019' മാറ്റുവാനുള്ള എല്ലാ തയ്യാറെടുപ്പും പൂര്‍ത്തിയായി. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും ശിശിരോത്സവത്തിലേയ്ക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി, സംഘാടക സമിതി ചെയര്‍മാന്‍ ജമാല്‍ വില്യാപ്പള്ളിയും, ജനറല്‍ കണ്‍വീനര്‍ ഷാജി മതിലകവും പത്രകുറിപ്പില്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0509429686, 0532657010, 0537521890, 0538744965 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

നവയുഗം  'ശിശിരോത്സവം2019' നവംബര്‍ 29 വെള്ളിയാഴ്ച ദമ്മാമില്‍ നവയുഗം  'ശിശിരോത്സവം2019' നവംബര്‍ 29 വെള്ളിയാഴ്ച ദമ്മാമില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക