Image

പ്രസിഡന്റ് സ്ഥാനാര്‍ഥി റെപ്. ടൂള്‍സി ഗബ്ബാര്‍ഡിനു ഇത്രയധികം പണം എവിടെ നിന്ന് കിട്ടുന്നു?

Published on 29 November, 2019
പ്രസിഡന്റ് സ്ഥാനാര്‍ഥി റെപ്. ടൂള്‍സി ഗബ്ബാര്‍ഡിനു ഇത്രയധികം പണം എവിടെ നിന്ന് കിട്ടുന്നു?
അടൂത്ത മാസം നടക്കുന്ന ഡമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലും കോണ്‍ഗ്രസമം ടൂള്‍സി ഗബാര്‍ഡ് പങ്കെടുക്കും. ഹാവായിയില്‍ നിന്നുള്ള കോണ്‍ഗ്രസംഗമായ അവരുടെ പ്രചാരണത്തിനു 2 ലക്ഷം പേര്‍ സംഭാവന നല്കിയതിനാല്‍ അവര്‍ ഡിബേറ്റിനു യോഗ്യത നേടി.

കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു മത വിശ്വാസിയാണ് ഗബ്ബാര്‍ഡ്. 40-ല്‍ താഴെ പ്രായമുള്ള അവര്‍ ആര്‍മിയില്‍ സജീവ സേവനമനുഷ്ടിക്കുകയും ചെയ്യുന്നു.

അവര്‍ക്കെതിരെ റഷ്യന്‍ അനുകൂലി എന്നും മൂന്നാം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി വളര്‍ത്തിക്കൊണ്ടു വരുന്ന ആളെന്നും ഹിലരി ക്ലിന്റന്‍ആരോപണം ഉന്നയിച്ചുവെങ്കിലും അവര്‍ ഇതേ വരെ പിന്തള്ളപ്പെട്ടില്ല. ഇന്ത്യന്‍ വംശജയായ പ്രസിഡന്റ് സ്ഥാനാര്‍ഥി സെനറ്റര്‍ കമല ദേവി ഹാരിസും അവര്‍ക്കെതിരെ ശക്തമായി രംഗത്തുണ്ട്.

അവര്‍ക്ക് ഇത്രയേറേ പിന്തുണ ലഭിക്കുന്നത് അമേരിക്കയിലെ സംഘ് പരിവാര്‍ സംഘടനകളില്‍ നിന്നാണെന്നു കരുതപ്പെടുന്നു. പ്രധാന മന്ത്രി മോദിയെ അനുകൂലിക്കുന്ന ഗബ്ബാര്‍ഡ്, സംഘ പരിവാര്‍ സംഘടനാ ബന്ധത്തെപറ്റി വിശദീകരണമൊന്നും നല്കിയിട്ടില്ല. സംഘ പരിവാര്‍ ബന്ധത്തിനെതിരെ നേരത്തെ ചില സംഘടനകള്‍ പ്രതിഷേധ പ്രകടനംനടത്തിയിരുന്നു.

അറ്റ്‌ലാന്റായില്‍ നടന്ന അഞ്ചാമത്തേ പ്രസിഡന്‍ഷ്യല്‍ഡിബേറ്റില്‍ സെനറ്റര്‍ കമലാ ഹാരിസ്, ഗബാര്‍ഡിനെതിരെ അതിശക്തമായ ആക്രമണമാണു നടത്തിയത്. അതിനു കാരണവുമുണ്ട്. രണ്ടാമത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ കമലാ ഹാരീസിനെതിരെ കടുത്ത ആരോപണങ്ങളാണു ടുള്‍സി ഉന്നയിച്ചത്. കാലിഫോര്‍ണിയയില്‍ പ്രോസിക്യൂട്ടര്‍/അറ്റോര്‍ണി ജനറല്‍ എന്നീനിലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ക്രൂരമായ നയമാണു കമല നടപ്പാക്കിയതെന്നു ടുള്‍സി ആരോപിച്ചു. അമ്മമാരെ ജയിലില്‍ അടച്ചു. കുറ്റവാളികള്‍ക്ക് അനുകൂലമായ തെളിവുകള്‍ മൂടി വച്ചു എന്നിങ്ങനെ പോയി ആരോപണങ്ങള്‍. ബൈഡനെ കുറ്റം പറയാന്‍ ഹാരീസിനു ഒരു യോഗ്യതയുമില്ലെന്നും ടുള്‍സി തുറന്നടിച്ചു.

അന്നു കമലാ ഹാരീസ് കാര്യമായ മറുപടി നല്കിയില്ല.

ആരോപണത്തിനു ഫലമുണ്ടായി. ആദ്യത്തെ ഡിബേറ്റ് കഴിഞ്ഞപ്പോള്‍ മുന്നിലായിരുന്ന കമലാ ഹരീസ്, ടുള്‍സിയുടെ ആരോപണത്തോടെ പിന്നോക്കം പോയി. അവരുടെ പ്രചാരണത്തെയും പണം സ്വരൂപിക്കലിനെയും അതു കാര്യമായി ബാധിച്ചു.

ഇതേത്തുടര്‍ന്ന് ടുള്‍സിക്കെതിരെ പ്രതികരിക്കാന്‍ അവര്‍ ഡിബേറ്റ് വരെ കാത്തിരിക്കുക ആയിരുന്നു.

ആടിന്റെ വസ്ത്രമണിഞ്ഞ ചെന്നായ എന്ന രീതിയിലാണു ടൂള്‍സിയെ കമലആക്രമിച്ചത്.ഒബാമ ഭരണകാലത്ത് പ്രസിഡന്റ് ഒബാമയെ വിമര്‍ശിച്ച് ഫോക്‌സ് ന്യൂസില്‍ മുഴുവന്‍ സമയവും ചെലവഴിച്ച വ്യക്തിയാണു ടുള്‍സി എന്നു കമല പറഞ്ഞു. സത്യ പ്രതിജ്ഞ ചെയ്യും മുന്‍പ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ സ്റ്റീവ് ബാനനുമായി ചങ്ങാത്തം കൂടി. യുദ്ധകുറ്റവാളിയായ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ യുദ്ധകുറ്റവാളി എന്നു വിളീക്കാന്‍ മടിക്കുന്നു. സദാ സമയവും ഡമോക്രാറ്റിക് പാര്‍ട്ടിക്കെതിരെ ശബ്ദിക്കുന്നു.

ട്രമ്പിനെ നേരിടാന്‍ കഴിവുള്ള സ്ഥാനാര്‍ഥിയെയാണു നമുക്കു വേണ്ടത്. ഒബാമയുടെ നേട്ടങ്ങള്‍ പിന്തുടരുകയും രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുകയും ചെയ്യുന്ന സ്ഥാനാര്‍ഥി. അത് ഞാനാണെന്നു വിശ്വസിക്കുന്നു-കമല ഹാരീസ് പറഞ്ഞു.

എന്നാല്‍ ടുള്‍സി ഇത് ചോദ്യം ചെയ്തു. തന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതിനു കഴിയാതെ അസത്യങ്ങളും ആക്ഷേപങ്ങളും ചൊരിയുകയാണ്. ട്രമ്പടക്കമുള്ളവരുടെ വിദേശനയം തുടരുമെന്നും വിദേശത്ത് ഭരണകൂടത്തെ മാറ്റാനുള്ള യുദ്ധങ്ങള്‍ തുടരുമെന്നുമുള്ള സന്ദേശമാണു കമല നല്‍കുന്നത്. തല്‍സ്ഥിതി തുടരണമെന്ന ചിന്താഗതിക്കാരിയണ് അവര്‍. അത് വിനാശകരമാണ്. യുദ്ധരംഗത്ത് പ്രവര്‍ത്തിച്ച തനിക്കു യുദ്ധത്തിന്റെ ദോഷം നേരിട്ടറിയാം.

ഹിലരിയുടേ വിമര്‍ശനത്തിനും അവര്‍ ശക്തമായ മറുപടി പറഞ്ഞു.

അമ്മ പരേതയായ ഡോ. ശ്യാമള ഗോപാല്‍ ഇന്ത്യാക്കാരി ആയിരുന്നുവെങ്കിലും
ഇതുവരെ ഇന്ത്യന്‍/ഏഷ്യന്‍ സമൂഹവുമായി വലിയ ബന്ധമൊന്നും പുലര്‍ത്തതിരുന്ന കമലാ ഹാരീസ് ഏതായാലും ഏഷ്യാക്കരുടെ പിന്തുണക്കായി സജീവമയി രംഗത്തു വന്നിട്ടുണ്. പ്രസിഡന്റായാല്‍ 24 മില്യന്‍ വരുന്ന ഏഷ്യന്‍ വംശജര്‍ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ അവരുടെ മാനിഫെസ്റ്റൊയില്‍ പറയുന്നു.

ഇമ്മിഗ്രേഷന്‍ സിസ്റ്റം നീതിപൂര്‍വമാക്കുമെന്നാണ് ഒന്ന്. ബന്ധുക്കള്‍ക്കു വേണ്ടി സ്‌പോണ്‍സര്‍ ചെയ്ത് കാത്തിരിക്കുന്ന ഒന്നര മില്യന്‍ പേരില്‍ 40 ശതമാനം ഏഷ്യാക്കരാണ്. 314,000 പേര്‍ ഫിലിപ്പിന്‍സില്‍ നിന്നുള്ളവരും 299,000 പേര്‍ ഇന്ത്യാക്കാരും 232,000 പേര്‍ വീതം ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും. ഇവര്‍ക്കുള്ള വിസ ബാക്ക്‌ലോഗ് ഇല്ലാതാക്കും.

എട്ടര ലക്ഷത്തോളം പേര്‍ തൊഴിലധിഷ്ടിത ഗ്രീന്‍ കാര്‍ഡിനു കാത്തിരിക്കുന്നു. ഓരോ രാജ്യത്തിനും ക്വാട്ട നിശ്ചയിച്ചിരിക്കുന്നത് ഇല്ലാതാക്കി ഈ രംഗത്തെ ബാക്ക്‌ലോഗും ഇല്ലാതാക്കും. ഡ്രീമേഴ്‌സിനുള്ള ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡാക) പുനസ്ഥാപിക്കും. അതിനുള്ള നിബന്ധനകള്‍ ഉദാരവല്ക്കരിക്കും.

മുസ്ലിം നിരോധനം അവസാനിപ്പിക്കും. അമേരിക്കയിലെത്തിയാല്‍ ഹെല്ത്ത് ഇന്‍ഷുറന്‍സ് കിട്ടുമെന്നു തെളിയിക്കണമെന്ന പബ്ലിക്ക് ചാര്‍ജ് വ്യവസ്ഥ അവസാനിപ്പിക്കും

തൊഴിലധിഷ്ടിതവും ബന്ധുക്കള്‍ മുഖേനയുമുള്ള ഗ്രീന്‍ കാര്‍ഡ് എണ്ണം 15 ശതമാനമായി വര്‍ദ്ധിപ്പിക്കും.

ഇങ്ങനെ ഒക്കെ ആണെങ്കിലും കമലയോ ടൂള്‍സിയോ സ്ഥാനാഥിത്വം നേടാന്‍ സാധ്യത ഒന്നുമില്ലെന്നാണു പൊതുവെ കരുതപ്പെടുന്നത്. ആരെയെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആക്കുമോ എന്നാണറിയേണ്ടത്. 
Join WhatsApp News
indian democrat 2019-11-29 19:23:25
ഹിന്ദുത്വ വർഗീയക്കാരുടെ പിന്തുണയോടെയാണ് തുളസി മുന്നേറുന്നത്. പുരോഗമനവാദം ഒക്കെ ഒരു പുകമറ മാത്രം. അമേരിക്കയിലെ മാധ്യമങ്ങളോ അമേരിക്കൻ ക്രിസ്ത്യാനികളോ ഇതൊന്നും അറിയുന്നില്ല 
അടിമകള്‍ അറിയുവാന്‍ 2019-11-30 13:38:29
മലയാളി ട്രമ്പിസ്റ്റുകൾ അറിയുവാൻ :-
 
സത്യം വിളിച്ചു പറയുന്നവർ പെട്ടെന്ന് മരിക്കുക, സാക്ഷികളെ നശിപ്പിക്കുക  എന്നത് റഷ്യൻ ഓപ്പറേഷൻ സ്റ്റൈൽ ആണ്. വായിക്കുന്നവർ ചിന്തിക്കുക. എലിമെന്റററി വിദ്യാഭ്യാസം മാത്രം ഉള്ള ട്രൂമ്പിസ്റ്റുകളെ പോലെ  കുറെ മലയാളികൾ ഈയിടെ തല പോക്കുന്നു. അവർ മനസ്സിൽ ആക്കാൻ വേണ്ടി എഴുതുന്നു.
 2]  100 മില്യൺ ചാരിറ്റി ഫണ്ടിൽ നീന്നും കട്ടു എന്നിട്ടു ഒരു മില്യൺ ചാരിറ്റിക്ക് കൊടുത്താൽ കുറ്റം ഇല്ലാതെ ആവുമോ?
 ൩]  ട്രൂമ്പിന്റെ ടാക്സ് നിയമം  വലിയ പണക്കാരെ മാത്രമേ സഹായിച്ചുള്ളു. സാദാരണക്കാർ അടുത്ത വര്ഷം മുതൽ കൂടുതൽ നികുതി കൊടുക്കണം.
 ൪]  അമേരിക്കയുടെ കടം 26 % വർദ്ധിച്ചു. 
 ൫]  കുറ്റങ്ങളിൽ നിന്നും രക്ഷ പെടാൻ ഉള്ള പല പോംവഴികളും ന്യൂയോർക്കിയിൽ അടയുന്നു, അതാണ് ട്രൂമ്പ് ഫ്ളോറിഡയിലേക്കു താമസം മാറ്റിയത്. കൂട്ടുകാരൻ നെതന്യാഹുവിനു പറ്റിയതുപോലെ വയിറ്റ് ഹൌസ് വിട്ടാൽ ഉടനെ തന്നെ ട്രൂമ്പിന്റെ പേരിൽ ഉള്ള കേസുകൾ ചാർജ് ചെയ്യും. വീണ്ടും ജയിക്കാൻ എന്ത് തന്ത്രവും ഇയാൾ ഇറക്കും എന്ന് മാത്രം അല്ല; ജയിച്ചാൽ ടെം ലിമിറ്റ് മാറ്റി മറിക്കാനും സാധ്യത ഉണ്ട്. ഇത് അമേരിക്കൻ ജനാധിപത്യത്തിനു അപകടം എന്നത് ട്രൂമ്പിസ്റ്റ് മലയാളികൾ മനസ്സിൽ ആക്കുക. 
൬]  ഓർമ്മിക്കാനും ശ്രദ്ധ കേന്ദ്രികരിക്കാനും ഉള്ള കഴിവ് ട്രൂമ്പിന് നഷ്ട്ടപെട്ടു എന്ന് വൈറ്റ് ഹൗസ്  ജോലിക്കാരും മനഃശാസ്ത്രഞ്ജരും പറയുന്നു. ഒരു ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉള്ളവനെ പോലെ ആണ് ഇയാൾ, ഇയാൾ വിഡ്ഢിയും മന്ദ ബുദ്ധിയും ആണ്.  എന്നും അവർ പറയുന്നു. ഇയാളുടെ അനുയായികളും അത്തരക്കാർ. 
൭]  53% റിപ്പപ്ലിക്കൻസും  Emancipation Proclamation നെ എതിർക്കുന്നു. അടിമത്തം അമേരിക്കയിൽ നിർത്തൽ ആക്കിയ വിജ്ഞാപനം ആണ് ഇത്. അടിമത്തം തിരികെ കൊണ്ടുവരുവാനും അവർ ശ്രമിക്കുന്നു. ഇവരെ ഇപ്പോൾ സപ്പോർട്ട് ചെയുന്ന മലയാളി മനസ്സിൽ ആക്കണം അവരും അടിമകളുടെ ഗണത്തിൽ പെട്ടവർ ആണ്. ഞാൻ ബ്രാഹ്മണ ക്രിസ്തിയാനി ആണ്, ട്രൂമ്പിസ്ട് ആണ്, എന്നൊന്നും പറഞ്ഞാൽ അവർ അംഗീകരിക്കില്ല. വെളുത്ത യുറോപ്യൻസ് അല്ലാത്തവർ എല്ലാം അവർക്കു അടിമകൾ തന്നെ. -Political Contributor.
താങ്ക്സ് ഗിവിംഗ് ടു മി 2019-11-30 13:55:32

ട്രുംപിന്‍റെ ടാക്സ് നിയമം മൊത്തം ജനസംഖ്യയുടെ ഒരു% മാത്രം ഉള്ള വന്‍ ബില്ലനയെനെ സഹായിക്കാന്‍ മാത്രം ആണ്. സാധരണക്കാരനും ജോലി ചെയുന്നവരും അടുത്ത വര്ഷം മുതല്‍ കൂടുതല്‍ ടാക്സ് കൊടുക്കണം. അമേരിക്കയിലെ വന്‍ കോര്‍പ്പറേഷനുകളുടെ വര്‍ഷ വരുമാനം നോക്കുക.

Amazon income: $11 ബില്ല്യന്‍,

GM income: $4.3 ബില്ല്യന്‍,

Molson Coors income: $1.3 ബില്ല്യന്‍

Netflix income: $856 മില്ല്യന്‍

ഇവര്‍ എല്ലാവരും കൂടി മൊത്തം കൊടുത്ത വരുമാന നികുതി = ? നിങ്ങള്‍ തന്നെ ഊഹിക്കുക. അവര്‍ കൊടുത്ത ടാക്സ് = 0.൦൦

Donald  Says He's Most Thankful for Himself on Thanksgiving — This is not a statement, it’s a psychiatric symptom

CID Moosa 2019-11-30 14:47:01
She not a  straightforward  candidate. Why is she associating with Assad of Syria and frequently visiting FOX News?  She is fishy1 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക