Image

പാഴ്മുറംകൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുന്നവര്‍...(അനില്‍ പുത്തന്‍ചിറ)

Published on 28 November, 2019
പാഴ്മുറംകൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുന്നവര്‍...(അനില്‍ പുത്തന്‍ചിറ)

നേര്‍ക്കുനേര്‍ യുദ്ധം ചെയ്യാന്‍ വരുന്ന ശത്രുവിന്റെ പകുതി ശക്തി കൂടി തനിക്ക്  ഭിക്കാനുള്ള അത്ഭുത വരം ലഭിച്ച ബാലിയുടെ പുനര്‍ജന്മം... രാമായണത്തിലെ ആ കഥാപാത്രത്തിന്റെ മനുഷ്യാവതാരമാണ് അമേരിക്കന്‍ പ്രസിഡന്റ ട്രംപ്!

അദ്ദേഹം ഭരണത്തില്‍ കയറിയ അന്നുതൊട്ട് കേള്‍ക്കുന്നതാണ് ഇംപീച്ച്മെന്റ് എതിരാളികള്‍ എത്രയെത്ര കഥകള്‍ മെനഞ്ഞു, ഒന്നും തന്നെ പച്ച പിടിച്ചില്ലെന്ന് മാത്രമല്ല, ഒരാരോപണത്തിനും സോപ്പു കുമിളയുടെ ആയുസ്പോലുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. റഷ്യക്കാരുടെ ഗൂഢാലോചന കഥകള്‍, നീലചിത്ര നായികയുടെ ഭീഷണിപ്പെടുത്തലുകള്‍, അമേരിക്കന്‍ പ്രസിഡന്റ് ആവാന്‍ കരുക്കള്‍ നീക്കിയിട്ട്, ഇപ്പോള്‍ വീട്ടിലാണോ ജയിലിലാണോ എന്ന്പോലും ജനങ്ങള്‍ അനേഷിക്കാത്ത ചില വക്കീലുകള്‍...

അമേരിക്ക പോലെയൊരു രാജ്യത്തു വന്ന് സുഖമായി ജീവിക്കാനും, തങ്ങള്‍ക്ക്  ഭിച്ച വരദാനങ്ങളെ ഓര്‍ത്തു മനസ്സിലെങ്കിലും നന്ദി പറയുകയും ചെയ്യേണ്ട ഈ ദിനത്തില്‍, പ്രസിഡന്റ ്ട്രംപിന്റെ അപദാനങ്ങള്‍ വാഴ്ത്തി പാടിയില്ലെങ്കില്‍ പോലും, അമേരിക്കന്‍ മലയാളികള്‍ അദ്ദേഹത്തെ എന്തിനായി എതിര്‍ക്കുന്നു എന്നത് ഹാര്‍വാര്‍ഡ ് പോലെയുള്ള യൂണിവേഴ്സിറ്റികള്‍ പഠന വിഷയമാക്കേണ്ട ഒരു സംഗതിയാണ്

വളരെ ലളിതമായി പറഞ്ഞാല്‍, ജോലി ചെയ്യുന്ന എല്ലാവരും തന്നെ അവനവനോട് ചോദിക്കേണ്ട ഒരു കാര്യം, നിങ്ങളില്‍ എത്ര പേര്‍ നിങ്ങളെക്കാള്‍ കുറവ് പണമുള്ള ഒരാളുടെ കീഴില്‍ ജോലി ചെയ്തിട്ടുണ്ട് എന്നതാണ്. അങ്ങനെ ഒരു സംഗതി ഉണ്ടാകാനുള്ള സാധ്യത തുലോം വിരളം. അതു കൊണ്ടു തന്നെ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിനു തുല്യമാണ്, ജോലി തരുന്നവരെ പാപ്പരാക്കാനുള്ള നിയമങ്ങള്‍! അതേ കാരണം കൊണ്ടു തന്നെയാണ് വ്യാപാരങ്ങളേയും വ്യവസായങ്ങളേയും തകര്‍ക്കാന്‍ ഒബാമ കെയര്‍ പോലുള്ള നിയമങ്ങള്‍ കൊണ്ടു വന്നപ്പോള്‍, തെറ്റായ നയങ്ങളെ എതിര്‍ക്കാന്‍ ട്രംപ് കിണഞ്ഞു പരിശ്രമിക്കുന്നത്.

ലോകത്തെ വിറപ്പിച്ചിരുന്ന തീവ്രവാദികളെ അവരുടെ കോട്ടയില്‍ പോയി നേരിട്ട്, അവരെ കാലപുരിക്കയക്കാന്‍ അമേരിക്കന്‍ സേനയുടെ അമരക്കാരന് കഴിഞ്ഞപ്പോള്‍, കൈയ്യടിച്ചത് അമേരിക്ക മാത്രമല്ല ലോകം മുഴുവന്‍ ഒരുമിച്ചായിരുന്നു! അതേപോലൊരു നീക്കമാണ് മെക്സിക്കന്‍ ഡ്രഗ് മാഫിയക്കെതിരെയും അണിയറയില്‍ ഒരുങ്ങുന്നത്.

മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തില്‍ മയങ്ങിയ ചില മറുനാടന്‍ മലയാളികള്‍, 2020 ല്‍ ട്രംപിന ്പ്രബലനായ എതിരാളികള്‍ ഇല്ലാ എന്ന വാസ്തവം ഇനിയും മനസിലാക്കിയിട്ടില്ല. 'ഉപ്പുമാങ്ങേടെ അണ്ടി'യെന്ന് പറഞ്ഞാല്‍, 'അപ്പുമാമേടെ കുണ്ടി'യെന്ന് കേള്‍ക്കുകയും, പത്തുനിമിഷം മുന്‍പ് കേട്ടകാര്യം ഓര്‍മ്മയില്ലാത്ത 'പപ്പുമാമേടെ വണ്ടി'യെപറ്റി വാചാലനാകുകയും ചെയ്യുന്ന ജോ ബൈഡന്‍ ആണ് എതിര്‍ക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്, രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരിയായ എലിസബത്ത് വാറനെ അമേരിക്കക്കാര്‍ ഉള്ളാലെ വെറുക്കുന്നു.

ചുരുക്കത്തില്‍ പറഞ്ഞാല്‍, അടുത്ത 4 വര്‍ഷവും മുഴങ്ങാന്‍പോകുന്ന ശബ്ദം 'Keep America Great' and 'Promises Made, Promises Kept.'
പാഴ്മുറംകൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുന്നവര്‍...(അനില്‍ പുത്തന്‍ചിറ)പാഴ്മുറംകൊണ്ട് സൂര്യനെ മറയ്ക്കാന്‍ ശ്രമിക്കുന്നവര്‍...(അനില്‍ പുത്തന്‍ചിറ)
Join WhatsApp News
അപ്പനെപോലെ വിഡ്ഢിത്തരം 2019-11-28 19:18:02
ബയിടനെ ക്കുറിച്ചു അന്വേഷിക്കുവാനും; അല്ലാത്ത പക്ഷം യൂകെറിയിനുള്ള സാമ്പത്തിക സഹായം തടയും എന്ന് യൂകെറയിൻ പ്രസിഡന്റിനോട് താക്കീതു കൊടുക്കുവാനും ഹോളിയാനിയെ ചുമതല  പെടുത്തിയിട്ടില്ല എന്ന് ട്രൂമ്പ്. അനേകം വർഷങ്ങൾ ആയി ട്രൂമ്പും റഷ്യയും ആയിട്ടുള്ള  കുറ്റ കൃത്യങ്ങൾ ഹൂളിയാനിക്ക് അറിയാം അതിനാൽ വേല മനസ്സിൽ ഇരിക്കട്ടെ എന്ന് ഹുളിയാനി.
ഇത് ട്രൂമ്പിന്റെ  സ്ഥിരം പരിപാടി ആണ്. കൂടെ നിന്നവർ പിടിക്കപ്പെടുമ്പോൾ 'ഞാൻ അവനെ  അറിയുന്നില്ല എന്നു തള്ളിപ്പറയും.
** ചിന്തിക്കാൻ കഴിവ്  ഉള്ള യുവ  തലമുറ പറയുന്നു, ' ട്രൂമ്പ് വർഗീയൻ ആണ്, യാതൊരു വിവരവും ഇല്ലാത്ത ധാർമ്മിക ബോധം ഇല്ലാത്ത സ്വാർത്ഥൻ ആണ്. എന്നാൽ കുറെ മലയാളി ട്രമ്പിസ്റ്റുകൾ ഇയാളുടെ കാഷ്ടം പൂജിച്ചു സായൂജ്യം നേടുന്നു.
**Traumatic childhood experiences contribute to major health problems -- including heart and respiratory disease, cancer, diabetes, and suicide -- later on in life, the CDC warns. https://wb.md/33cD2tX 

കാക്ക 2019-11-28 23:11:31
വെളുമ്പനെ പൊക്കിയാൽ, കറുമ്പൻ വെളുമ്പനാവൂല്ല പുള്ളേ
Rajiv Menon 2019-11-28 23:19:40
Truth, the Whole Truth and Nothing But the Truth. Well said
Indian American 2019-11-29 08:43:26
എന്ത് മണ്ടത്തരമാണ് പറയുന്നത്? ട്രമ്പാണോ അമേരിക്ക? വെള്ള വർഗീയതയും കുടിയേറ്റക്കാർക്കെതിരെ നിയമങ്ങളും കൊണ്ട് വരുന്ന ട്രംപിനെ വിമർശിക്കാൻ പറ്റില്ലേ? അതിനുള്ള സ്വാതന്ത്ര്യം അമേരിക്കൻ പൗരനില്ലേ?
സ്വതന്ത്രൻ 2019-11-29 12:06:55
ഒരു രാജ്യത്തെ അൻപത് ശതമാനം വോട്ടറിൻമാർ ഇയാളെ അധികാരത്തിൽ നിന്ന് മാറ്റണം പറയുകയാണെങ്കിൽ അതൊരു നല്ല ലക്ഷണം അല്ല .  മറ്റു പത്രങ്ങളും ന്യുസുകളും (ഫോക്സ് ഒഴിച്ച് ) വായിക്കാത്തതുകൊണ്ടും  മാനസ്സിക വിക്ഷോഭം കൊണ്ടും എഴുതിയ ഒരു ലേഖനം എന്നല്ലാതെ ഇതിനക്കത്ത് യാതൊരു കഴമ്പും ഇല്ല .   പ്രസിഡണ്ടനിറ്റിന്റെ തന്നെ എഫ് ഐ , ഇൻസ്‌പെക്ടർ ജനറൽ തുടങ്ങിയവരെല്ലാം ട്രംപിന്റെ  'കൺസ്‌പൈയേഴ്‌സി തിയറി' ശരിയല്ലെന്ന് തെളിയിച്ചു കഴിഞ്ഞു .  ചിന്തിക്കുന്ന ഏതൊരു മനുഷ്യർക്കും അറിയാവുന്ന ഒന്നാണ് , ഇയാൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് , ജോ ബൈഡനെയാണെന്ന് .  അതുകൊണ്ട് പല അന്വേഷണങ്ങളിലൂടെയും ജോബൈഡനെ കുറിച്ചുള്ള കഥകൾ ശരിയല്ലയെന്ന് തെളിയിക്കപ്പെട്ടിട്ടും , പിന്നെയും അതിൽ കടിച്ചു തൂങ്ങി കിടന്നു  വീണ്ടും വീണ്ടും കള്ളകഥകൾ പറയുന്നത് പ്രതികൂലമായി ബാധിക്കുകയുള്ളൂ . 2016 ൽ കള്ളം പറയാനും ജനങ്ങളെ വിശ്വസിപ്പിക്കാനും ഇയാൾക്ക് ഒരവസരം കിട്ടി . എന്ന് വച്ച് എല്ലാ താവണയും മുയൽ ചാകില്ല .  പിന്ന ചാകും എന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് അവകാശം ഉണ്ട് .  സൂര്യൻ പോലും ഇരുണ്ടു പോകുന്ന നുണയാണ് ട്രംപ് മൂന്ന് വർഷമായി പറഞ്ഞുകൊട്ടിയിരിക്കുന്നത് .  ചിന്ടതിക്കാത്ത ഒരു വിഭാഗം അയാളുടെ പിന്നാലെ ഉണ്ടെന്നുള്ളതാണ് ഏറ്റവും ഖേദകരം 

 
കണ്ണടയുടെ അല്ലാ കുറ്റം 2019-11-29 14:07:00
അപകർഷതാബോധത്തിന്റെ കണ്ണട മാറ്റിവെച്ചു നോക്കിയാൽ മലയാളികളല്ല, എല്ലാ ഇന്ത്യക്കാരും ട്രംപിൻറെ പിന്നിൽ അണിനിരക്കും. 
U.S. Economic Outlook 2019-11-29 14:09:39
U.S. Economic Outlook
November 19, 2019

Economic growth slowed further in the third quarter on moderating consumer spending and a sharper contraction in business investment. On a brighter note, residential investment rebounded and the drag from net trade shrank in Q3. Turning to the fourth quarter, the economy is likely losing more steam as the investment slump amid lingering trade uncertainties gradually passes through to slower hiring activity and private consumption. Consumers were less optimistic in October, although payroll gains proved to be resilient in the same month, notwithstanding the temporary drag from the General Motors strike, and retail sales rebounded. Turning to trade developments, disagreements over the removal of existing U.S. tariffs hang over the “phase one” deal, while Trump has signaled tariffs planned for the 15 December are not off the table, reaffirming fears that a full resolution is not imminent.
United States Economic Growth
The economy is forecast to slow in 2020 as the U.S.-China trade war and a weak global backdrop continue to weigh on investment, which will likely spill over into slower job creation and household outlays. That said, lower borrowing costs should help cushion the slowdown. High corporate debt and persistent policy uncertainty represent additional risks to the outlook. FocusEconomics panelists see GDP expanding 1.6% in 2020, which is unchanged from last month’s forecast, and 1.8% in 2021.
News Alert 2019-11-29 13:34:34

A Republican candidate running to challenge Democratic Rep. Ilhan Omar of Minnesota had her Twitter account permanently suspended for repeated violations of Twitter rules, according to a Twitter spokesperson.

Danielle Stella says she was banned for a tweet in which she spread a baseless claim about Omar and said if the claim is true, Omar should be tried for treason and hanged, according to a post to her Facebook account. Two Twitter accounts of Stella's have been suspended, her campaign confirmed to CNN.
Omar has been a frequent target of smears and attacks by President Donald Trump and his supporters. In April, Omar said she experienced an increase in death threats after Trump tweeted about a speech she had given the month before.
"This just shows how far the Republican Party has fallen under Trump. Their campaign strategy is just threats, disinformation and smears against their opponents and the people will continue to reject it," Omar said in a statement.
ചീഞ്ഞ മലയാളി 2019-11-29 13:39:00
" ഉപ്പുമാങ്ങേടെ അണ്ടി'യെന്ന് പറഞ്ഞാല്‍, 'അപ്പുമാമേടെ കുണ്ടി'യെന്ന് കേള്‍ക്കുകയും"
Wall Street 2019-11-29 13:39:48

If economy is performing like this, Donald Trump is a sure shot winner with double margin than last election. Even most democrats agrees to this. 

Horrible 2019-11-29 14:16:49
'ഉപ്പുമാങ്ങേടെ അണ്ടി'യെന്ന് പറഞ്ഞാല്‍, 'അപ്പുമാമേടെ കുണ്ടി'യെന്ന് കേള്‍ക്കുകയും" - Can we expect anything better from Trump supporters? Horrible language! 
ഇവന്‍ ആര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍ 2019-11-29 14:18:24
വെളുത്ത വര്‍ഗത്തിന്‍റെ മേല്ക്കൊയിമയെ പുകഷ്തുന്നവന്‍റെ പിന്നില്‍ അണി നിരക്കണോ?
 
പൊട്ടന്മാരുടെ ലോകം 2019-11-29 14:23:15
അറിയാത്ത ഭാവങ്ങള്‍ക്ക് താലി2019-11-26 06:33:08 News
കൂടുതൽ വളർന്ന വെള്ള വർഗീയത -ഒരു അവലോകനം. - 

 ' ഞാൻ 5th ആവനിൻ നടുവിൽ നിന്ന് ഒരുവനെ വെടിവച്ചു കൊന്നാൽ പോലും  എന്നോട് ആരും ചോദിക്കില്ല'- 2016 തിരഞ്ഞെടുപ്പുകാലം ഇത് ട്രൂമ്പ് പറഞ്ഞത് നിങ്ങൾ ഓർക്കുന്നുവോ.  
 റിപ്പബ്ലിക്കൻ പാർട്ടിയും യാഥാസ്ഥിതിക മാധ്യമങ്ങളും ട്രൂമ്പിനെ സപ്പോർട്  ചെയ്യുവാൻ പ്രതിജ്ഞാബദ്ധരായിരിക്കുന്നിടത്തോളം കാലം, വെളുത്ത മേധാവിത്വ ക്യാൻസർ  ബാധയെ ഉന്മൂലനം ചെയ്യുന്നതിന് സാധിക്കില്ല.
ടെക്സാസിലെ “ഹിസ്പാനിക് അധിനിവേശം” തടയാൻ ശ്രമിച്ച് ഒരു വെളുത്ത മേധാവിത്വവാദി എൽ-പാസോയിൽ 22 പേരെ  കൊന്നു.  പല യാഥാസ്ഥിതികരും താൽക്കാലികമായി  വെളുത്ത ദേശീയതയെ അപലപിച്ചു. വെള്ള വർണ്ണ മേധാവിത്വത്തെ തീവ്ര വാദികളായി പ്രഖ്യാപിക്കണം എന്നും വൈറ്റ് മേധാവിത്വത്തെ “തിന്മ” പ്രത്യയശാസ്ത്രമായി സ്വീകരിച്ചവർ ആണ്,  അത് തകർക്കപ്പെടണം എന്നും “വെള്ള ദേശീയതയെ  അപലപിക്കുകയും ചെയ്യണമെന്ന്”  ട്രംപിനോട് വാഷിംഗ്ടൺ എക്സാമിനർ ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചില്ല. എന്നാൽ കിട്ടിയ അവസരം നോക്കി ട്രൂമ്പ് രാഷ്ട്രീയ കളി കളിച്ചുനോക്കി.  തോക്ക് നിയന്ത്രണ നയങ്ങൾ നടപ്പിലാക്കുന്നതിന് പകരമായി ജനകീയമല്ലാത്ത, നിയന്ത്രണാതീതമായ ഇമിഗ്രേഷൻ അജണ്ട പാസാക്കാൻ ഡെമോക്രാറ്റുകളോട് വിലപേശി.  വെളുത്ത ദേശീയതയെ പരാജയപ്പെടുത്തുന്നതിനുള്ള ഒരു നടപടിയും കൊണ്ടുവന്നതും ഇല്ല.
 എൽ പാസോ വെടിവയ്പ്പ് ഒരു വഴിത്തിരിവാണെന്ന് പലരും കരുതി. പക്ഷേ തോക്ക് നിയന്ത്രണത്തിനും  വെളുത്ത ദേശീയതയുടെ ഉയർച്ചയെ തടയുന്നതിനും  പകരം വെളുത്ത വർണ്ണ വിവേചനം  എന്നത് ഇല്ല എന്ന്  റിപ്പപ്ലിക്കൻ  മാധ്യമങ്ങളും  യാഥാസ്ഥിതികരും  പ്രചരിപ്പിച്ചു.  ഷൂട്ടർ സ്വീകരിച്ച പ്രത്യയശാസ്ത്രങ്ങൾ നിലനിർത്തുന്നതിൽ ചില യാഥാസ്ഥിതിക മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ഇന്നും ഭയാനകം ആണ്. തോക്കുമായി ഒരു വെള്ളക്കാരൻ, ട്രൂമ്പിന്റെ  വാക്കുകൾ ഉപയോഗിച്ച് കൂട്ടക്കൊല ചെയ്യുന്നത് ഇതാദ്യമല്ല.
   രാഷ്ട്രീയ അതിക്രമങ്ങളെ ന്യായീകരിക്കുകയോ മഹത്വപ്പെടുത്തുകയോ ചെയ്യുന്നത് കിരാതമാണ്.  തുടരെ പല വർണ വിവേചന കൊലപാതകങ്ങൾ  നടന്നു എങ്കിലും കുറെ പ്രാർത്ഥനയും അനുശോചനവും മാത്രമായി മാറി തോക്ക് നിയന്ത്രണം.  മാത്രം അല്ല തോക്ക് വ്യവസായത്തെയും വെള്ള വർണ്ണ മഹിമ  മിഥ്യയെ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന  രീതിയിൽ ആണ്  ട്രൂമ്പ്  പ്രവർത്തിക്കുകയും  പറയുകയും ചെയ്തത്. ഇത്തരം ഒരു നേതാവ്   അമേരിക്കയിൽ ആദ്യത്തെ ആണ്.  ഒറ്റപ്പെട്ട വ്യക്തികളെയോ സമുദായങ്ങളെയോ ലക്ഷ്യമിട്ട് അക്രമപരമായ വർണ വിവേചന  കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്തതിന് ശിക്ഷിക്കപ്പെട്ട പുരുഷന്മാർ അവർ  ട്രൂമ്പിൽ  നിന്നും  പ്രചോദനം നേടി എന്ന്  സമ്മതിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ, അമേരിക്കക്കാർ മധ്യകാല തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ തയ്യാറെടുക്കുമ്പോൾ, ഒരു വെളുത്ത മേധാവി പിറ്റ്സ്ബർഗിലെ ഒരു സിനഗോഗിലേക്ക് നടന്ന് ഒരു ഡസൻ ആളുകളെ അറുത്തു. വർണ്ണ  വിദ്വേഷം പ്രചരിപ്പിക്കുന്നവർ;  അവശ്യപെടുന്നത്  വെള്ളക്കാർ അല്ലാത്തവർ  അമേരിക്ക വിട്ടു പോകണം  എന്ന് ആണ്. ഇത് ട്രൂമ്പ് പല തവണ ആവർത്തിച്ചു.  മധ്യ അമേരിക്കൻ, മുസ്ലിങ്ങൾ, ബ്രൗൺ നിറം ഉള്ളവർ, ആഫ്രിക്കക്കാർ, ചൈനക്കാർ; കുടിയേറ്റക്കാരുടെ “അധിനിവേശ”  ആസക്തി,  വെള്ള  വർഗത്തെ  കുറച്ചുകൊണ്ട് അമേരിക്കയെ നശിപ്പിക്കും; ഇതാണ് ട്രൂമ്പും വെള്ള വർഗീയ തീവ്രവാദികളും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയുന്നത്. വെള്ളക്കാർ അല്ലാത്തവരെ പുറത്തു ചാടിക്കാൻ യുദ്ധം തുടങ്ങാനും അവർ തയ്യാർ. അതിൻ്റെ തുടക്കങ്ങൾ ആണ് എൽപാസൊയിലും പിറ്റ്‌സ് ബെർഗിലും നടന്നത് എന്ന് അവർ സമ്മതിക്കുകയും ചെയിതു. ട്രൂമ്പിനെ ഇമ്പിച്ചു ചെയ്താൽ ഇത്തരം വർണ വിവേചന യുദ്ധം പ്രഖ്യാപിക്കും എന്നാണ് ട്രൂപിൻ്റെ  വീരവാദം. 
കഴിഞ്ഞ ഒക്ടോബറിൽ ഷൂട്ടിംഗിന് മുമ്പ്,  വെള്ളക്കാരുടെ വംശ നാശ ഭയത്തെ  ഒരു രാഷ്ട്രീയ തന്ത്രമായി ഉപയോഗിക്കുന്നതിൽ  മാധ്യമക്കാരും  റിപ്പപ്ലിക്കൻസും  ശ്രദ്ധിച്ചിരുന്നു. യാഥാസ്ഥിതിക മാധ്യമങ്ങളിലെ പ്രമുഖർ;  കുടിയേറ്റക്കാർ ഉയർത്തുന്ന ഭീഷണി  ദേശീയ അടിയന്തിരാവസ്ഥ  ആക്കി വർദ്ധിപ്പിക്കാൻ ആവുന്നതെല്ലാം ചെയ്തു. കുടിയേറ്റക്കാരും തീവ്രവാദികളും നിറഞ്ഞ ഒരു യാത്രാസംഘത്തെക്കുറിച്ചു ട്രൂമ്പ് ഉണ്ടാക്കിയ നുണ  മീഡിയ എന്നും പ്രചരിപ്പിച്ചു.  ഡെമോക്രറ്റുകൾ  ആണ് കുടിയേറ്റക്കാരെ കൊണ്ടുവരുന്നത് എന്ന്  കുറെ പേരെ വിശ്വസിപ്പിക്കാനും  ട്രൂമ്പിനും മീഡിയായിക്കും സാധിച്ചു.  ഡെമോക്രാറ്റിക് പാർട്ടി കുടിയേറ്റക്കാർക്ക് രഹസ്യമായി ധനസഹായം നൽകി അത് കൊണ്ട് ആണ്  അതിർത്തി മതിലിനെ അവർ എതിർക്കുന്നത് എന്നും  വ്യജ  വാർത്ത പ്രചരിപ്പിച്ചു. ട്രൂമ്പിനെ എതിർക്കുന്ന റിപ്പബ്ലിക്കൻ രാജ്യ സ്‌നേഹികളെ  ഇളക്കി  വോട്ടെടുപ്പിലേക്ക് പോകാൻ  പ്രേരിപ്പിക്കുക എന്നതും  യാഥാസ്ഥിതിക വെളുത്ത വോട്ടർമാരെ ഭയപ്പെടുത്തുക എന്നതും ആയിരുന്നു തന്ത്രം. “ഇത് വെറും ഒരു രാഷ്ട്രീയ തന്ത്രം  എന്ന് പലരും തെറ്റിദ്ധരിക്കുകയും ചെയിതു. പക്ഷേ അ  തന്ത്രം പല  രക്തരൂക്ഷിതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. വെളുത്തവർ അല്ലാത്തവരുടെ ജന സംഖ്യ വർദ്ധനവ്  വലിയ ഭീഷണി എന്ന് തന്നെ അമേരിക്കയിലെ മൂന്നിൽ ഒന്ന് ജനങ്ങൾ ഗാഢമായി വിശ്വസിക്കുന്നു. ഇവരുടെ കൂടെ കുറെ യാഥാസ്ഥിക കൃസ്താനികളും ഉണ്ട്. ഇവരുടെ വോട്ട് മതിയാകും അവർ ഉദ്ദേശിക്കുന്ന ഏതു തെമ്മാടിയെയും തിരഞ്ഞെടുക്കാൻ. അമേരിക്കൻ ജാനാധിപത്യത്തിൻ്റെ  ഏറ്റവും വലിയ ഭീഷണിയും ഇവർ തന്നെ. 
  വെള്ളക്കാർ അല്ലാത്തവരുടെ  ജനസംഖ്യ വർദ്ധനവ്  രക്ത രൂഷിത മാര്ഗങ്ങളിലൂടെ തടയണം എന്നാണ് ട്രൂമ്പിൻ്റെ  ഉപദേശകൻ സ്റ്റീഫൻ മില്ലറെപ്പോലെയുള്ള അനേകരുടെ തത്വം. യാഥാസ്ഥികരും അവരുടെ മീഡിയായും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. പിറ്റ്‌സ് ബർഗിലും, എൽ പാസോയിലും ഇത് തന്നെ അവർ പ്രവർത്തിച്ചു കാണിച്ചു.  തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ അമേരിക്കയുടെ ജനസംഖ്യാശാസ്‌ത്രത്തിൽ മാറ്റം വരുത്താൻ മെക്സിക്കോ ശ്രമിക്കുന്നുവെന്ന് പറഞ്ഞു  ടക്കർ കാർൾസൺ, ഡെമോക്രാറ്റുകൾ “അമേരിക്കൻ വോട്ടർമാരായ നിങ്ങളെ മാറ്റി പകരം ചെയിൻ കുടിയേറ്റക്കാരെ കൊണ്ട് ഇവിടം നിറക്കാൻ  ആഗ്രഹിക്കുന്നു” എന്ന് പ്രഖ്യാപിച്ച ലോറ ഇൻഗ്രാഹാം തുടങ്ങിയ ഫോക്സ് ന്യൂസ് എയർ ഹോസ്റ്റുകൾ  ഇ രാജ്യത്തിൻ്റെ  ഡമോക്രസിയെ നശിപ്പിക്കുന്നു.  ഒക്കെ റഷ്യയുടെ പണം വാങ്ങിയ രാജ്യ ദ്രോഹികൾ എന്ന് തോന്നുന്നു.

ഡെമോക്രാറ്റിക് പ്രതിനിധികൾക്കെതിരേ വെക്തി പരവും, വർണ വിവേചന പരവും ആയ  മോശമായ ആക്രമണങ്ങൾ ട്രൂമ്പ് നടത്തി. അവരുടെ രാജ്യങ്ങളിലേക്ക് “തിരിച്ചുപോകാൻ” പറയുകയും ചെയിതു. 
കറുത്ത വർഗക്കാർ കൂടുതൽ ഉള്ള പട്ടണങ്ങളെ  പരിഹസിച്ചു.  കള്ള ന്യൂസ് എന്ന് മീഡിയായെ പരിഹസിച്ചിട്ടും ആരും തന്നെ എതിരായി പ്രതികരിച്ചില്ല മാത്രം അല്ല അയാളുടെ ഹീനത പുറത്തു കൊണ്ടുവരാൻ ശ്രമിച്ചും ഇല്ല.  ട്രുമ്പിന്റെ  വംശീയതയെ പ്രതിരോധിക്കാതെ   ന്യായകരിക്കാനും വർദ്ധിപ്പിക്കാനും നിരവധി യാഥാസ്ഥിതിക മാധ്യമങ്ങൾ ഉണ്ടായിരുന്നു. ട്രൂമ്പ് അനുയായികളും ട്രൂമ്പും    നടത്തിയ വംശീയ  ആക്രമണങ്ങളിൾ,  വംശീയമായി ഒന്നും തന്നെയില്ലെന്ന് മീഡിയ  പ്രേക്ഷകർക്ക് ഉറപ്പുനൽകുകയും ചെയിതു.  വൈറ്റ്-നാഷണലിസം എന്നത് ഇല്ല. അവർ നടത്തിയ കൊലപാതകങ്ങളും ആക്രമണങ്ങളും  വർണ്ണ വിവേചനം അല്ല എന്ന് ആവർത്തിക്കുക എന്നതായിരുന്നു മീഡിയ നടത്തിയ പ്രഹസനം. സത്യം പറയാത്ത മീഡിയ ജനാധിപത്യത്തിന് ഭീഷണി തന്നെ. മറ്റുള്ളവരെ കബളിപ്പിക്കാൻ മാത്രം  ആണ് അവർ ചിലപ്പോൾ  വെള്ള ദേശീയതയെ അപലപിക്കുന്നത്.
   ഭൂരിപക്ഷം റിപ്പബ്ലിക്കൻ വോട്ടർമാരും പിറ്റ്സ്ബർഗിലും എൽ പാസോയിലും സംഭവിച്ച കാര്യങ്ങളിൽ അസ്വസ്ഥരാണെന്നു  കരുതാം.  പക്ഷേ ഇവർ  വളരെ സൗകര്യമായി  നിശബ്ധത പാലിക്കുമ്പോൾ  ട്രൂമ്പും അനുയായികളും എന്ത് തോന്നിയവാസവും  കാട്ടാൻ മടി കാണിക്കുന്നില്ല.  റിപ്പപ്ലിക്കൻ  മജോറിറ്റിയുടെ  നിസഹായത  പാർട്ടിയെയും രാജ്യത്തെയും നശിപ്പിക്കുന്നു.  ട്രൂമ്പിനെ സപ്പോർട് ചെയ്യുന്നവർക്ക് മാത്രമേ രാഷ്ട്രീയ  ഭാവി ഉള്ളു എന്ന  സ്ഥിതിയിൽ ആണ്  റിപ്പപ്ലിക്കൻ പാർട്ടി ഇന്ന്. ട്രൂമ്പ് തൻ്റെ  വെളുത്ത ദേശീയത ഉപേക്ഷിക്കുകയില്ല.  ട്രംപിനെ പുറത്തു കളയാതെ  പാർട്ടി  മുന്നോട്ടു  പോയാൽ അത് പാർട്ടിയെ എന്നേക്കുമായി നശിപ്പിക്കും എന്നതും  വ്യക്തം ആണ്.  വെള്ള വർണ്ണ വിവേചനത്തെ  നിലക്ക് നിറുത്താനും,  അവരുടെ വളർച്ചയെ തടയാനും  റിപ്പബ്ലിക്കൻ പാർട്ടിക്ക്  കഴിയില്ല, കൂടാതെ പല യാഥാസ്ഥിതിക മാധ്യമങ്ങൾക്കും സ്വന്തം പ്രേക്ഷകരെ നിരാശരാക്കാൻ കഴിയില്ല. കാരണം അവരുടെ പ്രേക്ഷകർ  
കുറഞ്ഞ  വിദ്യാഭ്യാസം മാത്രം ഉള്ള വെള്ള വർഗീയ വാദികൾ ആണ്.  ഇവർ പിടിച്ച പുലിവാൽ തന്നെയാണ്  ഇ വർഗീയത. 
  ജനാധിപത്യ സ്നേഹികളെ രാജ്യ ദ്രോഹികൾ എന്നാണ് ഇപ്പോൾ ട്രൂമ്പ് കൂട്ടർ ആക്ഷേപിക്കുന്നത്. ട്രൂമ്പിനെ എതിർക്കുന്നവരെ ദൈവം ശിക്ഷിക്കും എന്നാണ് ഇപ്പോൾ വ്യജ മത തൊഴിലാളികൾ പ്രചരിപ്പിക്കുന്നത്.  ട്രംപിന്റെ ഉപദേഷ്ടാവ് കെല്ലിയാൻ കോൺവേയുടെ പ്രവർത്തികൾ പൈശാചികം ആണ്. പെൻസ്, ബാർ, മക്കോണൽ, പോംപെ, അത്തരം അനേകർ  ഉണ്ട് ട്രൂമ്പിസ്റ്റുകൾ ആയി.  രാഷ്ട്രീയമായി  പരാജയപ്പെടുകയും, സ്വന്തം കുറ്റങ്ങൾ കൂടുകയും  ചെയ്യുമ്പോൾ  അവയെ മറക്കുവാൻ  നീച മനുഷ്യർ  ദൈവത്തെയും മതത്തെയും  കൂട്ട് പിടിക്കും. അതാണ് ട്രൂമ്പും കൂട്ടരും ചെയ്യുന്നത്.  ട്രൂമ്പിസ്റ്റുകൾ വിതച്ച വർഗീയ വിഷ വിത്തുകൾ വളരെ വീര്യവും ശക്തിയും ഉള്ളത് ആണ്. ട്രൂമ്പ് ഭരണകാലം കഴിഞ്ഞാലും  ന്യൂനപക്ഷങ്ങളോടും മറ്റു മനുഷരോടും മതങ്ങളോടും ഉള്ള  വിദ്വേഷം  തുടരും, അതേസമയം അദ്ദേഹം ഇളക്കിവിടുന്ന വിദ്ദേഷം   ഒരു രാഷ്ട്രീയ അക്രമത്തിലേക്ക് കുതിച്ചുകയറില്ലെന്ന് ആഗ്രഹിക്കാം. തന്നെ  ഇമ്പീച് ചെയ്താൽ  വെളുത്ത വർഗക്കാർ ആഭ്യന്തര വിപ്ലവം ഉണ്ടാക്കും എന്ന് ട്രൂമ്പ്  വീമ്പും ഭീഷണിയും  മുഴക്കുന്നത്  നടപ്പാക്കാനോ  അത് വിജയിക്കാൻ ആവശ്യമായ വെളുത്ത വോട്ടർമാരോ  ഇല്ല എന്നും കരുതാം. ട്രൂമ്പ് എന്ത്  കാണിച്ചാലും  23-25 
 % വെളുമ്പർ അയാൾക്ക്‌ കൂട്ട് നിൽക്കും എങ്കിലും ആയുധം എടുത്തു പൊരുതാൻ അവർ ഒരുങ്ങുമോ? അത്തരം ഒരു സായുധ വിപ്ലവം ട്രൂമ്പിസ്റ്റുകൾക്കു വലിയ   ഒരു തിരിച്ചടിക്ക് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നു. ബാലറ്റ് ബോക്സിൽ തന്റെ വിജയത്തിലേക്കുള്ള വഴി വംശീയ തലത്തിൽ  കൂടുതൽ ധ്രുവീകരിക്കുന്നതിലാണ്  ട്രൂമ്പിസ്റ്റുകളും  അവരുടെ  ഉപദേശകരും ശ്രമിക്കുന്നത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ റഷ്യൻ സഹായം തേടിയതുപോലെ  ആരിൽ നിന്നും സഹായം തേടാനും അവർ തയ്യാർ  ആണ്. ഇത് രാജ്യ ദ്രോഹ കുറ്റം ആണ് എങ്കിലും മജോറിറ്റിയുടെ ബലത്തിൽ ഇപ്പോൾ പിടിച്ചു നിൽക്കുന്നതുപോലെ രക്ഷപെടാം എന്ന് അവർ  കരുതുന്നു. അതിനാൽ അടുത്ത തിരഞ്ഞെടുപ്പിൽ  രാജ്യ സ്നേഹികൾ ഡെമോക്രറ്റിക്ക് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണം.    ട്രംപിൻ്റെ  തന്ത്രങ്ങൾ അധികകാലം വിജയിക്കില്ല എന്ന് അയാളുടെ പരാജപെട്ട  ബിസിനസ്സുകൾ തന്നെ തെളിവ് ആണ്. താൻ തന്നെ കുഴിച്ച  അനേകം കുഴികൾ ചുറ്റും ഉള്ളപ്പോൾ അവയിൽ തന്നെ ഇയാൾ വീഴും. ഇയാളുടെ സ്ഥിര ബുദ്ധിക്ക് നല്ല തകരാർ ഉണ്ട് എന്ന് അയാളുടെ വാക്കുകളും പ്രവർത്തികളും  തെളിയിക്കുന്നു.  പ്രേരണകളെ ദീർഘനേരം നിയന്ത്രിക്കാൻ  ഇയാൾക്ക് കഴിയില്ല.
റിപ്പബ്ലിക്കൻ പാർട്ടിക്ക് വെള്ള ദേശീയതയെ യഥാർഥത്തിൽ നിരാകരിക്കാനുള്ള ഏക മാർഗം  ട്രൂമ്പിനെ പുറത്തു ആക്കുക എന്നത് ആണ്.  ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ്, കറുത്ത വോട്ടർമാർ ഡെമോക്രാറ്റിക് പാർട്ടിയെ അമേരിക്കയിലെ ഏറ്റവും പഴയ വൈറ്റ്-നാഷണലിസ്റ്റ് സ്ഥാപനത്തിൽ നിന്ന് ബഹുസ്വരതയുടെ പാർട്ടിയായി മാറ്റി. വെളുത്ത ഡെമോക്രാറ്റുകൾ വിശുദ്ധർ  ആയതിനാൽ അല്ല  ഇത് സംഭവിച്ചത്.  രാഷ്ട്രീയ അധികാരം മറ്റുള്ളവരുമായി പങ്കിടുവാൻ ഉള്ള  സഹിഷ്ണുത വളർത്തുവാൻ ഡെമോക്രറ്റിക് പാർട്ടിക്ക്  സാധിച്ചു;  മറ്റു; മതങ്ങളെയും രാജ്യക്കാരെയും തൊലിനിറം ഉള്ളവരെയും അംഗീകരിക്കുവാനും കൂടെ ചേർക്കുവാനും ഉള്ള  മനോഭാവത്തിൻ്റെ  കിരീട ധാരണം  ആയിരുന്നു  ഒബാമയുടെ വൻ വിജയം. എന്നാൽ ഇന്ന്  രാജ്യത്തെ ഏറ്റവും മോശം ആളുകളൾ  ആണ് റിപ്പപ്ലിക്കാൻ പാർട്ടിയെ നയിക്കുന്നത്. അവർ നല്ല ആളുകളെ അകറ്റുന്നു.  അവരുടെ പാർട്ടിയുടെ നിയന്ത്രണം ഇന്ന് സഹിഷ്ണുത, സഹാനുഭൂതി, ദയ, കാരുണ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള നല്ല ഗുണങ്ങളും യോഗ്യതയും ഇല്ലാത്തവരുടെ നിയന്ത്രണത്തിൽ ആണ്. 
  വെളുത്ത ദേശീയത യാതൊരു ന്യായികരണവും ഇല്ലാത്ത ഒരു പൊട്ടൻ പൊള്ള വാദം മാത്രം ആണ്. ഇത് തന്നെ ആണ് ഇന്ത്യയിലും നടക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ വിദ്യാഭ്യാസ വളർച്ച നിമിത്തം വർണ്ണ വിവേചനത്തെ  നിരസിക്കാനും, പുറത്തു ചാടിക്കുവാനും സാധിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനവും    വർണ്ണ വിവേചനം എന്ന കിരാത അനീതിയെ  മര്യാദ പഠിപ്പിച്ചു.  റിപ്പബ്ലിക്കൻ പാർട്ടിക്ക്  വൈറ്റ് നാഷണലിസത്തെ  എതിർക്കുവാനും അവരെ പുറത്തു കളയുവാനും സാധിക്കില്ല എന്ന് വ്യക്തം. ട്രൂമ്പ് ഉടനെ പുറത്തുപോകും, പക്ഷേ ട്രൂമ്പിസം മറ്റു രൂപ ഭാവങ്ങളിൽ എന്നും റിപ്പപ്ലിക്കൻ പാർട്ടിയിൽ തുടരും.  റിപ്പബ്ലിക്കൻ പാർട്ടിയും യാഥാസ്ഥിതിക മാധ്യമങ്ങളും ട്രൂമ്പിനെ രക്ഷിക്കാൻ  പ്രതിജ്ഞാബദ്ധരായിരിക്കുന്നിടത്തോളം കാലം, വെള്ളക്കാരുടെ  ദേശീയതയുടെ ബാധയെ ഉന്മൂലനം ചെയ്യുവാൻ  സാധിക്കില്ല. 
  വർണ വിവേചനം കാണിക്കുന്ന വെള്ളക്കാർ പൊതുവേ വിദ്യാഭ്യാസ നിലവാരം ഇല്ലാത്തവരും വളരെ കുറവ് വിധ്യാഭ്യാസം മാത്രം ഉള്ളവരും ആണ്,  എന്നാൽ അവരുടെ കൂടെ വിദ്യാഭ്യാസം ഉള്ള അനേകരും ഉണ്ട്. അവർ നേടിയ വിദ്യാഭാസം  അവരെ  അവർ ജനിച്ചു വളർന്ന സാഹചര്യങ്ങളെ ന്യായികരിക്കാൻ അവർ ഉപയോഗിക്കുന്നു. കൂടാതെ മറ്റുള്ളവരുടെ എണ്ണം കൂടിയാൽ അത് വെളുത്തവരുടെ വംശ നാശത്തിലേക്ക്  നയിക്കും എന്ന ഭയവും അവരെ ഭരിക്കുന്നു. എന്നാൽ അവരെ സപ്പോർട്ട് ചെയ്യുന്ന റിപ്പപ്ലിക്കൻ പാർട്ടിയെ സഹായിക്കാൻ കുറെ കറമ്പരും ഇന്ത്യക്കാരും മലയാളികളും ഉണ്ട് എന്നത്  വളരെ ശോചനീയം അല്ലേ? അവരുടെ ന്യായികരണവും വളരെ വിചിത്രം ആണ്. ചിലർക്ക് ധനത്തോടുള്ള അമിതമായ ആർത്തിയാണ് കാരണം. റിപ്പപ്ലിക്കൻസ് ഭരിച്ചാൽ മാത്രമേ സ്റ്റോക്ക് മാർക്കറ്റ് ഉയർന്നു നില്ക്കു എന്ന അറിവില്ലായ്മ ആണ് ഇതിനു ഒരു കാരണം. സ്റ്റോക്ക് മാർക്കറ്റിൻ്റെ  ഉയര്ച്ചയും താഴ്ചയും അമേരിക്കൻ എക്കണോമിയോ ഭരണ പോളിസി മാത്രമോ അല്ല കാരണം. സ്റ്റോക്ക് മാർക്കറ്റിൽ  അമേരിക്കൻ പോളിസി മൂലം ഉണ്ടാകുന്ന മാറ്റങ്ങൾ താൽക്കാലികം മാത്രം ആണ്, ഇന്നത്തെ കാലത്തു  മാർക്കറ്റ്  മാറ്റങ്ങൾ ആഗോള നിലവാരത്തിൽ ആണ്. റിപ്പപ്ലിക്കൻസ് ഭരിച്ച കാലങ്ങളിൽ എത്ര തവണ മാർക്കറ്റ് ക്രാഷ്‌ ചെയ്തു എന്നും നോക്കുക. റിപ്പപ്ലിക്കാൻ പാർട്ടി  വെള്ള ക്രിസ്തയാനി പാർട്ടി ആയി അധപതിച്ചു കഴിഞ്ഞു; എന്നിട്ടും ഇന്ത്യൻ ഹിന്ദുക്കൾ എന്തിനു ഇവരെ സപ്പോർട്ട് ചെയ്‌യുന്നു? സ്റ്റോക്ക് മാർക്കറ്റ് ഫോബിയ ആണോ കാരണം?  പക്ഷേ ട്രൂമ്പിസ്റ്റുകൾക്ക് ഇന്ത്യക്കാരെ വെറുപ്പ് ആണെന്നത് ഇവർക്ക് അറിയില്ലേ? 
അമേരിക്ക ഒരു ക്രിസ്ത്യൻ രാഷ്ടം ആണ് എന്ന തെറ്റിദ്ധാരണ ഉള്ള മലയാളി ക്രിസ്തിയാനികൾ ഇവിടെ ഉണ്ട്. അ കാരണം കൊണ്ട് ഡെമോക്രറ്റുകളെ എതിർക്കുന്ന മലയാളികൾ ഉണ്ട്. കുറെ മലയാളി ക്രിസ്തിയാനികൾ  യാഥാസ്ഥിക  വിഭാഗങ്ങളിൽ പെട്ടവർ ആണ്. അവർ ആണ് മത വിശ്വസത്തിൻ്റെ  കാരണത്താൽ റിപ്പപ്ലിക്കൻ പാർട്ടിക്ക് വോട്ട് ചെയുന്നത്. ഇവർ സ്റ്റോക് മാർക്കറ്റ് ഫോബിയ കൂടി ഉള്ളവർ എങ്കിൽ പേ പിടിച്ച പട്ടിയെ പോലെ  ഡെമോക്രറ്റിക്ക് പാർട്ടിയെ എതിർക്കുന്നു. എന്നാൽ ഇവർ, വളരെ അറിവ് കുറഞ്ഞവരും സ്വാർത്ഥരും  ആണെന്ന് കരുതാം. ചിലർക്ക് വിദ്യാഭ്യാസം ഉണ്ടായിരിക്കാം പക്ഷേ അറിവ് ഇല്ല. ഇവരെ എഡ്യൂക്കേറ്റഡ് ഇഡിയറ്റ്സ് എന്ന് കരുതാം. കാരണം ഇവരുടെ മക്കൾ ഇവിടെയാണ് വളരുന്നത്. വെളുമ്പൻ പുലർത്തുന്ന വർണ വിവേചനവും മേൽക്കോയ്‌മ്മയൂം വളരും തോറും നമ്മുടെ അടുത്ത തലമുറകളുടെ ജീവിതം, ജോലി, പഠനം, സാമൂഹ്യ ജീവിതം - അങ്ങനെ എല്ലാറ്റിനേയും അത് ദുഷ്ക്കരം  ആക്കും. അ  സത്യം മനസ്സിൽ ആക്കി, നിങ്ങളുടെ കുഞ്ഞുങ്ങളെയും അവരുടെ കുഞ്ഞുങ്ങളെയും ഒക്കെ ഓർത്തു;  എല്ലാ വിധ തൊലിനിറം ഉള്ളവരെയും ആശയങ്ങൾ ഉള്ളവരെയും എല്ലാ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരെയും ഉൾക്കൊള്ളുവാനും എല്ലാവരും സമാധാനത്തോടെ  അമേരിക്കയുടെ പൗരൻമാർ എന്ന് കരുതുകയും സ്വന്തം മതത്തിനും വിശ്വസത്തിനും ധനമോഹത്തിനും അതീതമായി രാജ്യസ്നേഹം വളരുവാനും ഇ രാജ്യം എക്കാലവും ഒരു ജനാധിപത്യ മതേതര രാജ്യ മായി ലോക രാഷ്ട്രങ്ങൾക്ക് മോഡൽ ആയി നിലനിൽക്കുവാനും നിങ്ങൾ ഇനിമുതൽ എങ്കിലും ഡെമോക്രറ്റിക്ക് പാർട്ടിക്ക് വോട്ട് ചെയ്യുക.
അബോര്ഷൻ, ഗേ, ലെസ്ബിയൻ, ട്രാൻസ്‌ജെൻഡർ, ജെൻഡർ ഇല്ലാത്തവർ, കുടിയേറ്റക്കാർ ഇവയെ ഒക്കെ എതിർക്കുന്നവർ നുണകൾ പ്രചരിപ്പിക്കുന്നവരും, ഇവ എന്ത് ആണ് എന്ന് ശരിയായ വിവരം ഇല്ലാത്തവരും ആണ്.  ഫോക്സ് ന്യൂസ് ഒരു രഷ്ട്രീയ/ ക്രിസ്ത്യൻ പ്രചാരണ മാധ്യമം മാത്രം ആണ്. അവർ പറയുന്നത് വളച്ചു 
ഒടിച്ച വാർത്തകൾ ആണ്. ഫോക്സ് ന്യൂസ് പറയുന്നതിനെ പ്രചരിപ്പിക്കുന്ന കുറെ പുരോഹിത തൊഴിലാളികളും ഉണ്ട്;-ഇവരെ നിങ്ങൾ പൂർണ്ണമായും വർജിക്കണം. എല്ലാറ്റിനേയും യുക്തിപരമായി പഠിക്കുക,  ശാസ്ത്രീയമായി പഠിക്കുക. മറ്റുള്ളവരും മനുഷർ ആണ്, അവർക്ക് നമ്മിൽ നിന്നും പല വ്യത്യാസങ്ങളും ഉണ്ട്, അതിനു ശാസ്ത്രീയ കാരണങ്ങളും ഉണ്ട്. പരിസര മലിനീകരണം, ആഗോള താപ ഉയർച്ച, ഇവ ഭൂമിയിലെ എല്ലാ ജീവനും അപകടം ആണ്. ഇവ ഒക്കെ മനസ്സിൽ ആക്കി  വർണ വിവേചകരേ സപ്പോർട്ട് ചെയ്യാതെ ജീവിക്കുക.

ചീഞ്ഞ മലയാളി 2 2019-11-29 14:23:46
അപ്പുമ്മാമേടെ കുണ്ടി... എന്തൊരു നാറ്റം.. 
ഭക്തൻ 2019-11-29 14:37:11
99% അച്ചടി ദൃശ്യ മാധ്യമങ്ങളും 100% തുറന്നെതിർത്തിട്ടും അജയ്യനായി മുന്നോട്ട് പോകുന്നെങ്കിൽ, ഇവൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവൻ, അമേരിക്കയെ രക്ഷിക്കാനായി, നമ്മെ നയിക്കാനായി അയക്കപ്പെട്ടവൻ, ജയിക്കാനായി മാത്രം ജനിച്ചവൻ 
പോ പൂച്ചേ ! 2019-11-29 15:18:30
പൂച്ചയെ ഉണക്ക മത്തികൊണ്ട്  'പോ പൂച്ചേ!' എന്ന് പറഞ്ഞു അടിച്ചാല്‍ എന്നപോലെ ആണ് വെലുംബന്റെ  തല്ലും ആട്ടും കൊള്ളുന്ന മലയാളി ; ഇതുപോലെ കുറെ കറുമ്പരും ഉണ്ട് , കണ്ടില്ലേ ആസനത്തില്‍ നീര്‍ കടിച്ചപോലെ ചിരിച്ചു ട്രുംപിന്‍റെ കൂടെ ഇവനൊക്കെ നില്‍ക്കുന്നത്. 
To trumpers 2019-11-29 17:21:02

Sorry Republicans,

But the people in power who genuinely give a damn about our nation are standing up and speaking out against the tyrant-wannabe, Donald Trump.

Time to tuck your tail and admit you made a huge mistake...

In a recent opinion portion of Newsweek Magazine, a list of 40 retired Generals and Admirals penned and signed a letter to trump urging him to be better, imploring him to “embrace the values” of all those brave men and women who currently serve in our armed forces.

The letter began with the call to action and the acknowledgement that this type of public proclamation is out of the norm for people of their status, “We write today to call on you to embrace the values of the men and women who serve you in our armed forces.

We knowingly break the culture of public silence expected of retired Generals and Admirals to urge you to exert national and global leadership to stem and reverse the rapidly receding tides of American moral authority.”

 the retired leaders say , they believe they can no longer be silent, “We also believe that compliance that leads us to silence in this instance would make us complicit with actions inconsistent with who we are and what we stand for as military veterans.”

 they served their country dutifully and without political prejudice and that they continue to value that principle today.They point out that “Soldiers, Sailors, Airmen, and Marines live by sets of similar core values and norms that help ensure we are able to serve together without hesitation, wherever and whenever called.”

 

UNDER ATTACK 2019-11-29 18:59:10
 our Republic is under attack from within & from outside
Within are from white terrorists known as trumpers & fanatic christian religions like evangelicals & catholics, Jehova wittness etc & from outside like russia, china n. korea, syria, saudi arabia. 
those who support white trump terrorists - you too belong to them. 
ഉറച്ച ഭരണം, ജനങ്ങളുടെ സുരക്ഷ 2019-11-29 19:13:37
കുറ്റകൃത്യങ്ങളുടെ, അതും അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ, തലസ്ഥാനമാണ് ഡെമോക്കറ്റുകളുടെ കീഴിലുള്ള പല ഭരണപ്രദേശങ്ങളും. ന്യൂയോർക്കിനോട് ചേർന്ന് നെവാർക്ക് എന്നൊരു സ്ഥലം ഉണ്ട്. രാത്രി അതിലെ ഒന്ന് നടന്നാൽ മതി, ഡെമോക്രാറ്റിക്‌ പാർട്ടി ഭരിച്ച് മുടിച്ച പട്ടണം. ജീവൻ തിരിച്ചുകിട്ടിയാൽ ഇ-മലയാളിയിൽ വീണ്ടും കാണാം (ഒരിക്കൽ അതിലെ നടന്നവൻ പിന്നെ ജീവിതത്തിൽ ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വോട്ട് ചെയ്യില്ല)
MAYFLOWER SYNDROME 2019-11-29 19:48:27
 What we are seeing from the very beginning of this article is slavery to Mayflower syndrome. = we were here first and so we control, Unfortunate to see many ignorants surrender their self to this phobia and remain as a slave to white supermacy. Look at all the southern bible belt states. they are in poverty and most are in welfare & sadly they are still republicans like our under educated malayalees.
വാ പൂച്ചേ 2019-11-29 21:17:57
രക്ഷാഭടൻ ഇല്ലാത്ത പത്താഴത്തിൽ നെല്ലുണ്ടെങ്കിൽ എലി ആഫ്രിക്കയിൽനിന്ന് കപ്പലുലേറി വരും... ബാങ്ക് ബാലൻസും, വീടും പറമ്പും, സ്ഥാവര ജംഗമ വസ്തുക്കളൊക്കെയും ആ എലി കറണ്ട് തിന്നും. 

അങ്ങനെയുള്ള എലികൾ നിങ്ങളുടെ വീട്ടിൽ വരാതിരിക്കാനുള്ള പൂച്ചയാണ് ട്രംപ്. ഉണക്കമീനാകുന്ന വോട്ട് കൊടുക്കുന്നതുകൊണ്ടു നമുക്ക് തന്നെയാണ് സുരക്ഷയും സമാധാനവും.
ഇരിക്കുന്നിടം കുഴിക്കുന്നവൻ 2019-11-29 21:35:05
അനുവാദമില്ലാതെ അതിർത്തികടന്നു വന്ന്, വീട്ടിലിരിക്കുന്ന ഭാര്യയേയും മക്കളേയും കടിക്കണ എലിയാണെങ്കിൽ ഞങ്ങളുടെ വീട്ടിലേക്ക് വേണ്ട സേട്ടാ... നിങ്ങളുടെ വീട്ടിൽകൊണ്ട് കിടത്തിക്കോ, ഒരു വിരോധവും ഇല്ലാ.

ട്രംപിന്റെ കാവലിൽ ഞങ്ങളെല്ലാം ഞങ്ങളുടെ വീട്ടിൽ സുഖമായി കഴിഞ്ഞുകൊള്ളാം. ജയ് ജയ് ട്രംപ്
പൂച്ചക്കാര് മണി കെട്ടും 2019-11-30 10:06:59
ട്രംപിനെതിരെ നിൽക്കാനായി ഡെമോക്രാറ്റിക്‌ പാർട്ടി ബൈഡുവിനെ തിരഞ്ഞെടുക്കാനുള്ള ഒരു വഴിയും ഇല്ലാ. ആൾക്കു ഒരു ഉഷാറില്ല, ഒട്ടും കപ്പാകുറ്റിയില്ല 

ഒന്നാമത് മുൻ മേലധികാരിതന്നെ പറഞ്ഞിട്ടുണ്ട്, എന്തിനാ മോനെ ഈ ചുമക്കാൻ പറ്റാത്ത ചുമട് എടുക്കാൻ നോക്കുന്നതെന്ന്

രണ്ടാമത് കില്ലരി അമ്മച്ചിയോ ഒബാമൂന്റെ ഭാര്യതന്നെയോ അവസരം കിട്ടിയാൽ ചാടിവീഴും എന്നൊരു അഭ്യുഹം ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട് 
ഓടുന്ന പൂച്ചക്ക് മണി വേണോ? 2019-12-01 05:38:47

വാലില്‍ ചവുട്ടിയാല്‍ ഏതു പൂച്ചയും ഓടും, നിങ്ങളുടെ ഡോണാ പൂച്ചയും ഓടും. ഇയാള്‍ ഓട്ടം തുടങി, അപ്പോള്‍ പിന്നെ മണിയുടെ ആവശ്യം ഇല്ല. ചീഞ്ഞ മത്തി കാണിച്ചാലും തിരികെ വരില്ല. കൂടെ ഉള്ളവര്‍ എല്ലാംതന്നെ അതിലും ചീഞ്ഞു നാറിയവര്‍ ആണ്.

പൂച്ചക്ക് പൊതുവേയുള്ള പേര്‍ അറിയാമല്ലോ, അത് നിങ്ങളുടെ രക്ഷകന്‍ നേതാവിന് വളരെയധികം പ്രിയം ആണ്. അത് കാണിച്ചാല്‍ ചിലപ്പോള്‍ ചാടി പിടിക്കാന്‍ തിരികെ വരും, വെളുത്തത് ആയിരിക്കണം എന്ന് മാത്രം.

റഷ്യന്‍ പൂച്ചകളെയാണ് പ്രിയം. .

മ്യാവൂ മ്യാവൂ 2019-12-01 10:49:28
പൂച്ചക്ക് പൊതുവെയുള്ള പേര് 90 വയസായ അപ്പാപ്പനെയും ഉഷാറിലാക്കും, അത് ജീവിച്ചിരിക്കുന്നതിൻറെ അടയാളം, പുരുഷലക്ഷണം, മനുഷ്യ സഹജം.

അങ്ങനെ ഒരു പ്രശ്‌നമില്ലാത്ത വല്യേട്ടായി ഭാഗ്യവാൻ.. പിന്നെ ആകെ പറ്റുന്നത് ട്രംപിനെ ചീത്ത പറഞ്ഞു കരയാം. കരഞ്ഞു തീർക്ക്.. കരഞ്ഞു തീർക്ക്....
ടോം കണ്ടന്‍ പൂച്ച 2019-12-01 11:21:43
 ഹലോ മ്യാവു മ്യാവു 
 നിങ്ങളുടെ അപ്പച്ചന്‍ നേതാവിന്‍റെ അടുക്കല്‍ നിങ്ങളുടെ പെണ്‍ മക്കള്‍, സഹോദരി, ഭാര്യ, അമ്മ  ഇവരെ ഒക്കെ പോകാന്‍ നിങ്ങള്‍ അനുവദിക്കുമോ?
-സരസമ്മ ഹൂസ്ടന്‍ 
ഈശ്വരോ രക്ഷതു 2019-12-01 13:01:32
എടീ സരസമ്മായേ, ഈ കൊച്ചുവെളുപ്പാൻ കാലത്തു നീ എന്തവാടീ ഈ പറയുന്നേ... പ്രാർത്ഥിക്കാനൊന്നും പോയില്ലായോ?

കറുത്ത എലി കപ്പലുകേറി വരുന്നതും, വെളുത്ത നച്ചനെലി അതിർത്തി കുഴിച്ചു കടക്കുന്നതും, അദ്ധ്വാനിക്കുന്ന എൻറെയും നിൻ്റെയും പത്താഴം ഉന്നിയിട്ടാടീ. അതുകൊണ്ട് നമ്മുടെ രക്ഷ ട്രംപ് മാത്രം. 
നുണയന്‍ രാജാവേ 2019-12-01 13:11:49

# of Americans: 327,200,000

# of Americans who are eligible to vote: 250,000,000

# of Americans who voted in 2016: 142,300,000

# of Americans who voted for Trump in 2016: 65,600,000

% of Americans who voted for Trump: 20%

in the next election, if he is not yet in Jail he may get 10% of votes.

Hope on the senate 2019-12-01 20:36:12
Hoping the senate will let him go with all his scam 

'Neither President Donald Trump nor his attorneys will participate in Wednesday's House Judiciary Committee impeachment hearing, they said late Sunday.

In a letter to Chairman Jerrold Nadler, White House counsel to the President Pat Cipollone said, "We cannot fairly be expected to participate in a hearing while the witnesses are yet to be named and while it remains unclear whether the Judiciary Committee will afford the President a fair process through additional hearings. More importantly, an invitation to an academic discussion with law professors does not begin to provide the President with an semblance of a fair process. Accordingly, under the current circumstances, we do not intend to participate in your Wednesday hearing."
Cipollone accused the New York Democrat in the letter of "no doubt purposely" scheduling the hearing while Trump will be at a NATO meeting in London.
Cipollone said they would respond separately to the Friday deadline about their participation in future hearings.
    The Judiciary Committee's first hearing on "Constitutional Grounds for Presidential Impeachment" is expected to kick off a frantic month of activity in the House.
      The judiciary panel is expected to hold multiple public hearings and then consider articles of impeachment, which it would approve to set up a possible House floor vote before Christmas that could make Trump just the third president in US history to be impeached.
      Under the House-passed rules, the President's counsel is able to participate in the impeachment hearings in the Judiciary Committee, unlike the public hearings last month in the House Intelligence Committee."
      Op-Ed 2019-12-01 23:19:49
      അസുര ജന്മം !
      രമണൻ 2019-12-02 09:54:05
      ട്രംപ് എന്തായാലും ജയിക്കും. ട്രംപ് വിരോധികൾ സ്വയം പാടാനായി "സമയമാം രഥത്തിൽ, ഇന്നലെയുള്ളോർ ഇന്നിവിടില്ല, കരുണ നിറഞ്ഞവനേ" തുടങ്ങിയ ഗാനങ്ങൾ അവർ ബുക്ക് ചെയ്തുകഴിഞ്ഞു.

      ഇനി ഉള്ളത് "ഇങ്ങനെയൊക്കെ ചെയ്യാമോ, മോഹ ഭംഗ മനസ്സിലെ" തുടങ്ങിയ സിനിമ പാട്ടുകളാണ്. അതാരെങ്കിലും എടുക്കുന്നതിനു മുൻപേ ബുക്ക് ചെയ്തോ മുതലാളി
      നിഷ്ണാതൻ 2019-12-02 10:24:14
      ട്രംപിന്റെ വിജയം അച്ചടക്കരാഹിത്യത്തിലും അധർമ്മത്തിലും അസന്മാർഗ്ഗികതയിലും വിശ്വസിക്കുന്നവരുടെ വിജയം ആയിരിക്കും . അനീതിസൂര്യനായ ട്രംപിനെ ഒരു പാഴ്‌മുറംകൊണ്ടും മറയ്ക്കാനാവില്ല.  

      Anil Puthenchira 2019-12-02 11:34:53

      Thanks ladies and gentlemen. Tons of interesting comments 😊😊
      Informative and funny too CC

      ഇരുമ്പൊലക്ക. 2019-12-02 12:05:07
      വയറു നിറഞ്ഞോ ? ഇല്ലെങ്കിൽ ഇനിയും തരാം  ഇരുമ്പൊലക്ക.  
      ഇന്നാ ഇത് കൂടി ഇരിക്കട്ടെ 2019-12-02 14:54:17

      Who really benefited from Trump's tax cuts? Why the republicans gave the Tax break to Billionaires? See the chart below

      Name                  donation to GOP  in millions                       tax cut received in Billions

       Pfizer------------: $16M                                     …………………… $39B

      GE --------------- $20M                                      ……………………: $16B

      Chevron -------- $13M                                     :……………………… $9B

      Who get fooled by republicans> we the working class & poor.

      ഇതാണ് മക്കളെ റിപ്പപ്ലിക്ക്ന്‍  ട്രിക്ക്സ് 

      കത്തുന്ന സൂര്യൻ 2019-12-02 18:00:13
      കാപട്യം മുഖമുദ്രയാക്കിയ മാധ്യമങ്ങളെ നടുവിരൽ പ്രണാമം നൽകി അകറ്റിനിറുത്തി, വിശ്വസിച്ചവരുടെ പിന്നിൽ നിന്നുള്ള കുത്തിനെ അതിജീവിച്ച്, ഓരോ വീഴ്ചയിൽനിന്നും തളരാതെ തോൽക്കാതെ, ചാരത്തിൽ നിന്നുയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ, രാജ്യത്തെ നയിക്കാൻ പ്രാപ്തനായവൻ. 

      When the Going Gets Tough, the Tough Get Going. No wonder!!!
      മണ്ഡോകോപിഷനിഷത് 2019-12-02 20:54:15
      നിങ്ങളുടെ പ്രസിഡണ്ടിന്റെ ദിവസം ആരംഭിക്കുന്നത് 'നടുവിരൽ പ്രണാമ'ത്തോടെയാണെങ്കിൽ, അയാളുടെ പിൻഗാമികളായ നിങ്ങൾ വീട്ടിലുള്ള അമ്മയെയും, സഹോദരിമാരെയും ,  ഭാര്യയേയും' നടുവിരൽ പ്രണാമം 'നടത്തി വേണം ദിവസം ആരംഭിക്കാൻ . അല്ലെങ്കിൽ അവരുടെ പ്രാക്ക് ഒരു ശാപമായി നിങ്ങളുടെ ജീവിതകാലം  മുഴുവൻ നിങ്ങളെ പിന്തുടരും.
      ചൂടുള്ള വാർത്ത 2019-12-04 09:14:53
      കമലദളം പൊഴിഞ്ഞു!! 

      കമലയാരാ മോള്, ട്രംപിനെ മൂക്കിൽ കേറ്റും, വാലിൽ കെട്ടി വലിക്കും എന്നൊക്കെ മൈക്കിൽ കൂടെ വെച്ചു കാച്ചി. ട്രംപ് വിരോധികളാണെങ്കിൽ ഉടനെ ജയ് ജയ് മൂക്ക്... ജയ് ജയ് വാല്...

      കമലുണ്ണി മിടുക്കിക്ക്‌ വൈകാതെ കാര്യം പിടികിട്ടി. ഗ്യാലറിയിൽ ഇരുന്ന് വിസിലടിക്കുന്നതുപോലെയല്ല, മൈതാനത്തു ഇറങ്ങിയുള്ള കളി!! കപ്പലുമുങ്ങുന്നതിനുമുന്പേ കമലു ചാടി രക്ഷപ്പെട്ടു. 

      ട്രംപിനെ കുറച്ചു ചീത്ത പറഞ്ഞു, അറിയാത്ത ആളുകൾ എല്ലാം കമലുവിന്റെ പേര് അറിഞ്ഞു. പ്രശസ്തി ആരാണ് ആഗ്രഹിക്കാത്തത്. കമലുവിന് വേണ്ടത് കിട്ടി. 

      ബാക്കിപത്രം: കമലു വിട്ടു.. ഇനി ജയ് വിളിച്ചവരെല്ലാം ക്ലാസിൽ പോകൂ....
      മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക